രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളുകളാവുക : ഖലീലുൽ ബുഖാരി

തിരൂരങ്ങാടി : രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിന്ന് എല്ലാവരും ബാധ്യസ്ഥരാണെന്നും അത്തരത്തിലുള്ള ഭരണകൂടം നിലവിൽ വരണമെന്നും സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി പറഞ്ഞു. തിരൂരങ്ങാടി വലിയ പള്ളിയിൽ ചെറിയ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു തിരൂരങ്ങാടി ഖാളി കൂടിയായ ഖലീലുൽ ബുഖാരി.

വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് വിനിയോഗിക്കണം ആരും വോട്ട് ചെയ്യാതിരിക്കരുത്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നവർക്കാകണം നാം വോട്ട് ചെയ്യേണ്ടത് എന്നും തങ്ങൾ പറഞ്ഞു. വിശുദ്ധ റമളാനിൽ ആർജിച്ചെടുത്ത ആത്മീയ വിശുദ്ധി ഭാവി ജീവിതത്തിൽ കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി , മഹല്ല് ജനറൽ സെക്രട്ടറി എം എൻ കുത്തി മുഹമ്മദ് ഹാജി സംബന്ധിച്ചു.

error: Content is protected !!