Tag: samastha kerala islam matha vidyabyasa board

സമസ്ത പൊതുപരീക്ഷ: ഉന്നത വിജയികള്‍ക്ക് 78,33,692 രൂപയുടെ സമ്മാനങ്ങള്‍
Other

സമസ്ത പൊതുപരീക്ഷ: ഉന്നത വിജയികള്‍ക്ക് 78,33,692 രൂപയുടെ സമ്മാനങ്ങള്‍

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2023 മാര്‍ച്ച് 4,5,6 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയുമാണ് 78,33,692രൂപയുടെ സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്.പൊതുപരീക്ഷയില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മുഅല്ലിംകള്‍ക്കും 500രൂപ വീതമാണ് ക്യാഷ് അവാര്‍ഡ് ലഭിക്കുക. ഇതിന് വേണ്ടി മാത്രം 27,56,000രൂപ അനുവദിച്ചു.കൂടാതെ അഞ്ചാം ക്ലാസില്‍  ഡിസ്റ്റിംഗ്ഷന്‍ നേടിയ 16,454 വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ കുരുന്നുകള്‍ മാസിക സൗജന്യമായി അയക്കുന്നതിന് 9,54,332 രൂപയും ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസിലെ 25,771 വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ സുന്നി അഫ്കാര്‍ ദ്വൈവാരിക സൗജന്യമായി അയക്കുന്നതിന് 41,23,360 രൂപയും അനുവദിച്ചിട്ടുണ്ട്.ആകെ 78,33,692രൂപയുടെ സമ്മാനങ്ങളാണ് കഴിഞ്ഞ പൊതുപ...
Other

സമസ്ത അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇ. മദ്‌റസകള്‍ ആരംഭിക്കും

അംഗീകൃത മദ്‌റസകള്‍ ഇല്ലാത്ത നാടുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഇ. ലേണിംഗ് മദ്‌റസകള്‍ ആരംഭിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. വിദേശ രാജ്യങ്ങളിലടക്കം മദ്‌റസ പഠനത്തിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഇ-ലേണിംഗ് മദ്‌റസ സംവിധാനം ഏറെ ഉപകാരപ്പെടും. മദ്‌റസ പഠനം നിര്‍ത്തിയ ശേഷം തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്കും പ്രാഥമിക മതപഠനം ലഭിക്കാത്തവര്‍ക്കും പ്രത്യേക സിലബസ്സ് തയ്യാറാക്കി ഇ. പഠനം സാധ്യമാക്കും. പുതുതായി മൂന്ന് മദ്‌റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10588 ആയി. അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ യശ്വന്തപുരം (ബാംഗ്ലൂര്‍), മദ്‌റസത്തു റിള്‌വാന്‍ എര്‍മുഡല്‍, മഞ്ചേശ്വരം(കാസര്‍ക്കോട്), മുസ്ലിം യങ്ങ് മെന്റ്‌സ് ...
Other

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയം 97.06%, 2,749 പേര്‍ക്ക് ടോപ് പ്ലസ്

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 11,12 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, 12,13 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,61,375 വിദ്യാര്‍ത്ഥികളില്‍ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,47,924 പേര്‍ വിജയിച്ചു (97.06 ശതമാനം). ആകെ വിജയിച്ചവരില്‍ 2,749 പേര്‍ ടോപ് പ്ലസും, 29,879 പേര്‍ ഡിസ്റ്റിംഗ്ഷനും, 77,559 പേര്‍ ഫസ്റ്റ് ക്ലാസും, 42,530 പേര്‍ സെക്കന്റ് ക്ലാസും, 95,207 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.ഇന്ത്യയില്‍ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്. പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.അഞ്ചാം ക്...
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി

ചെമ്മാട്: വിദ്യാഭ്യാസ-ശാക്തീകരണ രംഗത്ത് സമന്വയ സംവിധാനത്തിലൂടെ വിപ്ലവം തീര്‍ത്ത് ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി.176 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദ പട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി ഹുദവി പട്ടം ഏറ്റുവാങ്ങിയതോടെ, ദാറുല്‍ഹുദായില്‍ നിന്നു ബിരുദം സ്വീകരിച്ചവരുടെ എണ്ണം 2602 ആയി. ഇതില്‍ 151 പേര്‍ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷായി. ബിരുദദാന പ്രഭാഷണവും അദ്ദേഹം നടത്തി. തുറമുഖ-പുരാ...
Other

സമസ്തയുടെ സഞ്ചാരം ശരിയായ റൂട്ടില്‍; ‘അച്ചാര്‍’ സംസ്കാരം കൊണ്ടുവരാന്‍ ആരും വ്യാമോഹിക്കേണ്ട: എം.ടി അബ്ദുല്ല മുസ്ലിയാര്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സഞ്ചാരം ശരിയായ റൂട്ടില്‍ തന്നെയാണെന്നും പാരമ്പര്യത്തില്‍ നിന്ന് തെന്നി മാറി 'അച്ചാര്‍ സംസ്കാരം' കൊണ്ടുവരാന്‍ ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുനബിയും സ്വഹാബത്തും കാണിച്ചുതന്ന മാര്‍ഗത്തില്‍ നിന്നുള്ള ചിലരുടെ വ്യതിയാനം മുഹമ്മദ് ബ്നുഅബ്ദുല്‍ വഹാബിന്റെ സിദ്ധാന്തം ഉള്‍ക്കൊണ്ടത് കൊണ്ടാണ്. ഖുര്‍ആന്‍ വായിച്ചു സ്വന്തം വ്യാഖ്യാനം നല്‍കാനുള്ള മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്റെ ആശയമാണ് കേരളത്തിലെ വഹാബികളും പിന്തുടരുന്നത്.  സംഘടന പ്രവര്‍ത്തകരും സ്ഥാപനങ്ങളും സമസ്തയുടെ റൂട്ടില്‍ തന്നെ നിലകൊള്ളണമെന്നും മദ്ഹബുകളില്‍ നിന്ന് തെന്നിമാറി സഞ്ചരിക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ പറ്റില്ലെന്നും അദ്...
Other

