Tag: solidarity

വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂര്‍ വിമാനത്താവളം ഉപരോധം ; സമരക്കാരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ്
Malappuram

വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂര്‍ വിമാനത്താവളം ഉപരോധം ; സമരക്കാരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ്

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി- എസ്‌ഐഒ പ്രഖ്യാപിച്ച കരിപ്പൂര്‍ വിമാനത്താവളം ഉപരോധത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ്. കൊണ്ടോട്ടി ഡിവൈഎസ്പിയാണ് ഉത്തരവിറക്കിയത്. വാഹന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി ഡിവൈ.എസ്പി മുന്നറിയിപ്പ് നല്‍കി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി ഡിവൈ.എസ്പി ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന എയര്‍ പോര്‍ട്ട് ഉപരോധത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഉപരോധം സംഘടിപ്പിക്കുന്നത് പൊലീസിന്റെ അനുമതി കൂടാതെയാണെന്നും പ്രതിഷേധം മൂലം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിനും തടസ്സം വരാനും സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ് ഉത്തരവില്‍ പറയുന്നു. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ കൊണ...
Kerala

കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും ; സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി

കോഴിക്കോട് : മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും, എസ്.ഐ.ഒ കേരളയും ചേര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ്, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ജാന്‍ എന്നിവര്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 2025 ഏപ്രില്‍ 09 ബുധനാഴ്ച്ച വൈകിട്ട് 3 മണി മുതലാണ് ഉപരോധം. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കെതിരായ വംശീയ ഉന്മൂലന നീക്കത്തിന്റെ തുടര്‍ച്ചയാണ്. മുസ്ലിം സമുദായത്തെ ഉന്നം വച്ചുകൊണ്ട് സംഘപരിവാര്‍ ഭരണകൂടം കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിയമം, ഏകസിവില്‍ കോഡ് തുടങ്ങിയ നിയമങ്ങളുടെ തുടര്‍ച്ചയാണീ വഖഫ് ഭേദഗതി നിയമവും എന്നതില്‍ യാതൊരു സംശയവുമില്ല...
Malappuram

സോളിഡാരിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു

മലപ്പുറം : ലോക്സഭ തെരഞ്ഞെടുപ്പ് വിശകലനം നടത്തിക്കൊണ്ട് '2024 ലോക്സഭാ തെരഞ്ഞെടുപ്പാനന്തര ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൻ്റെ ആലോചനകൾ' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ നടന്ന .ചർച്ച സംഗമത്തിൽ സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ കെ കെ. ബാബുരാജ്, സുദേശ് എം രഘു, വെൽഫയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, മീഡിയ വൺ അക്കാഡമി പ്രിൻസിപ്പൽ ഡോ. സാദിഖ് പി കെ, എസ്. ഐ. ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ. കെ. പി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിക് വെട്ടം സ്വാഗതവും വാഹിദ് കോഡൂർ നന്ദിയും പറഞ്ഞു...
Local news, Other

ഗ്യാന്‍വാപി അനീതി ആവര്‍ത്തിക്കന്‍ അനുവദിക്കരുത് ; ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി

തിരൂരങ്ങാടി : ഗ്യാന്‍വാപി അനീതി ആവര്‍ത്തിക്കന്‍ അനുവദിക്കരുത് എന്ന തലക്കെട്ടില്‍ തിരൂരങ്ങാടി ഏരിയ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഷൗക്കത്ത് മാസ്റ്റര്‍, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ജംഷീദ് വെള്ളിയാമ്പുറം, ഗദ്ദാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി...
Malappuram, Other

ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക; സോളിഡാരിറ്റി ജില്ലാ പ്രചരണ വാഹന ജാഥയ്ക്ക് തുടക്കമായി

മലപ്പുറം: അപ്പ്രൂട്ട് ബുൾഡോസർ ഹിന്ദുത്വ: ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക സോളിഡാരിറ്റി സംസ്ഥാന കാമ്പയിനിൻ്റെ ഭാഗമായി ഒക്ടോബർ 27ന് മലപ്പുറത്ത് വെച്ച് നടക്കുന്ന യുവജന പ്രതിരോധം ജില്ലാ റാലിയുടെ പ്രചരണാർഥം ഒക്ടോബർ 18,19,20,21 തിയതികളിൽ സംഘടിപ്പിക്കുന്ന പ്രചരണ വാഹന ജാഥക്ക് തിരൂരിൽ തുടക്കമായി. വാഹന ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പ്രസിഡൻ്റ് ഡോ.അബ്ദുൽ ബാസിത് പിപി ജാഥാ ക്യാപ്റ്റൻ ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെപി ക്ക് കൈമാറിക്കൊണ്ട് നിർവഹിച്ഛു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ അധ്യക്ഷത വഹിച്ചു. അജ്മൽ കെ എൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതിയംഗം ഹംസ ഉമരി ആശംസകൾ നേർന്നു. ജാഥാ ഡയറക്ടർ സാബിഖ് വെട്ടം, അസിസ്റ്റൻ്റ് ഡയറക്ടർ യാസിർ കൊണ്ടോട്ടി, ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന തിരൂർ, അമീൻ വേങ്ങര, യുസ്ർ മഞ്ചേരി, ഹാരിസ് പടപ്പറമ്പ്, സൽമാനുൽ ഫാരിസ് എന്നിവർ നേതൃത്വം നൽകി...
Malappuram, Other

സ്വജീവൻ പണയപ്പെടുത്തി മൂന്നംഗ കുടുംബത്തെ രക്ഷപ്പെടുത്തിയ സന്നദ്ധ സംഘത്തെ ആദരിച്ചു

മലപ്പുറം : ഇടുക്കിയിൽ അപകടത്തിൽ പെട്ട മൂന്നംഗ കുടുംബത്തെ സ്വജീവൻ പോലും പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ സന്നദ്ധ സംഘത്തെ സോളിഡാരിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃതത്തിൽ ആദരിച്ചു. മലപ്പുറത്ത് നിലനിൽക്കുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാരമ്പര്യത്തിന്റെ ഉദാഹരണമായാണ് ഇത്തരം സംഭവങ്ങളെ കാണുന്നത് എന്ന് സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി പറഞ്ഞു. ഇസ്‌ലാമടക്കമുള്ള മതങ്ങൾ പ്രോൽസാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ വർദ്ധിക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് , ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാഫി കൂട്ടിലങ്ങാടി,ഏരിയ പ്രസിഡൻ്റ് ഷബീർ വടക്കാങ്ങര എന്നിവർ ചടങ്ങിൽ സംസാരിച്ചു....
error: Content is protected !!