Tag: Snake

പുല്ലരിയാൻ പോയയാൾക്ക് പാമ്പുകടിയേറ്റു
Accident

പുല്ലരിയാൻ പോയയാൾക്ക് പാമ്പുകടിയേറ്റു

തിരൂരങ്ങാടി : പുല്ലരിയാൻ പോയയാൾക്ക് പാമ്പ് കടിയേറ്റു പരിക്ക്. കൊടിഞ്ഞി തിരുത്തി സ്വദേശി കുന്നത്തേരി മുസ്തഫ (50) ക്കാണ് പാമ്പ് കടിയേറ്റത്. ഇന്ന് പുല്ലരിയാൻ വേണ്ടി പോയതായിരുന്നു. ഇതിനിടെയാണ് പാമ്പുകടിയേറ്റത്. അണലി ആണെന്നാണ് സംശയം. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് ആന്റി വെനം നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ...
Information

താലൂക്ക് ആശുപത്രി പേ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് ചെമ്പേരി സ്വദേശി ലത (55) യെ പാമ്പ് കടിച്ചത്. ഇവരെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. പാമ്പ് ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വിശദമാക്കി ...
Obituary

മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച് തോട്ടത്തിലൊളിച്ച നാല് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു

നാഗർകോവിൽ : തിരുവട്ടാറിനു സമീപം കുലശേഖരത്ത് മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ–വിജി മോൾ ദമ്പതികളുടെ മകൾ സുഷ്‌വിക മോളാണ് (4) മരിച്ചത്.കൂലിത്തൊഴിലാളിയായ സുരേന്ദ്രൻ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോൾ ഭയന്ന് സുഷ്‌വികയും സഹോദരൻമാരായ സുഷ്‌വിൻ ഷിജോ (12), സുജിലിൻജോ (9) എന്നിവരും സമീപത്തുള്ള റബർ തോട്ടത്തിലേക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു.അയൽവാസികൾ ആശാരിപ്പള്ളം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവട്ടാർ പൊലീസ് കേസെടുത്തു. ...
Other

നാലാം ക്‌ളാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു

തൃശൂർ വടക്കാഞ്ചേരിയിൽ ആനപ്പറമ്പ് സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്ക്കൂൾ ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്. അണലിയുടെ കടിയേറ്റ കുമരനെല്ലൂർ സ്വദേശി ആദേശിനെ(9) മെഡിക്കൽ കോളജിലേക്ക് മാറ്റി. വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്. ഇവിടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വിദ്യാർത്ഥികളെ ആനപ്പറമ്പ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ രാവിലെ സ്കൂൾ വളപ്പിൽവച്ചാണ് ആദേശിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ...
error: Content is protected !!