കടൽക്ഷോഭം തടയാൻ പൊന്നാനിയിൽ ജിയോബാഗ് സ്ഥാപിക്കൽ പുരോഗമിക്കുന്നു
പൊന്നാനി : കടൽക്ഷോഭത്തിൽ രക്ഷനേടാൻ പൊന്നാനിയിൽ ജിയോബാഗ് ഉപയോഗിച്ചുള്ള അടിയന്തിര കടൽഭിത്തി നിർമാണം പുരോഗമിക്കുന്നു. മുല്ല റോഡിൽ 134 മീറ്ററിലാണ് ജിയോബാഗുകൾ സ്ഥാപിക്കുന്നത്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 16 ലക്ഷം ചെലവഴിച്ചാണ് നിർമാണം നടക്കുന്നത്. രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള 1474 ബാഗുകളാണ് പ്രദേശത്ത് സ്ഥാപിക്കുക. ഭിത്തിക്ക് രണ്ടര മീറ്റർ താഴ്ചയും ഭൂനിരപ്പിൽ ആറ് മീറ്റർ വീതിയും മുകൾ ഭാഗത്ത് രണ്ട് മീറ്റർ വീതിയുമാണ് ഉണ്ടാകുക.
പാലപ്പെട്ടി അജ്മീർ നഗറിൽ 78 മീറ്റർ ജിയോബാഗുകൾ ഉപയോഗിച്ചുള്ള കടൽ ഭിത്തിയുടെ നിർമാണം ഉടൻ ആരംഭിക്കും. 10 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി. രണ്ട് മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള 858 ബാഗുകളാണ് പ്രദേശത്ത് സ്ഥാപിക്കുക.
കടൽക്ഷോഭം ഏറെ നാശം വിതച്ച പൊന്നാനി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ അടിയന്തിര കടൽഭിത്തി നിർമാണവും അവസാന ഘട്ടത്തിലാണ്. നിലവിൽ 70 ശതമാനത്തോളം നിർമാണം പ...