
ചെറുമുക്കിൽ സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.
ചെറുമുക്ക് പടിഞ്ഞാറെ തല സ്വദേശി എറപറമ്പൻ ശിഹാബുദ്ദീൻ്റെ മകൻ ജുനൈദ് (14) ആണ് മരിച്ചത്.
വീടിന് സമീപത്തെ വയലിൽ വെച്ചാണ് സംഭവം.
വയലിൽ മീൻ പിടിക്കാൻ പോയതെന്നാണ് കരുതുന്നത്.
സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.
