
എ.ആർ.നഗർ: പുകയൂർ കരിപ്പായി (കള്ളിയത്ത് ) ഭാസ്ക്കരൻ (87) അന്തരിച്ചു. ഒളക്കര ഗവ. എൽ.പി. സ്കൂൾ അധ്യാപകനായി സേവനം തുടങ്ങിയ അദ്ദേഹം എ.ആർ.നഗർ കക്കാടംപുറം ഗവ.യു.പി. സ്കൂളിലും കണ്ണമംഗലം ഗവ.യു.പി. സ്കൂളിലും പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒളകര വ്യാസ വിദ്യാനികേതൻ സ്കൂളിന്റെ നിലവിലെ പ്രസിഡൻ്റാണ് ഭാരതീയ വിദ്യാനികേതന്റെ ജില്ലാ പ്രസിഡൻ്റും ആയിരുന്നു. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: വിജയകുമാരി, അജിത്കുമാർ. മരുമക്കൾ: സിനി, പരേതനായ രാജഗോപാലൻ. സംസ്ക്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
