സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ: വെബ് ആപ് ഉദ്ഘാടനം ചെയ്തു പ്രഥമ എന്‍ട്രി ടിക്കറ്റ് ഡോ. വൈ അബ്ദുല്ല കുഞ്ഞി സ്വീകരിച്ചു
കാസര്‍ഗോഡ്: കാസര്‍ഗോഡ് കുണിയയില്‍ 2026 ഫെബ്രുവരി 4, 5, 6, 7, 8 തിയതികളില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന 'സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ' എന്‍ട്രി ടിക്കറ്റ് ലഭ്യമാകുന്ന വെബ് ആപ് ഉദ്ഘാടനം പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും യെനെപ്പോയ സര്‍വകലാശാല ചാന്‍സിലറുമായ ഡോ.വൈ അബ്ദുല്ല കുഞ്ഞി നിര്‍വഹിച്ചു. പ്രഥമ എന്‍ട്രി ടിക്കറ്റ് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
നഗരിയോടു ചേര്‍ന്ന അഞ്ചര ഏക്കര്‍ സ്ഥലത്താണ് അറിവിന്റെയും കാഴ്ചകളുടെയും വ്യത്യസ്ത മാനങ്ങള്‍ ആവിഷ്‌കരിക്കുന്ന വിശാലമായ പത്ത് പവലിയനുകളിലായി എക്‌സ്‌പോ ഒരുക്കുന്നത്. 2026 ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ നടക്കുന്ന എക്‌സ്‌പോയില്‍ ആദ്യ രണ്ടു ദിനം സ്ത്രീകള്‍ക്കായിരിക്കും പ്രവേശനം. പവലിയനുകള്‍ നിയന്ത്രിക്കുന്നതിനും കാഴ്ചക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പ്രത്യേകം പരിശ...

