Tag: sindicate

കാലിക്കറ്റില്‍ ബിരുദ-പി.ജി. കോഴ്സുകളില്‍ സീറ്റ് വര്‍ധിക്കും
university

കാലിക്കറ്റില്‍ ബിരുദ-പി.ജി. കോഴ്സുകളില്‍ സീറ്റ് വര്‍ധിക്കും

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ബിരുദ-പി.ജി. പ്രവേശനത്തിന് ഈ അധ്യയനവര്‍ഷം നിയമപരിധിയിലെ പരമാവധി സീറ്റുകളില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സിന്‍ഡിക്കേറ്റ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് കാണിച്ച് കത്ത് നല്‍കിയ കോളേജുകളില്‍ ആനുപാതിക സീറ്റ് വര്‍ധന സയന്‍സ് വിഷയങ്ങളില്‍ 20 ശതമാനവും ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ 30 ശതമാനവുമായിരിക്കും. തീരുമാനങ്ങള്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതും പുതിയ പാഠ്യപദ്ധതി വികസനവുമായും ബന്ധപ്പെട്ട് ജൂലായ് നാലിന് സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.സര്‍വകലാശാലാ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ജൂലായ് 22-ന് കാമ്പസില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പുതിയ ഇന്‍ക്യുബേഷന്‍ സെന്ററിന്റെ...
university

വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ് പദ്ധതിയുമായി കാലിക്കറ്റ്

വ്യവസായ സ്ഥാപനങ്ങളുമായി സഹകരണത്തിനുള്ള (ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ്) പദ്ധതിയുടെ കരട് രൂപത്തിന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. പഠിച്ചിറങ്ങുന്നവര്‍ക്ക് മികച്ച തൊഴിലസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അക്കാദമിക് സഹകരണമാണ് ലക്ഷ്യം. സര്‍വകലാശാലയുടെ കണ്‍സള്‍ട്ടന്‍സി നയവും അംഗീകരിച്ചു. സര്‍വകലാശാലാ അധ്യാപകരെ കണ്‍സള്‍ട്ടന്റായി ലഭിക്കാന്‍ വിവിധ ഏജന്‍സികള്‍ സമീപിക്കുന്നുണ്ട്. കണ്‍സള്‍ട്ടന്‍സി വിഹിതത്തില്‍ 70 ശതമാനം അധ്യാപകര്‍ക്കും 30 ശതമാനം സര്‍വകലാശാലക്കുമായിരിക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പ്രധാന തീരുമാനങ്ങള്‍ ഹോമി ഭാഭ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം അംഗീകരിച്ചു. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ സെന്റര്‍ ഫോര്‍ ഫോട്ടോണിക്‌സ് തുടങ്ങും. ഇ.എം.എം.ആര്‍.സിക്ക് കീഴി...
university

പരീക്ഷാഫലം അട്ടിമറിക്കാന്‍ ശ്രമം; സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും

കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാഫലം അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നോ എന്ന കാര്യം സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കുമെന്ന് സിന്‍ഡിക്കേറ്റ് സ്ഥിരംസമിതി കണ്‍വീനര്‍ കെ.കെ. ഹനീഫ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിരുദമൂല്യനിര്‍ണയ ക്യാമ്പില്‍ ചില അധ്യാപകര്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. ക്യാമ്പ് ചെയര്‍മാന്മാര്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. ഇതൊക്കെയാണ് ബിരുദഫല പ്രഖ്യാപനം വൈകിച്ചത്. കക്ഷിരാഷ്ട്രീയം മുന്‍നിര്‍ത്തി ആരൊക്കെ പരീക്ഷാനടപടികളില്‍ നിന്നു മുഖം തിരിഞ്ഞു എന്നത് സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും. ഔദ്യോഗിക ഉത്തരവാദിത്വം നിര്‍വഹിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. സ്വകാര്യ-കല്പിത സര്‍വകലാശാലകളുടെ വളര്‍ച്ചയ്ക്കും പൊതുമേഖലയിലുള്ള സര്‍വകലാശാലകളുടെ തകര്‍ച്ചയ്ക്കും വേണ്ടി ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടാം സെമസ്റ്റര്‍ ബിരുദപരീക്ഷയുടെ മൂവായിര...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കോച്ച് നിയമനം - അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ കായിക വിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, സോഫ്റ്റ്‌ബോള്‍ കോച്ച് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 6-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഡിസര്‍ട്ടേഷന്‍ എസ്.ഡി.ഇ. 2018 വരെ പ്രവേശനം ഒന്നാം വര്‍ഷ എം.എ. മലയാളം പ്രീവിയസ് മെയ് 2020 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ നവംബര്‍ 6-ന് മുമ്പായി എസ്.ഡി.ഇ-യില്‍ സമര്‍പ്പിക്കണം.  ഫോണ്‍ : 0494 2407461   പുനര്‍മൂല്യനിര്‍ണയ അപേക്ഷ എം.എസ് സി. മൂന്നാം സെമസ്റ്റര്‍ ജനറല്‍ ബയോടെക്‌നോളജി, പോളിമര്‍ കെമിസ്ട്രി,  മാത്തമറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോകെമിസ്ട്രി, നവംബര്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 പരീക...
Education, university

