Tag: School openning

മുഴുവൻ സമയം സ്‌കൂൾ പ്രവർത്തിക്കുന്നതിനു  മുന്നോടിയായുള്ള മാർഗ്ഗരേഖ
Other

മുഴുവൻ സമയം സ്‌കൂൾ പ്രവർത്തിക്കുന്നതിനു മുന്നോടിയായുള്ള മാർഗ്ഗരേഖ

· പ്രീ പ്രൈമറി  ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ  ഉത്തരവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു.  മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ  തുടരാവുന്നതാണ്. 10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.  ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്. ഫെബ്രുവരി 21 മുതൽ സ്‌കൂൾ സ...
Education, Kerala

എട്ടാം ക്ലാസ് തിങ്കളാഴ്ച മുതൽ തുടങ്ങും, പ്ലസ് വൺ 15 ന് തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ പോകേണ്ടിവരും. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതു സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ത്തനീഷാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ എട്ടാം ക്ലാസുകാർ പതിനഞ്ചാം തീയതി മുതൽ സ്കൂളുകളിൽ പോകണം എന്നായിരുന്നു തീരുമാനം. എന്നാൽ, അധ്യായനം ആരംഭിച്ചശേഷം സ്കൂളുകളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡയറക്ടർ എട്ടാം ക്ലാസുകളും തുറക്കണമെന്ന് ശുപാർശ നൽകിയത്. വിദ്യാർഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്താനായി നടത്തുന്ന നാഷണൽ അച്ചീവ്മെന്റ് സർവെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുൻതീരുമാനം തിരുത്താൻ വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ നൽകിയതെന്നാണ് അറിയുന്നത്. 3, 5, 8 ക്ലാസ്സുകൾ കേന്ദ്രീകരിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ സർവേ. ക്ലാസ്സുകൾ തുടങ്ങാൻ വൈക...
error: Content is protected !!