താലൂക്ക് ആശുപത്രിയിൽ ഐ സി എഫ് നിർമിച്ച ഓക്സിജൻ പ്ലാന്റ് സമർപ്പിച്ചു
മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടർ ആശുപത്രിക്ക് വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നിർമ്മിച്ച ഓക്സിജൻ പ്ലാൻ്റിൻ്റെ സമർപ്പണ കർമ്മം സംസ്ഥാന കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. കേരള മുസ് ലിം ജമാഅത്ത് പ്രസി. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വിച്ച് ഓൺ ചെയ്തു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ 200 എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരുടെ സമർപ്പണം കേരള മുസ് ലിം ജമാഅത്ത് ജന. സെക്ര. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവ്വഹിച്ചു.പ്രോജക്റ്റ് കോ- ഓഡിനേറ്റർ എഞ്ചി.അബ്ദുൽ ഹമീദ് ചാവക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു.മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി, സമസ്ത.നേതാക്കളായ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദു റഹ്മാൻ സഖാഫി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ വണ്ടൂർ അബ്ദുറഹ്...

