Friday, March 20

Tag: samastha

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം, ഇല്ലെങ്കില്‍ മുസ്ലിം സംഘടനകളുമായി ആലോചിച്ച് ശക്തമായ നടപടിയെന്ന് സമസ്ത
Kerala

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം, ഇല്ലെങ്കില്‍ മുസ്ലിം സംഘടനകളുമായി ആലോചിച്ച് ശക്തമായ നടപടിയെന്ന് സമസ്ത

വഖഫ് ബോര്‍ഡ് നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷനുവിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സമസ്ത നേതാക്കളുമായി കഴിഞ്ഞ ദിവസം (07-12-2021) നടത്തിയ ചര്‍ച്ചയില്‍ സമസ്ത ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ആശാവഹമാണെന്നും മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും സമസ്ത ഏകോപന സമിതി യോഗം പ്രഖ്യാപിച്ചു.സംസ്ഥാന വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുക, വഖഫ് ബോര്‍ഡില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനത്തിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാവുന്നതാണ്, ഈ ബോര്‍ഡില്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയും, വഖഫ് ബ...
Other

വഖഫ് ബോർഡ് നിയമനം: സർക്കാരിന് നിർബന്ധ ബുദ്ധിയില്ല, ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അക്കാര്യം ഉറപ്പു നൽകിയിട്ടുണ്ട്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. മറിച്ച്, അത് സർക്കാരിൻ്റെ നിർദ്ദേശമായിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്....
Kerala

മുഖ്യമന്ത്രിയുടെ ഉറപ്പിൽ പുതുമയില്ല, സമരവുമായി മുന്നോട്ട് പോകും: മുസ്ലിംലീഗ്

കോഴിക്കോട്: വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട തീരുമാനം​ ഉടൻ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ പുതുമയില്ലെന്ന് മുസ്​ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. ഈ നിയമം 2017ൽ വന്നതാണ്. 2021 ആയിട്ടും പി.എസ്.സിക്ക് വിട്ടുള്ള തീരുമാനം നടപ്പാക്കിയിട്ടില്ല. 2017ൽ വന്നിട്ട് ഇതുവരെ നടപ്പാക്കാതെ വെച്ച നിയമം ഇനിയും ഉടൻ നടപ്പാക്കില്ലെന്ന് പറയുന്നതിൽ പുതുമയില്ല -മജീദ് പറഞ്ഞു. മുസ്​ലിം ലീഗിന്‍റെ ആവശ്യം നിയമം പിൻവലിക്കണമെന്നാണ്. അതിനാൽ സമരവുമായി മുന്നോട്ടുപോകും.വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട വിഷയത്തിൽ സർക്കാർ പിന്നോട്ടുപോയിട്ടില്ല. ഒരടി മുന്നോട്ടുമില്ല പിന്നോട്ടുമില്ല എന്ന നിലയിൽ നിൽക്കുകയാണ്. സമരപരിപാടികൾ ഊർജിതമാക്കണമെന്നും അതിന് പള്ളിയിൽ ബോധവത്കരണം നടത്തണമെന്നും എല്ലാ സംഘടനകളും ചേർന്ന് എടുത്ത തീരുമാനമാണ്. മുസ്​ലിം ലീഗ് മാത്രമല്ലെന്നും കെ.പി.എ. മജീദ് പറഞ്ഞു."...
Kerala

സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു, പി എസ് സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. നടപടി റദ്ദാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിഷയത്തിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. ചർച്ചയാവാമെന്ന തുറന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അനുഭാവപൂർണമായ സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുടർനടപടികൾ സമസ്ത നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കണ്ടത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വ...
Kerala

വഖഫ് നിയമനം: സമസ്‌ത നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നാളെ

കോഴിക്കോട്: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ച ചൊവ്വാഴ്ച നടക്കും. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയ്ക്കായി ഏഴംഗ സംഘത്തെ സമസ്ത നിയോഗിച്ചു. സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തുക. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വഖഫ് നിയമന വിഷയത്തിൽ, വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ടതിൽ യോജിപ്പില്ലെന്ന് ജിഫ്രി മുത്തുക്കോയത്തങ്ങൾ നേരത്തെ വ്യക്തമാക്കായിരുന്നു. സംഘടനയുടെ നിലപാടിൽ മാറ്റമില്ലെന്നും പ്രതിഷേധം തുടരുമെന്നും സമസ്ത അറിയിച്ചിരുന്നു. എന്നാൽ സമരമല്ല, പ്രതിഷേധമാണ് സമസ്തയുടെ മാർഗമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിക്കുന്നു. ചർച്ചയുടെ വരും വരായ്കകൾ നിശ്ചയിച്ചതിനു ശേഷം മാത്രം സമരം എന്ന നിലപാടാ...
Kerala

