Tag: samasta

സാദിഖലി തങ്ങള്‍ക്കെതിരായ പരോക്ഷ വിമര്‍ശനം ; ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത
Kerala

സാദിഖലി തങ്ങള്‍ക്കെതിരായ പരോക്ഷ വിമര്‍ശനം ; ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത

കോഴിക്കോട്: വിവാദമായ എടവണ്ണപ്പാറ പ്രസംഗത്തിലെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തോട് വിശദീകരണം തേടി സമസ്ത. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യം. നടപടി എടുക്കണമെന്ന സമ്മര്‍ദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമര്‍ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയത്. എടവണ്ണപ്പാറയിലെ മീലാദ് സമ്മേളനത്തില്‍ ഖാദി സ്ഥാനം വഹിക്കുന്നത് സംബന്ധിച്ച് ഉമര്‍ ഫൈസി നടത്തിയ പ്രസംഗം വലിയ വിവാദത്തിന് കാരണമായിരുന്നു. പ്രസംഗം സാദിഖലി തങ്ങളെ അപമാനിക്കുന്നതാണ് എന്നായിരുന്നു വിമര്‍ശനം. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നുമായിരുന്നു ഉമര്‍ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവ...
Local news

ചെമ്മാട് നാഷണല്‍ സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനം ആചരിച്ചു

ചെമ്മാട് : സമസ്തയുടെ 98മത് സ്ഥാപക ദിനം നാഷണല്‍ സ്‌കൂളില്‍ പ്രൌഡമായി കൊണ്ടാടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹ്യദീന്‍ പതാക ഉയര്‍ത്തി. മാനേജര്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു നിസാര്‍ ഹൈതമി പ്രമേയപ്രഭാഷണം നിര്‍വഹിച്ചു. ശിഹാബ് ചുഴലി സംഘടനാ ക്വിസിന് നേതൃത്വം നല്‍കി.മുഹമ്മദ് ഷംനാദ്, റിഹാന്‍, ഹലീമത് സഅദിയ്യ എന്നിവര്‍ ജേതാക്കളായി. ചെറുശ്ശേരി ഉസ്താദിന്റെ ഖബര്‍ സിയാറ ത്തിന് സ്വദ്ര്‍ ഹസന്‍ ഹുദവി നേതൃത്വം നല്‍കി.യൂണിറ്റ് എസ്‌കെഎസ്ബിവി, പ്രിസം കേഡറ്റ് വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.പ്രിസം മെന്റര്‍മാരായ ഫൈസല്‍ ദാരിമി, ഹബീബ് മൗലവി, മുസ്തഫ മൗലവി എന്നിവര്‍ കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു ...
Local news

സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന ; ബഹാവുദ്ദീന്‍ നദ്വിയോട് വിശദീകരണം തേടി സമസ്ത നേതൃത്വം

തിരൂരങ്ങാടി : സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന നടത്തിയ ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറാ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീന്‍ നദ്വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും പ്രതികരിച്ച അദ്ദേഹം ഈ നയം മാറ്റത്തിനെതരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് ഇകെ വിഭാഗം സമസ്തയുടെ നേതൃത്വം വിശദീകരണം തേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇകെ ...
Kerala

ഉഷ്ണ തരംഗം ; വിശ്വാസികള്‍ പ്രാര്‍ത്ഥന നിരതരാവുക ; സമസ്ത നേതാക്കള്‍

കോഴിക്കോട്: ഉയര്‍ന്ന താപനിലയും രൂക്ഷമായ വരള്‍ച്ചയും ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വിശ്വാസി സമൂഹം പ്രാര്‍ത്ഥന നിരതരായിരിക്കണമെന്ന് സമസ്ത നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച ജുമുഅ:ക്കുശേഷവും മറ്റു ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കു ശേഷവും ഇസ്തിഗ്ഫാര്‍ അടക്കമുള്ള ദിക്റുകള്‍ ചൊല്ലിയും മഹത്തുക്കളുടെ ആസാറുകള്‍ മുന്‍നിര്‍ത്തി തവസ്സുല്‍ ചെയ്തും പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിനചൂടും വരള്‍ച്ചയും മറ്റു ജീവജാലങ്ങളെയും മറ്റും ദുരിതത്തിലാക്കിയിരിക്കുകയാണ്. മഴക്കുവേണ്ടിയും പീഠിതരായ ഫസ്തീന്‍ ജനതക്കു വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സമസ്ത നേതാക്കള്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നുവല്ലോ.ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജുമുഅ:ക്കുശേഷവും മറ്റു ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കു ശേഷവും ഇസ്തിഗ്ഫാര്‍ അടക്കമുള്ള ദിക്റുകള്‍ ചൊല്ലിയും മഹത്തുക്കളുടെ ആസാ...
Malappuram

സമസ്ത പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 17, 18, 19 തീയതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റര്‍ ചെയ്ത 2,62,194 വിദ്യാര്‍ത്ഥികളില്‍ 2,58,858 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,54,223 പേര്‍ (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയിച്ചവരില്‍ 5,289 പേര്‍ ടോപ് പ്ലസും, 57,397 പേര്‍ ഡിസ്റ്റിങ്ഷനും, 89,412 പേര്‍ ഫസ്റ്റ് ക്ലാസും, 37,500 പേര്‍ സെക്കന്റ് ക്ലാസും, 64,625 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. ഇന്ത്യയിലും വിദേശത്തുമായി 7,...
error: Content is protected !!