എസ്.എസ്.എൽ.സി തിളക്കമാർന്ന വിജയം; കെ.ആർ.എസ്.എം.എ ആദരിച്ചു
കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂളിന് കെ.ആർ.എസ്.എം.എ സ്നേഹാദരം കൈമാറി.തുടർച്ചയായി പതിനാലാം വർഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള അനുമോദന മൊമൻറോ കെ.ആർ.എസ്.എം.എസംസ്ഥാന ഭാരവാഹികൾ സ്കൂൾ വർക്കിങ് പ്രസിഡന്റ് പി.വികോമുക്കുട്ടി ഹാജി ക്ക് നൽകി ആദരിച്ചു . ഈവർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ അറുപത് വിദ്യാർത്ഥികളിൽ 52 ശതമാനത്തോടെ 31 വിദ്യാർത്ഥികളും മുഴുവൻ എപ്ളസ് നേടി. അഞ്ച് എ പ്ളസിന് താഴെ ഒരു വിദ്യാർത്ഥിയും സ്കോർ ചെയ്യാത്തതും മികവാർന്ന വിജയത്തിന് തിളക്കം കൂട്ടി .എല്ലാ പ്രതികൂല സാഹചര്യത്തേയും മറികടന്ന് ഈ വർഷവും മികച്ച വിജയമാണ് മുൻ വർഷങ്ങളിലെ പോലെ നേടിയത്. സംസ്ഥാന വിദ്യാലയങ്ങളിൽ മികവിൻറെ ചരിത്രം രേഖപ്പെടുത്തിയ വിദ്യാലയമാണ് എം.എ ഹയർസെക്കണ്ടറി സ്കൂളെന്ന് ഭാരവാഹികൾ പ്രസ്താവിച്ചു.ഇത് പോലെ ഹയർസെക്കണ്ടറി പരീക്ഷയിലും സമസ്ത മദ്റസ പൊതു പരീക്ഷ യിലും ഉന്നത വിജയം കരസ്ഥമാക്കാൻ ഈ വർഷം സ്ഥാനത്തിന് സാധിച്ചു.ച...