Tag: Sslc exam result 2023

എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; 99.70 വിജയശതമാനം, വിജയ ശതമാനം കൂടുതല്‍ കണ്ണൂരില്‍, ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്
Education, Information

എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; 99.70 വിജയശതമാനം, വിജയ ശതമാനം കൂടുതല്‍ കണ്ണൂരില്‍, ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 0.44 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 419128 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 4,17,864 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68604 വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. 4856 പേര്‍ ആണ് എ പ്ലസ് നേടിയത്. കണ്ണൂരാണ് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല (99.94). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം ( 98.41). പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ എടരിക്കോട് സ്‌കൂള്‍ 100 വിജയം നേടി. 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 951 സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. 2581 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. 4...
Education

എസ്എസ്എല്‍സി പരീക്ഷാഫലം ; വിജയശതമാനം 99.7 ശതമാനം

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കുന്നു. വിജയശതമാനം 99.7. 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 4 മണി മുതല്‍ ഓണ്‍ലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങളും പ്രഖ്യാപിക്കും. ഫലമറിയാന്‍ എസ്എസ്എല്‍സി 'http://www.prd.kerala.gov.in' 'https://results.kerala.gov.in' 'https://examresults.kerala.gov.in' 'https://pareekshabhavan.kerala.gov.in' 'https://results.kite.kerala.gov.in' 'https://sslcexam.kerala.gov.in' എസ്എസ്എല്‍സി (എച്ച്‌ഐ): 'http://sslchiexam.kerala.gov.in' ടിഎച്ച്എസ്എല്‍സി: 'http://thslcexam.kerala.gov.in' ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ): 'http://thslchiexam.kerala.gov.in' എഎച്ച്എസ്എല്‍സി: 'http://ahslcexam.kerala.gov.in'...
error: Content is protected !!