വഖഫ് ബോർഡ് : ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് വഖഫ് മന്ത്രി

മന്ത്രി വി.അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത് ഒഴിവക്കുന്നതിനുള്ള വിവേക പൂർണ്ണമായ സമീപനം സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിച്ചു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് കായിക- വഖഫ് വകുപ്പ് മന്ത്രി പറഞ്ഞു. ഈ യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ചർച്ചയിൽ മന്ത്രിയെ അറിയിച്ചു. നിയമനം പി.എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശം മാത്രമാണ് സർക്കാറിനുള്ളത്. ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങൾ ഇല്ലാ...
Other

മുത്തുക്കോയ തങ്ങളുടെ പ്രസ്താവന അവസരോചിതവും സ്വാഗതാർഹവും : മന്ത്രി വി അബ്ദുറഹിമാൻ

മലപ്പുറം : വഖഫ് ബോർഡ് നിയമനവുമായി ബനപ്പെട്ട് പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന കേരളാ സംസ്ഥ ജംഇയത്തുൽ ഉലമ പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് സ്വാഗതാർഹവും അവസരോചിതവും ദീർഘവീക്ഷണത്തോടെയുള്ളതുമാണന്ന് കായിക- വഖഫ് ബോർഡ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. പള്ളികൾ ആരാധനാലയങ്ങളാണ്. എല്ലാ പള്ളികളിലും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളും വിഭാഗങ്ങളും സൗഹാർദ്ധത്തോടെയാണ് ജീവിക്കുന്നത്. പരസ്പരം ബഹുമാനിക്കുകയും ഉൾക്കൊളുകയും ചെയ്യുന്നുണ്ട്. ഈ സൗഹാർദ അന്തരീക്ഷം ഇല്ലാതാക്കി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി ജേഷ്ടാനുജൻമാരെ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് മുത്തുക്കോയ തങ്ങളുടെ നിലപാട് . വഖഫ് ബോർഡ് നിയമന മുൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യറാണ്. ഈ അ...
Kerala

വഖഫ് ബോർഡ് നിയമനം: കോ ഓർഡിനേഷൻ തീരുമാനത്തിൽ നിന്ന് പിന്മാറി സമസ്ത. പള്ളികളിൽ പ്രതിഷേധം ഇല്ല

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങളിൽ നിലവിലുള്ള രീതി തുടരണം. സമസ്തയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തും. അതേ സമയം നാളെ നടത്താൻ നിശ്ചയിച്ച രീതിയിൽ പള്ളികളിൽ പ്രതിഷേധം ഉണ്ടാകില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതിഷേധ പരിപാടി...
Malappuram

ദാറുൽഹുദ; സമന്വയ വിദ്യാഭ്യാസത്തിൻ്റെ മഹനീയ മാതൃക: മന്ത്രി അഹമ്മദ് ദേവർകോവിൽ

മത-ഭൗതിക സമന്വയവിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മാതൃകസ്ഥാപനമാണ്ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കേരളിയ മുസ്ലിം മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമസ്തയുടെ കിരീടത്തിലെ പൊൻതൂവലാണ് ദാറുൽ ഹുദ.ഉന്നതമായ മതപഠനം തേടി ഒരുകാലത്ത് കേരളീയ പണ്ഡിതർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന കാലത്തിന് പകരം ദാറുൽഹുദ പോലുള്ള സ്ഥാപനങ്ങളെ തേടി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിലയിൽനമ്മുടെ സമന്വയ വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ടെന്നും മന്ത്രി ദേവർ കോവിൽ പറഞ്ഞു. ദാറുൽഹുദ ക്യാംപസിലെത്തിയ മന്ത്രിയെ ദാറുൽഹുദ സിക്രട്ടറി യു.ശാഫി ഹാജി, റെജിസ്ട്രർ ജാബിറലി ഹുദവി, സമസ്ത വിദ്യാഭ്യാസ ബോർഡ് സിക്രട്ടറി എം.അബൂബക്കർ മുസല്യാർ ചേളാരി ഡോ: അബ്ദുറഹിമാൻ വെളിമുക്ക്,ഹംസഹാജി മൂന്നിയൂർ, കെ.പി ശംസുഹാജി, കെ.സി മുഹമ്മദ് ...
Malappuram

രാഷ്ട്ര-സമുദായ പുരോഗതിക്ക് പണ്ഡിത ഇടപെടല്‍ നിര്‍ണായകം: ആലിക്കുട്ടി മുസ്‌ലിയാര്‍

ദാറുല്‍ഹുദായുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിപുലപ്പെടുത്താന്‍ ധാരണ തിരൂരങ്ങാടി: രാഷ്ട്ര പുരോഗതിക്കും സാമുദായിക വളര്‍ച്ചക്കും പണ്ഡിത ഇടപെടല്‍ നിര്‍ണായകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെനറ്റ് യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാക്കുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാവുകയൊള്ളൂ എന്നും ദാറുല്‍ഹുദാ ദേശവ്യാപകമായി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.പുന:സംഘടിപ്പിച്ച അക്കാദമിക് കൗണ്‍സില്‍, പുതുതായി രൂപീകരിച്ച സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവക്ക് സെനറ്റ് അംഗീകാരം...
error: Content is protected !!