യൂത്ത്‌ലീഗ് ഇടപെടല്‍ ; താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിച്ചു
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഫിസിഷ്യന്‍, കണ്ണ് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിച്ചതായി ഡി.എം.ഒ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫിസിഷ്യന്‍ വിഭാഗത്തിലേക്ക് ഇപ്പോള്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലുള്ള ഡോ.അനൂപിനെയാണ് നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചാര്‍ജ്ജെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു.
ഓഫ്താല്‍മോളജി വിഭാഗത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗദക്ക് ചുമതല നല്‍കിയിട്ടുണ്ട്. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിലനില്‍ക്കുന്ന ഒഴിവിലേക്കും അത്യാഹിത വിഭാഗത്തിലെ ഒഴിവിലേക്കും അഡ്‌ഹോക്കില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് സുപ്രണ്ടിനെ ചുമതപ്പെടുത്തിയതായും മുസ്ലിം യൂത്ത്‌ലീഗ് തിരൂ...