Tag: tanur police

ബേക്കറിയിൽ മോഷണം; പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയിൽ
Crime

ബേക്കറിയിൽ മോഷണം; പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയിൽ

താനൂരിൽ ബേക്കറിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. താനാളൂർ പകരയിൽ അധികാരത്തു അഹമ്മദ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം സ്റ്റോർ എന്ന ബേക്കറിയിൽ മോഷണം നടത്തിയ പ്രതിയെയാണ് താനൂർ പോലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്. താനൂർ ജ്യോതി കോളനിയിൽ കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലം (24) എന്ന ആളെയാണ് താനൂർ എസ് ഐ ആർ. ബി.കൃഷ്ണലാലും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്. ഈ മാസം 16 ന് രാത്രി 12മണിക്കും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി മോഷണം നടത്തിയത്. നിരവധി cctv കൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു. നമ്പർ വ്യകതമല്ലെങ്കിലും അന്വേഷണ സംഘം 100 കണക്കിന് ഓട്ടോകൾ പരിശോധന നടത്തി മികച്ച അന്വേഷണത്തിലൂടെ ആണ് പ്രതിയെ പിടികൂടിയത്. ഓട്ടോ ഡ്രൈവർ ആയ പ്രതി രാത്രി മുഖം മറച്ചു കടയുടെ ഗ്രിൽ തകർത്തു അകത്തു കയറി 35000 രൂപ വിലവരുന്ന ബേക്കറി സാധനങ്ങളും ചോക്‌ളേറ്റുകളും മോഷണം നടത്ത...
Crime

യുവാവിനെ താനൂര്‍ പൊലീസ് മര്‍ദ്ദിച്ച സംഭവം; അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

താനൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാവ് ക്രൂരമര്‍ദ്ദനത്തിനിടയായ സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിയുടെ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം മല്‍കി. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ച് പത്ത് ദിവസത്തിനകം അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിനാണ് നിര്‍ദ്ധേശം നല്‍കിയിട്ടുള്ളത്. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖിന്റെ പരാതിയിലാണ് നടപടി.നന്നമ്പ്ര പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മുസ്്ലിം യൂത്ത്ലീഗ് പ്രസിഡന്റും തെയ്യാല മങ്ങാട്ടമ്പലം കോളനി സ്വദേശിയുമായ ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറിനെ (23)യാണ് താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി ഉള്ളത്. പോലീസ് അക്രമം പുറത്ത് പറഞ്ഞാല്‍ കള്ളക്കേസില്‍ അകത്തിടുമെന്ന ഭീഷണിപ്പെടുത്തിയതായും യുവാവ്....
Other

യുവാവിനെതിരെ താനൂര്‍ പൊലീസ് മര്‍ദ്ദനം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച താനൂര്‍ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി യു.എ റസാഖ് കെ.പി.എ മജീദ് എം.എല്‍.എ മുഖേന നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം. 31-ന് കെ.പി.എ മജീദ് എം.എല്‍.എ യുവാവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊതുപ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ പ്രവര്‍ത്തകനുമായ നന്നമ്പ്ര പഞ്ചായത്ത് 11-ാം വാര്‍ഡ് തെയ്യാല വെങ്ങാട്ടമ്പലം കോളനി സ്വദേശി ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീര്‍ (22)എന്ന യുവാവിന് താനൂര്‍ പൊലീസില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനമാണ്. ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ പിടികൂടിയ യുവാവിനെ പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിനെ...
Breaking news

യുവാവിനെതിരെ താനൂര്‍ പൊലീസിന്റെ മൂന്നാം മുറ പ്രയോഗമെന്ന് പരാതി

തിരൂരങ്ങാടി: യുവാവിനെ താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നന്നമ്പ്ര പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റും തെയ്യാല വെങ്ങാട്ടമ്പലം കോളനി സ്വദേശിയുമായ ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറിനെ (23)യാണ് താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസ് അക്രമം പുറത്ത് പറഞ്ഞാല്‍ കള്ളക്കേസില്‍ അകത്തിടുമെന്ന ഭീഷണിപ്പെടുത്തിയതായും യുവാവ്. ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് തൻവീർ പറയുന്നതിങ്ങനെ: ഒഴൂരിലെ മണലിപ്പുഴയിലൂടെ ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്യുകയായിരുന്ന തന്‍വീറിനെ പൊലീസ് കൈകാണിച്ചു. വണ്ടി നിര്‍ത്തി 1000 രൂപ പിഴ അടക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. കയ്യില്‍ 250 രൂപയെ ഒള്ളൂവെന്ന് അറിയിച്ചപ്പോള്‍ 500 രൂപ അടക്കാന്‍ പറഞ്ഞു. കാര്‍ഡിലാണ് ക്യാഷെന്ന് അറിയിച്ചതോടെ കള്ളം പറയുന്നോ എന്ന് പറഞ്ഞ് പൊലീസ് തെറിവിള...
Crime

ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രളയ രക്ഷാപ്രവർത്തകൻ അറസ്റ്റിൽ

താനൂര്‍-ബീച്ച് പരിസരത്ത് കാറിലിരിക്കുകയായിരുന്ന സ്ത്രീയുടെയും പുരുഷന്റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെ പുരയ്ക്കല്‍ ജെയ്‌സലിനെയാണ് (37) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രളയകാലത്ത് വെള്ളത്തിൽ അകപ്പെട്ട കൂരിയാടിന് സമീപത്തെ ഒരു കുടുംബത്തിലെ സ്ത്രീകളെ മുതുകു കാണിച്ച് ചവിട്ടി കയറാൻ സഹായിച്ചതോടെ ഏറെ പ്രശസ്തനായിരുന്നു യുവാവ്. തുടർന്നു നിരവധി അംഗീകാരങ്ങളും അനുമോദനങ്ങളും തേടിയെത്തിയിരുന്നു. ട്രോമാകെയർ, പോലീസ് വോളണ്ടയറുമായിരുന്നു ജെയ്‌സൽ. 2021 ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോയെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്...
Crime

പൊളിച്ച അടക്ക മോഷ്ടിച്ചു വിൽപന, നാല് യുവാക്കൾ പിടിയിൽ

നന്നമ്പ്ര കുണ്ടൂർ സ്വദേശിയുടെ വീട്ടിൽ നിന്നും 43,000 രൂപയോളം വിലവരുന്ന 3 ചാക്ക് പൊളിച്ച അടക്ക മോഷണം ചെയ്ത 4 യുവാക്കൾ അറസ്റ്റിൽ. കുണ്ടൂർ ജയറാംപടി തോട്ടുങ്ങൽ മുഹമ്മദ് ഷിബിൽ (20), കൊടിഞ്ഞി കരുവാട്ടിൽ ആസിഫ് (24), കക്കാട് വടക്കൻ ഷഫീഖ് റഹ്മാൻ (19), കൊടിഞ്ഞി പൂക്കയിൽ അഫ്സൽ (21) എന്നിവരെയാണ് താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കടൻറെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച 11/2/2022 തീയതി അർധരാത്രിയാണ് വീട്ടിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന അടക്ക മോഷണം പോയത്. സമീപ പ്രദേങ്ങളിലെ cctv കൾ പരിശോധന നടത്തിയും അടക്ക മോഷ്ടിച്ചു കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാനായത്. കുറ്റം സമ്മതിച്ച പ്രതികൾ മോഷ്ടിച്ച അടക്ക വിൽപ്പന നടത്തിയതായും മയക്കുമരുന്നിനായും ടൂർ പോയി റിസോർട്ടിലും മറ്റും താമസിച്ചു എൻജോയ് ചെയ്യുന്നതിനും പണം ചെലവാക്കിയതായും പോലീസ് പറഞ്...
Local news

പൊള്ളലേറ്റ വയോധിക മരിച്ചു, മതിയായ ചികിത്സ നല്‍കിയില്ലെന്ന ആരോപണവുമായി സിപിഐ

നന്നമ്പ്ര: വെള്ളിയാമ്പുറം ചൂലന്‍കുന്ന് മണ്ണാന്‍കണ്ടി പരേതനായ ആണ്ടിയുടെ ഭാര്യ മുണ്ടി (70) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കാണുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടു പോയി. ചികിത്സയില്‍ കഴിയവേ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.മക്കള്‍- ഹരിദാസന്‍, ലത, സതി, മിനി, പരേതനായ രാജന്‍.മരുമക്കള്‍. സദാനന്ദന്‍, മണി, രാജന്‍, ലീല, സൗമ്യസഹോദരങ്ങള്‍, രവി, ഗോപാലന്‍. വാട്‌സപ്പില്‍ വാര്‍ത്ത ലഭിക്കുന്നതിന്‌ .https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC അതേ സമയം, പൊളളലേറ്റ വയോധികക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് സിപിഐ ചൂലന്‍കുന്ന് ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. പുലര്‍ച്ചെ സ്വന്തം വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു. എന്നാല്‍ മതിയായ ചികിത്സ സമയത്തിന് ലഭ്യമാക്കാന്‍ ശ്രമിച്ചില്ല. ഹീന ശ്രമം നടത്തിയത് അപലപ...
Crime

