എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; 99.70 വിജയശതമാനം, വിജയ ശതമാനം കൂടുതല്‍ കണ്ണൂരില്‍, ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 0.44 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 419128 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,17,864 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68604 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. 4856 പേര്‍ ആണ് എ പ്ലസ് നേടിയത്. കണ്ണൂരാണ് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല (99.94). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം ( 98.41). പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ എടരിക്കോട് സ്‌കൂള്‍ 100 വിജയം നേടി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 951 സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. 2581 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്.
4...