Tag: Tanur dysp

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിപ്പരിക്കേല്പിച്ചു
Breaking news, Crime

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിപ്പരിക്കേല്പിച്ചു

തിരൂരങ്ങാടി : അമിതവേഗതയിൽ കാർ ഓടിച്ചത് ചോദ്യം ചെയ്തതിന് യുവാക്കളെ കത്തി കൊണ്ട് അക്രമിച്ചതായി പരാതി. 3 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 11.40 ന് ചെറുമുക്ക് ജീലാനി നഗറിൽ വെച്ചാണ് സംഭവം. ചെറുമുക്ക് ഉദ്യാന പാതക്ക് സമീപത്ത് അമിത വേഗതയിൽ കാർ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ട യുവാക്കൾ വണ്ടി നിർത്തിച്ച്, സമീപത്തെ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനാലും ഞായറാഴ്‌ച ആയതിനാലും കുട്ടികൾ ഉൾപ്പെടെ റോഡിലുണ്ടാ കുമെന്നും പതുക്കെ പോകണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ കാർ ഓടിച്ചയാളുടെ സഹോദരൻ തടത്തിൽ കരീമും മറ്റൊരാളും വണ്ടിയിൽ കത്തിയും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നു പരിക്കേറ്റവർ പറഞ്ഞു. കൂടി നിന്ന ആളുകൾക്ക് നേരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു. ചെറുമുക്ക് ജീലാനി നഗർ പങ്ങിണിക്കാടൻ അബ്ദു സമ ദിന്റെ മകൻ ഷാനിബ് 26), പറമ്പേരി ചെറീതിന്റെ മകൻ ഫായിസ് (...
Crime

പരപ്പനങ്ങാടിയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി: മാരക ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട MDMA യുമായി ലഹരി കടത്തു സംഘത്തിൽ പെട്ട യുവാവ് പിടിയിൽ. കൊണ്ടോട്ടി അരൂർ സ്വദേശിയായ എട്ടൊന്നിൽ വീട്ടിൽ ഷഫീഖ് (31) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 7 ഗ്രാം MDMA യും ലഹരി ഇടപാട് നടത്തി കിട്ടിയ 86900/- രൂപയും പിടിച്ചെടുത്തു. വള്ളിക്കുന്ന് കൂട്ടുമൂച്ചി എന്ന സ്ഥലത്ത് വച്ചാണ് കാറുമായി ടിയാൻ പിടിയിലായത്. കൊണ്ടോട്ടി പരപ്പനങ്ങാടി മേഖലകളിൽ ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന ആളാണ് പിടിയിലായ ഷഫീഖ്. പിടിയിലായ ഷെഫീക്കിന് വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ 2 കോടി കുഴൽപ്പണം തട്ടിയ കേസും കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കളവു കേസും നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ DYSP വി. വി ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി CI ജിനേഷും SI അരുണും താനൂർ ഡാൻസഫ് ടീമംഗങ്ങളും...
Crime

റോഡിൽ നിന്ന് വഴിമാറി കൊടുത്തില്ല; യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഒളകര സ്വദേശി പിടിയിൽ

തിരൂരങ്ങാടി : റോഡിൽ നിന്ന് വഴി മാറി കൊടുക്കാത്തതിന് ഒളകര സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പുകയൂർ ഒളകര പാലമടത്തിൽ ചാലിൽ സുധീഷ് ബാബു (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ 27 ന് രാത്രി 8 മണിക്ക് അറക്കൽ പുറായ അങ്ങാടിയിൽ വെച്ചാണ് സംഭവം. റോഡിൽ നിന്ന് വഴി മാറാത്തതിന് കത്തി കൊണ്ട് മാറിലും വയറിലും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു കേസ്. തമിഴ്‌നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞ ഇയാളെ താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എസ് സി പി ഒ സലേഷ്, പ്രകാശൻ, അഭിമന്യു, അമൽ, അഖിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ...
Local news

തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗംഭീര റാലി

തിരൂരങ്ങാടി താലൂക്ക് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. ബാൻഡ് വാദ്യവും സ്കേറ്റിങ്ങും ജാഥയെ ആകർഷകമാക്കി. https://youtu.be/CU851E4T6KE വീഡിയോ മമ്പുറം ബൈപാസിൽ നിന്നും തുടങ്ങി ചെമ്മാട് പഴയ കല്ലു പറമ്പൻ ബസ് സ്റ്റാന്റിൽ സമാപിച്ചു. ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ , പൊലീസ് എക്‌സൈസ് , മോട്ടോർ വാഹന വകുപ്പ് , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ , റെഡ് ക്രോസ്സ് , രാഷ്ട്രീയ മത സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എസ് പി സി, ജെ ആർ സി, സ്കൗട്ട് , ഗൈഡ്‌സ് എന്നിവർ പങ്കെടുത്തു. സമാപന ചടങ്ങിൽ കെ പി എ മജീദ് എം എൽ എ അഭിവാദ്യം ചെയ്തു. താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കാടൻ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. തഹസിൽദാർ പി ഒ സാദിഖ്, കെ. അബ്ദുൽ ജലീൽ പ്രസംഗിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ ബിജു അവബോധന ക്ലാസ് എടുത്തു. സന്ദേശ യാത്രക്ക് വികസന സമിതി ചെയർമാനും തിരുരങ...
Crime

ചെത്തി നടക്കാൻ ബുള്ളറ്റും ബൈക്കും മോഷണം: പത്താം ക്ലാസ് വിദ്യാർഥി ഉൾപ്പെടെ 2 പേർ പിടിയിൽ

താനൂർ: ചെത്തി നടക്കാൻ ബുള്ളറ്റും ബൈക്കുകളും മോഷ്ടിക്കുന്ന കുട്ടിക്കള്ളന്മാർ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ഒഴൂർ കൂട്യമാക്കാനാകത്തു ഷാജഹാന്റെ മകൻ മുഹമ്മദ് യാസിർ (19), പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് താനൂർ പോലീസിന്റെ പിടിയിലായത്. തനൂർ പരിസരങ്ങളിൽ തുടരെ തുടരെ മോഷണം നടത്തിയവരെ താനൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തുടരെ തുടരെ ബൈക്കുകൾ മോഷണം നടക്കുന്നതിനാൽ താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സേസെടുത്ത് അന്വോഷണം ഊർജിതമാക്കുകയും കേസന്വേഷണം താനൂർ Dysp യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. മോഷണം പോകുന്ന ബൈക്കുകൾ താനൂർ പോലീസ്‌ സ്റ്റേഷനിലെ നിശ്ചിത പ്രദേശത്തു നിന്നും ആയതിനാൽ പോലീസ് രഹസ്യമായി പ്രതികളെ കുടുക്കുന്നതിനായി രാത്രികാലങ്ങളിൽ പുലരുവോളം തുടർച്ചയായി നാട്ടുകാരുടെ സഹായത്തോടെ വല വിരിച്ച് കാത്തിരിക്കുന്നതിന...
error: Content is protected !!