താനൂർ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് ഊട്ടിയിൽ നിന്ന് സാഹസികമായി പിടികൂടി

ശവശരീരത്തിലെ സ്വർണം മോഷ്ടിക്കാൻ കുഴിമാടം മാന്തിയ കേസുൾപ്പെട 25 കേസുകളിൽ പ്രതി താനൂർ: കണ്ണൂര്‍ തളിപ്പറമ്പ് ചപ്പാന്റകത്ത് വീട്ടില്‍ അലി അക്ബര്‍ (38) ആണ് പിടിയിലായത്. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഊട്ടിയിലെ മഞ്ചാകൗറയിലെ അണ്ണാ കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.താനാളൂര്‍ പുല്ലൂണി മന്‍സൂറിന്റെ താനൂര്‍ വട്ടത്താണിയിലുള്ള ബെസ്റ്റ് വേ മൊബൈല്‍ ഷോപ്പില്‍ നിന്ന് 2011 നവംബറില്‍ പൂട്ടു പൊളിച്ചു മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും റീ ചാര്‍ജ് കൂപ്പണുകളം 95000 രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മൊബൈല്‍ ഓഫാക്കി മുങ്ങിയ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. ഊട്ടിയില്‍ എത്തിയ പൊലീസ്, ടൂറിസ്റ്റുകളുടെ വേഷത്തില്‍ പല ലോഡ്ജുകളിലും മാറി മാറി താമസിക്കുകയായിരുന്നു. എല്‍ടിടിഇകള്‍ താമസിക്കുന്ന, റൗഡികളുടെ കേന്ദ്രമായ, മഞ്ച കൗറ എന്ന സ്ഥലത്ത് നിന്ന് സാഹസീകമായാണ് പിടികൂ...
Crime

വിദ്യാർത്ഥികളെ ലൈംഗീക ചൂഷണം: ഗവ. സ്കൂൾ അധ്യാപകൻ വീണ്ടും പിടിയിൽ

ഇദ്ദേഹം മുമ്പ് നെടുവ സ്കൂളിലെ കുട്ടികളെ പീഡിപ്പിച്ച കേസിൽ പിടിയിലായിരുന്നു. താനൂർ: പോക്സോ കേസിൽ അധ്യാപകൻ വീണ്ടും അറസ്റ്റിൽ. വള്ളിക്കുന്നിലെ പുളിക്കത്തൊടിതാഴം എ. കെ. അഷ്റഫാണ് (53) പിടിയിലായത്. നഗരസഭയിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനാണ്.പരപ്പനങ്ങാടി നെടുവ ജി യു.പി സ്കൂളിലെ വിദ്യാർത്ഥികളെ മുൻപ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന രക്ഷിതാവിൻ്റെ പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. താനൂർ സ്കൂളിലെ കുട്ടിയുടെ ബന്ധുവിന്റെ പരാതിയിൽ താനൂർ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....
Accident, Local news

നന്നമ്പ്രയില്‍ ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ച സംഭവം, അപകടത്തിന് കാരണം കേബിളിനായി റോഡിലെ കുഴികള്‍ കാരണമെന്ന് നാട്ടുകാര്‍

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍. കുത്തനെയുള്ള വീതി കുറഞ്ഞ റോഡില്‍ കേബിള്‍ നെറ്റ് വര്‍ക്കിനായി മുമ്പ് റോഡ് കീറിയിരുന്നു. ഇത് ശരിയായ രീതിയില്‍ മൂടാത്തതാണ് വാഹനം അപകടത്തില്‍ പെടാന്‍ കാരണണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ കമ്പനിയുടെ അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍ ശരിയാക്കാമെന്ന് വാക്ക് നല്‍കിയതായിരുന്നു. എന്നാല്‍ ഇതുവരെ നന്നാക്കിയില്ല. റോഡിലെ കുഴികളില്‍ വെട്ടിക്കുമ്പോള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. പാലത്തിങ്ങള്‍ കൊട്ടന്തല സ്വദേശി ചക്കിട്ടകണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. സി.കെ.കുഞ്ഞിമുഹമ്മദിന്റെ മയ്യിത്ത് കൊട്ടന്‍തല ജുമാമസ്ജിദില്‍ കബറടക്കി.അപകടത്തില്‍ മണലിപ്പുഴ സ്വദേശികളായ കീഴേടത്ത് ആയിഷ (60), സുലൈഖ (39) എന്നിവര്‍ക്ക് പരുക്കേറ...
error: Content is protected !!