ചെറിയ ചെറിയ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി മാറ്റുന്നതിലൂടെ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെടുന്നു: ജിഫ്രി തങ്ങൾ

അടിസ്ഥാന വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയായിരിക്കണം സംഘടനാ പ്രവര്‍ത്ത നങ്ങളെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആര്‍ജ്ജിച്ച ശക്തിയും അഭൂതപൂര്‍വ്വമായ വളര്‍ച്ചയും സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായതാണ്. ചെറിയ ചെറിയ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി മാറ്റുന്നതിലൂടെ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെടുകയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ സംഘടനക്കോ സമൂഹത്തിനോ ഒരു ഗുണവും ലഭിക്കുന്നില്ല. അത്തരം ചര്‍ച്ചകളില്‍ നിന്ന് സംഘടനാ പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യ...
Other

അന്തമാനിലെ മദ്രസ്സകൾ കാര്യക്ഷമമാക്കാൻ കർമ്മ പദ്ധതികൾ

അന്തമാൻ :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ അന്തമാനിൽ പ്രവർത്തിക്കുന്ന മദ്രസ്സകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ നിർവ്വാഹക സമിതി യോഗ തീരുമാന പ്രകാരം വിദ്യാഭ്യാസ ബോർഡ്‌ സെക്രട്ടറി ഡോ. എൻ. എ. എം. അബ്ദുൽ ഖാദർ, മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, മുഫത്തിശ് നാലകത്ത് അബ്ദുറസാക് ഫൈസി എന്നിവർ അന്തമാനിൽ നടത്തിയ പര്യടനത്തെ തുടർന്നാണ് കോവിഡാനന്തര മദ്റസ പ്രവർത്തനത്തിന് പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചത്. സമസ്തയുടെ അംഗീകാരത്തോടെ 23 മദ്രസ്സകളാണ് അന്തമാനിൽ പ്രവർത്തിക്കുന്നത്.പ്രീ പ്രൈമറി മുതൽ പ്ലസ് ടു ക്ലാസ്സ് വരെ പഠനം ഉറപ്പാക്കൽ, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഗുണമേന്മാ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം ലഭ്യമാക്കൽ, തുടങ്ങിയവ ലക്ഷ്യമാക്കി വിവിധ മദ്റസകളിലെ മാനേജ്മെന്റ് പ്രതിനിധികൾ, മുഅല്ലിംകൾ, രക്ഷിതാക...
Kerala

ഡല്‍ഹിയില്‍ ‘സമസ്ത മഹല്‍’ നിര്‍മിക്കാനും കോട്ടയത്തെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനും സമസ്ത തീരുമാനം

ഉരുള്‍പൊട്ടലും കടല്‍ ക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അനുവദിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലം നിരവധിപേരുടെ ജീവനെടുക്കുകയും കനത്ത നാഷനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്രദേശത്തും, ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കടല്‍ക്ഷോഭം മൂലം നിരവധി പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്ത ലക്ഷദ്വീപ് നിവാസികള്‍ക്കുമാണ് സമസ്ത കൈത്താങ്ങ് ഫണ്ടില്‍ നിന്നും സഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. കോട്ടയം കൂട്ടിക്കലില്‍ 2 വീടുകള്‍ സമസ്ത നിര്‍മ്മിച്ചു നല്‍കും. ലക്ഷദ്വീപില്‍ ദുരിതത്തിനിരയായവര്‍ക്ക് ധനസഹായം വിതരണം ചെയ്യുംസമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഡല്‍ഹിയില്‍ സമസ്ത മഹല്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.തമിഴ...
Malappuram

രാഷ്ട്ര-സമുദായ പുരോഗതിക്ക് പണ്ഡിത ഇടപെടല്‍ നിര്‍ണായകം: ആലിക്കുട്ടി മുസ്‌ലിയാര്‍

ദാറുല്‍ഹുദായുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിപുലപ്പെടുത്താന്‍ ധാരണ തിരൂരങ്ങാടി: രാഷ്ട്ര പുരോഗതിക്കും സാമുദായിക വളര്‍ച്ചക്കും പണ്ഡിത ഇടപെടല്‍ നിര്‍ണായകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെനറ്റ് യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാക്കുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാവുകയൊള്ളൂ എന്നും ദാറുല്‍ഹുദാ ദേശവ്യാപകമായി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.പുന:സംഘടിപ്പിച്ച അക്കാദമിക് കൗണ്‍സില്‍, പുതുതായി രൂപീകരിച്ച സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവക്ക് സെനറ്റ് അംഗീകാര...
error: Content is protected !!