Tag: State government

സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം: ‘എന്റെ കേരളം’ പ്രദര്‍ശന- വിപണന മേളയ്ക്ക് പൊന്നാനിയില്‍ തുടക്കമായി
Information

സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം: ‘എന്റെ കേരളം’ പ്രദര്‍ശന- വിപണന മേളയ്ക്ക് പൊന്നാനിയില്‍ തുടക്കമായി

പൊന്നാനി : സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന- വിപണന- സേവന മേളയ്ക്ക് പൊന്നാനി എ.വി സ്‌കൂള്‍ മൈതാനത്ത് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മൗനപ്രാര്‍ത്ഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. പി. നന്ദകുമാര്‍ എം.എല്‍.എ എക്സിബിഷന്‍ പവലിയന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.ചടങ്ങില്‍ പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈര്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പൊന്നാനി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രജീഷ് ഊപ്പാല, നഗരസഭാ കൗണ്‍സിലര്‍ ശ്രീകല ചന്ദ്രന്‍, പെരുമ്പടപ്പ് ഗ്രാമ...
Other

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വെട്ടിച്ചുരുക്കുന്നു; ഇനി 9,10 ക്ലാസുകളില്‍മാത്രം, വ്യാപകപ്രതിഷേധം

മറ്റ് പിന്നാക്കവിഭാഗങ്ങളിലെ (ഒ.ബി.സി.) ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരുന്ന ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് വെട്ടിച്ചുരുക്കിയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നടപടിയിൽ വ്യാപകപ്രതിഷേധം. സ്കോളർഷിപ്പ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ്. രംഗത്തെത്തി. സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ കോൺഗ്രസ് എം.പി. ശശി തരൂർ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ രണ്ടരലക്ഷത്തിൽത്താഴെ വരുമാനപരിധിയുള്ള വിദ്യാർഥികളെയാണ് കാലങ്ങളായി സ്കോളർഷിപ്പിന് പരിഗണിച്ചിരുന്നത്. പ്രതിവർഷം 1500 രൂപയായിരുന്നു സ്കോളർഷിപ്പ് തുക. 50 ശതമാനം തുക കേന്ദ്രവും 50 ശതമാനം തുക സംസ്ഥാനങ്ങളുമാണ് നൽകിയിരുന്നത്. എന്നാൽ, സ്കോളർഷിപ്പ് ഒമ്പത്, പത്ത് ...
Other

പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിർമ്മാണത്തിന് 25.56 കോടി രൂപയുടെ അനുമതി

തിരൂരങ്ങാടി: പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിലേക്ക്. കോടതി സമുച്ചയ കെട്ടിട നിർമ്മാണത്തിന് 25,56,60,377 രൂപയുടെ ഭരണാനുമതി ലഭിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദും, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബും പ്രവൃത്തിക്കു ഭരണാനുമതി നല്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. ജില്ലയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള ഈ കോടതിയില്‍ മുന്‍സിഫ് ആയിരിക്കെയാണ് ഒ. ചന്തുമേനോന്‍ തന്റെ വിഖ്യാത നോവലായ ഇന്ദുലേഖ രചിച്ചത്. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ സ്ഥല സൗകര്യമുള്ളതും എന്നാൽ കെട്ടിടത്തിന്റെ അപര്യാപ്തത നേരിടുന്നതുമായ ഈ കോടതിക്ക് കെട്ടിടം അനുവദിക്കണമെനാവശ്യപ്പെട്ട് കെ.പി.എ.മജീദ് നിരന്തരം നിയമസഭയിൽ സബ്മിഷന് അവതരിപ്പിക്...
Local news

സ്വരാജ് അവാർഡ്: മറ്റുള്ളവരുടെ അംഗീകാരം തട്ടിയെടുക്കുന്നു. ഭരണസമിതിക്കെതിരെ മുൻ ചെയർപേഴ്സൻ

തിരൂരങ്ങാടി: മുന്സിപാലിറ്റിക്ക് ആദ്യമായി ലഭിച്ച സംസ്ഥാന സർക്കാരിന്റെ അവാർഡിന്റെ അവകാശത്തെ ചൊല്ലി വിവാദം. നിലവിലെ ഭരണസമിതിക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ചെയർപേഴ്സൻ. മികച്ച പ്രവർത്തനത്തിന് , സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ സ്വരാജ് അവാർഡിൽ സംസ്ഥാന തലത്തിൽ തിരൂരങ്ങാടി നഗരസഭക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. 2020-21 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാർഡ് ഈ ഭരണ സമിതിയുടെ നേട്ടമായി ഉയർത്തി പിടിക്കുകയും , അതിനേക്കാൾ ഉപരി ഈ നേട്ടം കഴിഞ്ഞ ഭരണ സമിതിക്ക് നേതൃത്വം കൊടുത്ത ചെയര്പേഴ്സണെ ഈ ഭരണസമിതിയിലെ ആരും അറിയിക്കാതിരിക്കുകയും ചെയ്തതോടെയാണ് മുൻ ചെയർ പേഴ്സൻ കെ.ടി . റഹീദ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഭരണസമിതി അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇത് സംഭന്ധമായി അവർ രൂക്ഷമായ രീതിയിൽ പ്രതിഷേധിച്ചു. ഡയറക്ടറേറ്റിൽ നിന്നും അവാർഡ് വിവരം വിളിച്ചറിയിച്ചത് മുൻ സെക്രെട്ടറി ആയിരുന്ന ഇ. ...
Kerala

സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ല; പദ്ധതി 5 വർഷംകൊണ്ട് പൂർത്തീകരിക്കും: കെ- റെയിൽ എം.ഡി.

തിരുവനന്തപുരം: അർധ അതിവേഗതപാതയായ സിൽവർ ലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന് എതിരാണെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ പ്രതികരണംകൂടി പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെ. റെയിൽ എം.ഡി. വി. അജിത്കുമാറിന്റെ പ്രതികരണം. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ തൂണുകളിലാണ് പാത നിർമിക്കുന്നത്. നിലവിലെ പാളങ്ങൾക്കുള്ള മൺതിട്ട മാത്രമാണ് സിൽവർലൈൻ പാതയ്ക്കുമുള്ളത്. ഇപ്പോഴുള്ള ബ്രോഡ് ഗേജ് സംവിധാനത്തിൽ 160 കിലോമീറ്ററിനു മുകളിൽ വേഗം കൈവരിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് പുതിയ പാത വേണ്ടി വരുന്നത്. തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തിൽ ചരക്കു ലോറികൾ സിൽവർ ലൈൻ ഉപയോഗിക്കുക. ട്രാക്കിന്റെ അറ്റക്കുറ്റപ്പണികൾക്കു ശേഷമുള്ള സമയത്താകും...
Local news, Sports

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും. ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്. ഫുട്ബോൾ ഗ്രൗണ്ട്, ഓപ്പൺ സ്റ്റേഡിയം, ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ, ഡ്രൈനേജ്, ടോയ്‌ലറ്റ്‌ ...
error: Content is protected !!