Tag: Sayyid ibrahim khaleelul bukhari thangal

രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളുകളാവുക : ഖലീലുൽ ബുഖാരി
Local news

രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളുകളാവുക : ഖലീലുൽ ബുഖാരി

തിരൂരങ്ങാടി : രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിന്ന് എല്ലാവരും ബാധ്യസ്ഥരാണെന്നും അത്തരത്തിലുള്ള ഭരണകൂടം നിലവിൽ വരണമെന്നും സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി പറഞ്ഞു. തിരൂരങ്ങാടി വലിയ പള്ളിയിൽ ചെറിയ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു തിരൂരങ്ങാടി ഖാളി കൂടിയായ ഖലീലുൽ ബുഖാരി. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് വിനിയോഗിക്കണം ആരും വോട്ട് ചെയ്യാതിരിക്കരുത്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നവർക്കാകണം നാം വോട്ട് ചെയ്യേണ്ടത് എന്നും തങ്ങൾ പറഞ്ഞു. വിശുദ്ധ റമളാനിൽ ആർജിച്ചെടുത്ത ആത്മീയ വിശുദ്ധി ഭാവി ജീവിതത്തിൽ കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി , മഹല്ല് ജനറൽ സെക്രട്ടറി എം എൻ കുത്തി മുഹമ്മദ് ഹാജി സംബന്ധിച്ചു. ...
Other

ലഹരിക്കെതിരെ മഹല്ലുകളിൽ ക്രിയാത്മക പദ്ധതികളുമായി തിരൂരങ്ങാടി ഖാളി ഖലീൽ തങ്ങൾ

തിരൂരങ്ങാടി : സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനം തടയുന്നതിന് സമഗ്രമായ പദ്ധതികളുമായി തിരൂരങ്ങാടി ഖാളി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി. തിരൂരങ്ങാടി ഖാളി പരിധിയിൽ പെട്ട വിവിധ മഹല്ല് പ്രതിനിധികളെ വിളിച്ചു ചേർത്ത് ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഇതിെന്റെ പ്രഖ്യാപനവും പദ്ധതി വിശദീകരണവും ഖാളി സയ്യിദ് ഇബ് റാഹീം ഖലീലുൽ ബുഖാരി നിർവഹിച്ചു.മഹല്ലുകളെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രദേശവാസികള മൂന്ന് വിഭാഗങ്ങളാക്കും. അവർക്ക് ഫലവത്തായ പ്രവർത്തനങ്ങളാണ് നടത്തുക. നിരന്തര കർമ പരിപാടികളും മോണിറ്ററിംഗും നടത്തും മഹല്ല് ഭാരവാഹികൾ, മുതവല്ലിമാർ , ഖതീബ് , ഇമാം, മദ്‌റസ മാനേജിംഗ് കമ്മിറ്റി , അധ്യാപകർ തുടങ്ങിയവർ , സുന്നി സംഘടന, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയിലൂടെ ക്രിയാത്മകമായ പരിപാടികൾ നടത്തി ലഹരിമുക്ത ഗ്രാമങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.പ്രഖ്യാപന സംഗമം ഖാളി ഹൗസ് ചെയർമ...
Local news

വെന്നിയൂരിൽ മസ്ജിദിന് ഖലീൽ ബുഖാരി തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു

തിരൂരങ്ങാടി :വെന്നിയൂർ എം എൽ എ റോഡിൽ നിർമ്മിക്കുന്ന മസ്ജിദിന് കേരള മുസ്ലിം ജമാഅ ത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ ശിലാസ്ഥാപനം നിവാഹിച്ചു. ചടങ്ങിൽ കെ വി മുഹമ്മദ് ഹസ്സൻ സഖാഫി, എൻ എം സൈനുദ്ധീൻ സഖാഫി,എൻ എം ആലിക്കുട്ടി മുസ്‌ലിയാർ, എം പി ലത്തീഫ് സഖാഫി, കെ വി മൊയ്‌ദീൻക്കുട്ടി ഹാജി,എം പി ബാവ ഹാജി, ടി മൂസ ഹാജി, എം പി സമദ്, ടി സമദ് ഹാജി, എം പി ചെറിയാപ്പു എന്നിവർ പ്രസംഗിച്ചു. ...
error: Content is protected !!