ബിരുദ പരീക്ഷകള്‍ യഥാസമയം നടത്താന്‍ വി.സിക്ക് ചുമതല നല്‍കി കാലിക്കറ്റ് സെനറ്റ് യോഗം

അക്കാദമിക മൂല്യത്തിന് കോട്ടമില്ലാതെയും നടപടിക്രമങ്ങള്‍ ലഘൂകരിച്ചും ബിരുദ പരീക്ഷകള്‍ നടത്തി സമയത്തിന് ഫലം പ്രസിദ്ധീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗം വൈസ് ചാന്‍സലറെയും പരീക്ഷാ കണ്‍ട്രോളറെയും ചുമതലപ്പെടുത്തി. 2019-ല്‍ പ്രവേശനം നേടിയവരുടെ മൂന്ന് മുതല്‍ ആറു വരെ സെമസ്റ്റര്‍ പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. മെയ് അവസാനത്തോടെയെങ്കിലും ഫലം പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം. ഇത്രയധികം പരീക്ഷകള്‍ ഒരുമിച്ച് നടത്തുന്നത് പരീക്ഷാഭവന്‍ ജീവനക്കാര്‍ക്കും മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്കും പ്രയാസമാകും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിലാണ്  തീരുമാനം. വിനോദ് എന്‍. നീക്കാംപുറത്ത്, ഡോ. ടി. മുഹമ്മദലി എന്നിവര്‍ നല്‍കിയ പ്രമേയം സംയുക്തമായി ചര്‍ച്ചയ്ക്കെടുക്കുകയായിരുന്നു. പരീക്ഷകള്‍ ഒഴിവാക്കുകയോ മുന്‍ പരീക്ഷകളുടെ ശരാശരി പരിഗണിച്ച് മാര്‍ക്ക് നല്‍കുകയ...
Other

സര്‍വകലാശാലയുടെ സുവര്‍ണജൂബിലി ബ്ലോക്ക് നിര്‍മാണം തുടങ്ങി അധ്യാപകര്‍ക്ക് താമസ സൗകര്യത്തോടെ മൂല്യനിര്‍ണയം സാധ്യമാകും

കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള ആധുനിക സംവിധാനങ്ങളടങ്ങിയ അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണജൂബിലി ബ്ലോക്ക് നിര്‍മാണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ ആദ്യനിലയുടെ നിര്‍മാണമാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. 6.60 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അക്കാദമിക് ഇവാല്വേഷന്‍ സുവര്‍ണജൂബിലി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കുന്നു 2336 ച.മീ. ആണ് തറവിസ്തീര്‍ണം. 189 പേരെ ഉള്‍ക്കൊള്ളാവുന്ന പരിശോധനാ ഹാള്‍, ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കോടെയുള്ള കംപ്യൂട്ടറുകള്‍, യോഗം ചേരാനുള്ള ഹാള്‍, താമസ സൗകര്യം, പുനര്‍മൂല്യനിര്‍ണയ നിരീക്ഷണ സെല്‍, ശുചിമുറികള്‍, ഭക്ഷണം കഴിക്കാനുള്ള ഹാള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. പരീക്ഷാഭവന്‍ കെട്ടിടത്തിന് പിറകി...
error: Content is protected !!