അധ്യാപക ഫുട്ബോൾ പോരാട്ടത്തിൽ ഐ.ഒ.എച്.എസ്. എസ് എടവണ്ണ ചാമ്പ്യന്മാർ
നാഷണൽ സ്കൂൾ ചെമ്മാടിന് രണ്ടാം സ്ഥാനം; ഐഡിയൽ കടകശ്ശേരിക്ക് മൂന്നാം സ്ഥാനം
ചെമ്മാട്: ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കായികശക്തിയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരൂരങ്ങാടി ടീച്ചേഴ്‌സ് സ്ക്വാഡ് സംഘടിപ്പിച്ച മലപ്പുറം ജില്ലാ ടീച്ചേഴ്‌സ് സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആവേശകരമായി സമാപിച്ചു. ഫൈനലിൽ നാഷണൽ ചെമ്മാടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ഐ. ഒ.എച്. എസ്.എസ് എടവണ്ണ കിരീടം ചൂടി. നാഷണൽ സ്കൂൾ ചെമ്മാട് രണ്ടാം സ്ഥാനവും ഐഡിയൽ കടകശ്ശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തുഫാനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച ടൂർണമെന്റിൽ ജില്ലയിലെ 19 സ്കൂളുകളിൽ നിന്നുള്ള അധ്യാപക ടീമുകൾ മാറ്റുരച്ചു.
മത്സരങ്ങളുടെ ആവേശത്തിനൊപ്പം ശക്തമായ ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശവും ചാമ്പ്യൻഷിപ്പ് ഉയർത്തിപ്പിടിച്ചു. തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് കുമാർ.ബി ടൂർണമെന...

