Sunday, August 3

Tag: Sex racket

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് ; ഒളിവിലായിരുന്ന പൊലീസുകാര്‍ പിടിയില്‍, പിടിയിലായത് പുതിയ ഒളിത്താവളം തേടി പോവുന്നതിനിടെ
Kerala

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് ; ഒളിവിലായിരുന്ന പൊലീസുകാര്‍ പിടിയില്‍, പിടിയിലായത് പുതിയ ഒളിത്താവളം തേടി പോവുന്നതിനിടെ

കോഴിക്കോട് : മലാപ്പറമ്പ് കേന്ദ്രീകരിച്ചു നടത്തിവന്ന അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍. പൊലീസ് എആര്‍ ക്യാംപ് ഡ്രൈവര്‍മാരായ കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശി കെ.സനിത്(45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ.ഷൈജിത്ത്(42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പുതിയ ഒളിത്താവളം തേടി പോകുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവര്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരന്റെ കയ്യില്‍ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വന്നതായും കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് ഒരു വീട്ടില്‍ നിന്നാണ് പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍ പിടിയിലായത്. ത...
Crime

തിരൂരിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം സജീവം

തിരൂർ : ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ തിരൂര്‍ നഗരഹൃദയത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവം. തിരൂര്‍ താഴെപാലത്തെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് മുകളിലെ ലോഡ്ജ്, പൂങ്ങോട്ടുകുളത്തെ ഖയാം തിയറ്റര്‍ റോഡിലെ ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ അറിവോടെയാണ് ഇതെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരെ ലോഡ്ജിലെത്തിക്കാന്‍ ഏജന്റുമാരും സജീവമാണ്. പെണ്‍കുട്ടികള്‍ക്കു പുറമെ ആണ്‍കുട്ടികളെയും ലോഡ്ജിലെത്തിക്കുന്ന സംഘത്തിന്റെ പിന്‍ബലത്തിലാണ് പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചതിന് മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, ലോഡ്ജിനെതിരെ ന...
error: Content is protected !!