Tag: School vehicle

തകരാർ കണ്ടെത്തിയ ആറ് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി
Information

തകരാർ കണ്ടെത്തിയ ആറ് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി

രണ്ടുമാസം സമയം കിട്ടിയിട്ടും തകരാറുകൾ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ സ്കൂൾ ബസ്സുകളിൽ മിന്നൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. സ്കൂളുകളിൽ നേരിട്ട് എത്തിയാണ് ഓരോ വാഹനവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. എൻഫോഴ്സ്മെന്റ് എം വി ഐ ടി അനുപ് മോഹന്റെ നേതൃത്വത്തിലാണ് തിരൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ സ്പീഡ് ഗവർണർ ഇല്ലാതെയും, ഹാൻഡ് ബ്രേക്കിനും ബ്രേക്കിനും എയർ ബ്രേക്കിനും തകരാർ കണ്ടെത്തിയ ആറ് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെത്തി പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എം വി ഐ ടി അനൂപ് മോഹൻ, എ എം വി ഐ മാരായ വി രാജേഷ്, പി കെ മനോഹരൻ, എം സലീഷ് എന്നിവരുടെ നേതൃത്വത്...
Feature, Information

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി ; 5 വാഹനങ്ങളിൽ പോരായ്മ കണ്ടെത്തി

പൊന്നാനി : പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. പൊന്നാനി ഹാർബർ ഗ്രൗണ്ടിലാണ് പൊന്നാനി സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നടത്തിയത്. 70ഓളം വാഹനങ്ങൾ പരിശോധിച്ചു. വാഹനത്തിന്റെ ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ, വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് തുടങ്ങിയ രേഖകളും പരിശോധിച്ചു. വാഹനങ്ങൾ ഓടിച്ച് കാര്യക്ഷമതയും ഉറപ്പാക്കി. വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ 'ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ' പതിച്ച് കൊടുത്തു. തകരാർ കണ്ടെത്തിയ അഞ്ച് വാഹനങ്ങ...
Feature, Information

സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു ; 15 ബസുകളില്‍ അപാകത കണ്ടെത്തി

പെരിന്തല്‍മണ്ണ : വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സ്‌കൂള്‍ തുറക്കും മുമ്പെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പെരിന്തല്‍മണ്ണ സബ് ആര്‍ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തറയില്‍ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ചു. വാഹനത്തിന്റെ രേഖകള്‍, ടയര്‍, വൈപ്പര്‍, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോര്‍, ബ്രേക്ക്, ബോഡി, ബസുകളുടെ വിന്‍ഡോ ഷട്ടര്‍, വാഹനത്തിന്റെ ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓരോ സ്‌കൂള്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങള്‍ വരെ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യദിവസം പരിശോധനയ്ക്കായി 75 വാഹനങ്ങളാണ് എത്തിയത്. ...
Other

സ്കൂൾ വാഹനങ്ങളിലെ നിയമലംഘനം പിഴക്ക് പുറമെ ഇനി നിയമനടപടിയും 

തിരൂരങ്ങാടി : ഇനിമുതൽ സ്കൂൾ വാഹനങ്ങൾ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാൽ പിഴ അടച്ച് തടിയൂരാനാകില്ല. പിഴക്ക് പുറമെ നിയമനടപടിയും സ്‌കൂൾ അധികൃതർ നേരിടേണ്ടിവരും. അപാകത കണ്ടെത്തുന്ന സ്കൂൾ ബസിന്റെ വാഹന ഉടമ എന്ന നിലയിൽ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ 17 സ്കൂൾ വാഹനങ്ങളുടെ ഉടമയായ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞമാസം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 1200 സ്ക്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 72 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. അപാകത കണ്ടെത...
Malappuram

വിദ്യാർഥികളുടെ യാത്രാ സുരക്ഷ: മോട്ടോർ വാഹന വകുപ്പ് ക്ലാസ് നടത്തി

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി തിരൂരങ്ങാടി താലൂക്ക് പരിധിയിലെ എല്ലാ സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും, ആയമാർക്കും, സ്കൂൾ വാഹനത്തിൻ്റെ ചാർജ്ജുള്ള അധ്യാപകർക്കും വേണ്ടി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുത്ത അധ്യയനവർഷം അപകട രഹിതമാക്കുക എന്ന ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിൻ്റെയും, പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൻ്റെയും സഹകരണത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. എടരിക്കോട് പി കെ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ബോധവത്കരണ ക്ലാസ് തിരൂരങ്ങാടി ജോയിൻ്റ് ആർ ടി ഒ. എം പി അബ്ദുൽ സുബൈർ ഉദ്ഘാടനം ചെയ്തു.ഡിഇഒ സൈതലവി മങ്ങാട്ടുപറമ്പൻ അധ്യക്ഷത വഹിച്ചു.എൻഫോഴ്സ്മെൻ്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തിഎ എം വി ഐ...
error: Content is protected !!