Tag: Sports meet

കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റ് മത്സരങ്ങൾക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കം
Other, university

കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റ് മത്സരങ്ങൾക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കം

യൂണിവേഴ്‌സിറ്റി : കേന്ദ്ര സിലബസ് വിദ്യാലയങ്ങളുടെ സംഘടനയായ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്‌സ് മീറ്റ് മത്സരങ്ങൾക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. 14 ജില്ലകലിലെയും വിദ്യാർഥികൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ ആരംഭിച്ച കായികമേള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസൽ ഡോ. എം.കെ ജയരാജ് ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. രണ്ടുദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നത്. അണ്ടർ 19, 17, 14 വിഭാഗങ്ങളിലായി 100, 200, 400, 800 മീറ്റർ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, ഷോട്ട് പുട്ട്, 4x100, 4x400 മീറ്റർ റിലേ എന്നിങ്ങനെ 23 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലെ വിവിധ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ എന്നീ കേന്ദ്ര സിലബസ് സ്‌കൂളുകളിലെ 1600ഓളം ക...
Local news

ഗവ.ഹയർ സെക്കൻഡറി സ്കൂൾ റെയ്സ് ഓണിന് തുടക്കം

തിരൂരങ്ങാടി : ഗവ.ഹയർ സെക്കൻഡറി സ്കൂൾ കായികമേള, റെയ്സ് ഓണിന് വർണാഭമായ തുടക്കം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോക്ടർ വി.പി. സക്കീർ ഹുസൈൻ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് കെ.കെ. മിനിയിൽ നിന്നും പി.ടി. ആയിഷാ നസ്റിൻ ദീപശിഖ ഏറ്റുവാങ്ങി. വിവിധ ഗെയിമുകളുടെ ഡിസ്‌പ്ലേ , ഫ്ലാഷ്  ഡാൻസ്  എന്നിവ അരങ്ങേറി. പി.ടി.എ.പ്രസിഡണ്ട് പി.എം. അബ്ദുൽ ഹഖ് , ഫാറൂഖ് പത്തൂർ , എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കത്ത് , പ്രിൻസിപ്പാൾ എൻ. മുഹമ്മദലി , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദുഎന്നിവർ ആശംസകൾ നേർന്നു. ജ്യോതിഷ്. കെ.ടി. , സി.കെ. ഹംസ എന്നിവർ നേതൃത്വം നൽകി. വിവിധ അത്‌ലെറ്റിക്സ് ഇനങ്ങളിലായി ആയിരത്തോളം കുട്ടികൾ മൽസരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ...
Sports

സിവിൽസർവീസ് കായികമേളയിൽ ഇരട്ട സ്വർണവുമായി ഷീബ പരപ്പനങ്ങാടി

പരപ്പനങ്ങാടി : കേരള സർക്കാർ ജീവനക്കാർക്കായി മലപ്പുറം M. S. P സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തിയ മലപ്പുറം ജില്ലാ സിവിൽ സർവീസ് കായികമേളയിൽ ഇരട്ട സ്വർണം നേടി പി. ഷീബ താരമായി. നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജീവനക്കാരിയായ പി. ഷീബ ഷോട്ട്പുട്ട്, ജാവലിൻ ത്രോ ( ഓപ്പൺ കാറ്റഗറി ) എന്നിവയിൽ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മീറ്റിന് യോഗ്യത നേടി.കൂടാതെ മമ്പാട് M. E . S ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കബഡി സെലക്ഷനിൽ സംസ്ഥാന ടീമിലേക്ക് യോഗ്യതയും നേടി. പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന വോളിബോൾ സെലക്ഷനിൽ സംസ്ഥാന വോളിബോൾ ടീമിലേക്കും ഇടം നേടി. പഴയ അത്‌ലറ്റ് വോളിബോൾ താരമായ ഷീബ ഉത്തരപ്രദേശ് വാരാണസിയിൽ വച്ച് നടന്ന മൂന്നാമത് നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡലും 4×400 മീറ്റർ റിലേയിൽ വെള്ളിമെഡലും കേരളത്തിനുവേണ്ടി നേടിയിട്ടുണ്ട്. ഭർത്താവ് : രമേശ് കുറുപ്പൻ കണ്...
Local news

