Tag: Thamarassery

സമസ്ത പ്രതിനിധികൾ ശഹബാസിന്റെ വീട് സന്ദ‍ശിച്ചു
Other

സമസ്ത പ്രതിനിധികൾ ശഹബാസിന്റെ വീട് സന്ദ‍ശിച്ചു

കോഴിക്കോട്: സഹപാഠികളുടെ ക്രൂര മർദ്ദനത്തിനിരയായി മരണപ്പെട്ട എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർത്ഥി ശഹബാസിൻ്റെ വീട് സമസ്ത പ്രതിനിധികൾ സന്ദർശിച്ചു. താമരശ്ശേരിക്കു സമീപം ചുങ്കത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തുള്ള തറവാട്ടു വീട്ടിലാണ് ശഹബാസിൻ്റെ പിതാവ് മുഹമ്മദ് ഇഖ്ബാലും മാതാവും സഹോദരങ്ങളും താമസിക്കുന്നത്. പ്രസ്തുത വീട്ടിലാണ് നേതാക്കൾ സന്ദർശനം നടത്തിയത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അശ്റഫ് മൗലവി, എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം, ഓർഗനൈസർ നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, എസ്. കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അലി അക്ബർ മുക്കം, ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് മിർബാത്ത് തങ്ങൾ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. നേതാക്കൾ പ്രത്യേക പ്രാർത്ഥന നടത്തുകയും &nbs...
Kerala

അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി ; രക്ഷകരായി അഗ്‌നിരക്ഷാസേന

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങിയ രണ്ടര വയസുകാരിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കല്‍ ജംഷീദിന്റെ മകള്‍ രണ്ടര വയസുകാരി അസാ സഹറയുടെ തലയിലാണ് സ്റ്റീല്‍ പാത്രം കുടുങ്ങിയത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീട്ടുകാരും മറ്റുള്ളവരും ഏറെ നേരെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മുക്കം അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. സഹായവുമായി മുക്കം അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിയ രണ്ടര വയസുകാരിയുടെ തലയില്‍ നിന്നും സ്റ്റില്‍ പാത്രം എടുക്കുന്നതിനായി ഒട്ടും വൈകാതെ തന്നെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ കത്രിക, കട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് തലയില്‍ നിന്ന് വേര്‍പെടുത്തിയത്. സീനിയര്‍ ഫയര്‍ ഓഫ...
Accident

വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് മരത്തിൽ ഇടിച്ചു അപകടം

വളാഞ്ചേരി : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വട്ടപ്പാറ സർക്കിൾ ഓഫീസിന് സമീപത്ത് വെച്ച് ഇന്ന് രാവിലെ 6.30 നാണ് അപകടം. ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന താമരശ്ശേരി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ പ്രദീപ് 42, അഖിൽ 27, അരുൺ 28, രാമചന്ദ്രൻ 58, അശ്വിൻ 12 എന്നിവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്....
Accident, Other

കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ‍ ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്

ബാലുശ്ശേരി : കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് പാണക്കാട് സയ്യിദ് ‍ ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്. പരിക്കേറ്റ തങ്ങളെ ഉളേള്യരി മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിൽ‍ ഇടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല....
Accident

കുട്ടിയെ സ്കൂൾ ബസിൽ കയറ്റാനെത്തിയ യുവതി ടിപ്പർലോറി കയറി മരിച്ചു

കോഴിക്കോട്: താമരശേരി ചുങ്കത്ത് ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു. പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയില്‍ താമസിക്കുന്ന ഫാത്തിമ സാജിത(30) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ സുപരിചിതനതായ എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ്.ഇന്ന് രാവിലെ ഏഴേകാലോടെ കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാനെത്തിയ യുവതി റോഡരികില്‍ നില്‍ക്കവെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ഫാത്തിമയെ ഇടിക്കുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ സാജിത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ബാലുശേരി ഭാഗത്തുനിന്നും ചുങ്കത്തേക്ക് പോയ ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ടിപ്പറിന്റെ അമിത വേഗവും, അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു....
error: Content is protected !!