Tag: Tavanur

തവനൂരില്‍ പുതിയതായി സ്‌കൂളില്‍ ചേര്‍ന്ന 17 വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പളറിയാതെ ടിസി നല്‍കി
Malappuram

തവനൂരില്‍ പുതിയതായി സ്‌കൂളില്‍ ചേര്‍ന്ന 17 വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പളറിയാതെ ടിസി നല്‍കി

തവനൂര്‍ : തവനൂരില്‍ പുതിയതായി സ്‌കൂളില്‍ ചേര്‍ന്ന 17 വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പളറിയാതെ ടിസി നല്‍കി. കേളപ്പന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സ്‌കൂള്‍ അധികൃതര്‍ അറിയാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍നിന്ന് വിടുതല്‍ ചെയ്തത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്നാണ് നിഗമനം. പ്രിന്‍സിപ്പല്‍ വി. ഗോപിയുടെ പരാതിയില്‍ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറിയാണ് കുട്ടികള്‍ക്ക് ടിസി നല്‍കിയിരിക്കുന്നത്. ഒന്നാംവര്‍ഷ പരീക്ഷയുടെ നോമിനല്‍ റോള്‍ പരിശോധനയ്ക്കിടെയാണ് സംഭവം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൊമേഴ്‌സിലെ മൂന്നും ഹ്യുമാനിറ്റീസിലെ രണ്ടും സയന്‍സിലെ പന്ത്രണ്ടും വിദ്യാര്‍ഥികളുടെ ടിസിയാണ് പ്രിന്‍സിപ്പല്‍ അറിയാതെ അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രിന്‍സിപ്പല...
Local news, Other

നവകേരള സദസ്സ്: തവനൂർ മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി തവനൂർ മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി. സുബൈദ, ശാലിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എൻ.ആർ. അനീഷ്, ഇ.കെ.ദിലീഷ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സുരേഷ്, പ്രവീൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു ...
Information

തവനൂരിലെ അസാപ് സാമൂഹിക നൈപുണ്യ പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങി

തവനൂര്‍ : അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനായി അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത തവനൂരിലെ സാമൂഹിക നൈപുണ്യ പാര്‍ക്ക് മെയ് അഞ്ചിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെ.ടി. ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അസാപ് കേരള ഹെഡ് സി.എസ്.പി ഇ.വി. സജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വിശിഷ്ടാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, അസാപ് കേരള ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ഉഷ ടൈറ്റസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്...
error: Content is protected !!