ഓറിയന്റൽ സ്കൂൾ ‘യൂഫോറിയ 2K22’ സ്പോർട്ട്സ് മീറ്റ് സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ യൂഫോറിയ 2K22 സ്പോർട്ട്സ് മീറ്റ് സമാപിച്ചു. യതീം ഖാന ഗ്രൗണ്ടിൽ രണ്ട് ദിവസം നീണ്ടുനിന്ന സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവഹിച്ചു. പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മാസ്റ്റർ പതാക ഉയർത്തി. സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. https://youtu.be/NoM56BtN4D8 വീഡിയോ കായികാധ്യാപകൻ എം.സി. ഇല്യാസ് സ്വാഗതവും ടി. മമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നാല് ഹൗസിന്റെയും വർണ്ണശഭളമായ മാർച്ച്പാസ്റ്റ് മത്സരം നടന്നു. 58 ഇനങ്ങളിയായി നടന്ന മത്സരങ്ങളിൽ യഥാക്രമം റെഡ്, യെല്ലോ, ഗ്രീൻ, എന്നീ ഹൗസുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികളായ മൂന്ന് സ്ഥാനക്കാർക്കുള്ള സർട്ടിഫിക്കറ്റും മെഡലും വിതരണം നടത്തി. കായിക മാമാങ്കത്തിന് മുഴുവൻ അധ്യാപകരും നേതൃത്വം നൽകി. ...
Other

സ്കൂൾ ഗ്രൗണ്ടിൽ നിറയെ അവശിഷ്ടങ്ങൾ തള്ളി; കായികമേള നടത്താൻ പ്രയാസപ്പെട്ട് സ്കൂൾ അധികൃതർ

തിരൂരങ്ങാടി : ഡ്രൈനേജ് നിർമാണത്തിന്റെ അവശിഷ്ടങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ടത് കാരണം ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയാതെ വിദ്യാർഥികൾ. തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിലാണ് മാസങ്ങൾക്ക് മുൻപ് നടത്തിയ പ്രവൃത്തിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 സ്കൂളിന് സമീപത്തെ റോഡിൽ ഡ്രൈനേജ് നിർമിക്കുന്നതിനായി റോഡരികിൽ നിന്നെടുത്ത മണ്ണും മറ്റ് അവശിഷ്ടങ്ങളുമാണ് കൂട്ടിയിട്ടിരിക്കുന്നത്. മണ്ണും വലിയ കരിങ്കല്ല്, കോൺക്രീറ്റ് സ്ലാബിന്റെ വലിയ കഷ്ണങ്ങളും ഇവിടെ തള്ളിയിരിക്കുകയാണ്. കൂടാതെ കേടുവന്ന തെരുവ് വിളക്കുകളും കാലുകളുമെല്ലാം ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. https://youtu.be/ulFMx3IP4as വീഡിയോ വാർത്ത തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ തെരുവുവിളക്കുകളുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന...
Sports, university

അന്ത:സർവകലാശാലാ വനിതാ അത്ലറ്റിക്സ്: കാലിക്കറ്റിന് രണ്ടാം സ്ഥാനം

ഭുവനേശ്വറിൽ നടക്കുന്ന അഖിലേന്ത്യാ അന്തസ്സർവകലാശാലാ വനിതാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 36.5 പോയിൻ്റാണ് കാലിക്കറ്റ് നേടിയത്.മാംഗളൂർ സർവകലാശാല 51 പോയിൻ്റോടെ ചാമ്പ്യന്മാരായി. പഞ്ചാബിലെ ലവ് ലി പ്രൊഫഷണൽ സർവകലാശാലയ്ക്കാണ് മൂന്നാം സ്ഥാനം (34 പോയിൻ്റ് ).സമാപന ദിനത്തിൽ400 മീ. ഹർഡിൽസിൽകാലിക്കറ്റിന് വേണ്ടി ആർ. ആരതി റെക്കോഡോടെ സ്വർണം ചൂടി. 58.35 സെക്കൻ്റിലാണ് ലക്ഷ്യം കണ്ടത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ ബി.കോം. വിദ്യാർഥിനിയാണ്. മിക്സഡ് റിലേയിൽ കാലിക്കറ്റ് ടീം വെങ്കലം നേടി . കെ.എച്ച്. റാഷിദ് ജബീൽ, ടി.ജെ. ജംഷീല, ആർ. ആതിര, പി. ബിപിൻ കുമാർ എന്നിവരടങ്ങുന്നതായിരുന്നു റിലേ ടീം. കഴിഞ്ഞ റിവസം ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ സാന്ദ്ര ബാബു ലോങ്ജമ്പിൽ വെങ്കലം കരസ്ഥമാക്കി. സേവ്യര്‍ പൗലോസ്, ശ്രീകാന്ത്, ജീഷ് കുമാര്‍ എന്നിവര്‍ ടീമിൻ്റെ പരിശീലകരും ദീപിക മാന...
error: Content is protected !!