Thursday, August 21

Tag: Swimming training

ജല രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
Information

ജല രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

നമ്മുടെ സമൂഹത്തെ ജല രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകേണ്ടത് എത്രത്തോളം ആവശ്യമാണ് എന്നുള്ളത് ഈ കഴിഞ്ഞ കാലവർഷവും നമുക്ക് കാണിച്ചുതന്നതാണ് . നമ്മുടെ DISASTER MANAGEMENT FORCE( DMF) സേന അംഗങ്ങൾ ഇന്ന് മൂന്നിയൂർ പഞ്ചായത്തിലെ ആലിൻചുവട് മുട്ടിയാറ പുഴയിൽ ജല രക്ഷാ ക്യാമ്പ് നടത്തി . പരിശീലന ക്ലാസ്സിൽ 150+ ആളുകൾ പങ്കെടുത്തു, വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടങ്ങുന്ന സംഘമാണ് പരിപാടിയിൽ പങ്കെടുത്തത്. ക്ലാസിന്റെ ഉദ്ഘാടകനായി തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ .ശ്രീനിവാസൻ സർ, ക്യാമ്പിലെ മുഖ്യ അതിഥിയായി തിരൂരങ്ങാടി താലൂക്ക് മെഡിക്കൽ സൂപ്രണ്ട് DR. PREBHU DAS, തിരൂരങ്ങാടി Si സുജിത്ത് എന്നിവരും പങ്കെടുത്തു . രാവിലെ 8 മുതൽ 11 മണി വരെയായിരുന്നു ക്ലാസ്സ്. DMF ട്രൈനെർ ലബീബ് തിരൂരങ്ങാടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി, സേനാംഗങ്ങളായ ഹമീദ്,ഫാസിൽ,ഫൈസൽ,യൂസഫ് ,ഷംസുദ്ദീൻ,ഗണേശൻ, ഷിബു എന്നിവരും പങ്കെടുത്തു....
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം ഏപ്രില്‍ മെയ് മാസങ്ങളില്‍ വിദ്യാര്‍ത്ഥികളള്‍ക്കായി നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു. 6,7 വയസുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഏപ്രില്‍ 3-ന് പരിശീലനം ആരംഭിക്കും. സര്‍വകലാശാലാ നീന്തല്‍ കോച്ചുമാരും പരിശീലകരുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ 2 ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം സ്വിമ്മിംഗ് പൂള്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷാ ഫോറം അക്വാട്ടിക് കോംപ്ലക്‌സ് ഓഫീസിലും സര്‍വകലാശാലാ വെബ്‌സൈറ്റിലും ലഭ്യമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഫോണ്‍ 6238679112, 9961690270, 7907670632.    പി.ആര്‍. 343/2023 പരീക്ഷ ഒന്ന്, രണ്ട് സെമസ്റ്റര്‍ ബ...
Local news

വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നീന്തല്‍ പരിശീലന പരിപാടിയുമായി തിരൂരങ്ങാടി നഗരസഭ. നഗരസഭയുടെയും ആക്സിഡന്റ് റെസ്‌ക്യൂ 24&7 കൂരിയാട് ജെംസ് പബ്ലിക് സ്‌കൂള്‍. ട്രോമാകെയര്‍ താലൂക്ക് കമ്മിറ്റി എന്നിവയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പ് തുടങ്ങി.ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളിലെ സ്വിമ്മിംഗ് പൂളില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണിത്. ഉദ്ഘാടനം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിഅധ്യക്ഷരായ ഇ.പി ബാവ, സി.പി ഇസ്മായില്‍എം സുജിനി, വഹീദ ചെമ്പ, ജംസ് സ്കൂൾ എം, ഡി ,പി.എം ഷഫാഫ്. ഹഫ്‌സ കാരാടന്‍,ട്രോമാ കെയര്‍ വോളണ്ടീയര്‍ മാരായ റഫീഖ് പരപ്പനങ്ങാടി, സുഹൈബ്,...
error: Content is protected !!