Saturday, August 16

Tag: Tamir Geoffrey

താനൂർ കസ്റ്റഡിക്കൊലപാതകം ; ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ.
Crime, Local news

താനൂർ കസ്റ്റഡിക്കൊലപാതകം ; ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ.

താനൂർ : താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ഡൽഹി ഫോറൻസിക് ഉദ്യോഗസ്ഥർ താനൂരിൽ എത്തിയാണ് പരിശോധന നടത്തിയത്. താനൂരിലെ പൊലീസ് ക്വാർട്ടേഴ്സിൽ സംഘം പരിശോധന നടത്തി. താമിർ ജിഫ്രിക്ക് താനൂർ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് ക്രൂര മർദ്ദനമേറ്റന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ക്വാർട്ടേഴ്സിൽ ശാസ്ത്രീയ പരിശോധന നടത്തിയത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ദൃക്സാക്ഷികളായ ചേളാരി സ്വദേശികളായ മൻസൂർ, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂർ സ്വദേശികളായ ജബീർ, ഫാസിൽ, കൂമണ്ണ സ്വദേശി ആബിദ് എന്നിവരുടെ മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു. ആലുങ്ങലിലെ വാടകമുറിയിലും, താനൂർ പൊലീസ് ക്വാർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട് കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്. കേസിൽ ...
Kerala, Local news

താനൂര്‍ കസ്റ്റഡി കൊലപാതകം ; ജയില്‍ പീഢനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

താനൂര്‍ : താനൂരിലെ താമീര്‍ ജാഫ്രിയുടെ കസ്റ്റഡി മരണത്തിനിടയാക്കിയ ജയിലിലെ പീഡനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കസ്റ്റഡിയിലിരിക്കെ മരിച്ച താമീര്‍ ജാഫ്രിയ്‌ക്കൊപ്പം പൊലീസ് പിടികൂടിയ നാലു പ്രതികളെ ജയിലിനുളളില്‍ മര്‍ദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. നേരത്തെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ താനൂര്‍ കസ്റ്റഡി മരണത്തിലെ ആദ്യഘട്ട പ്രതിപട്ടിക സമര്‍പ്പിച്ചിരുന്നു. എസ്പിക്ക് കീഴിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികളായ നാലു പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിങ്ങനെയാണ് പ്രതിപട്ടിക....
Information

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബത്തെ പി.കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു

മമ്പുറം: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബത്തെ മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ താമിറിന്റെ മമ്പുറത്തെ വീട്ടിലെത്തിയ കുഞ്ഞാലിക്കുട്ടി സഹോദരന്‍ ഹാരിസ് ജിഫ്രിയുമായി ഏറെ നേരം സംസാരിച്ചു. ശേഷം ഹൈക്കോടതിയില്‍ കേസ് നടത്തുന്ന അഡ്വ. മുഹമ്മദ് ഷായുമായി ഫോണില്‍ സംസാരിക്കുകയും കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ചോദിച്ചറിയകും ചെയ്തു. കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് സമ്പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്തു.നിയമ പോരാട്ടങ്ങള്‍ക്ക് കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നീതി ലഭിക്കും വരെ പോരാട്ടം തുടരും. തുടക്കത്തിലെ ആവേശത്തിനപ്പുറം പ്രതികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരും. ഇത് കൃത്യമായ കൊലപാതകമാണ്. താമിര്‍ തെറ്റ...
error: Content is protected !!