Tag: Thamir jiffry

താനൂർ കസ്റ്റഡി മരണം; സിബിഐ നാളെ മുതൽ അന്വേഷണം തുടങ്ങും
Other

താനൂർ കസ്റ്റഡി മരണം; സിബിഐ നാളെ മുതൽ അന്വേഷണം തുടങ്ങും

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡി കൊലപാതക കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം അന്വേഷിക്കുക. സിബിഐ സംഘം നാളെ താനൂരിലെത്തും. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴി നാളെയെടുക്കും. താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും മാധ്യമങ്ങൾപുറത്ത് വിട്ടിരുന്നു. ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ല...
Kerala

താനൂര്‍ കസ്റ്റഡി കൊലപാതകം; കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഒരാഴ്ച്ചക്കുള്ളിൽ കേസന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സി.ബി.ഐക്ക് നിർദേശം നൽകി. സിബിഐ ഓഫീസര്‍മാര്‍ക്ക് പൊലീസ് സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ചയ്ക്കകം ക്രൈംബ്രാഞ്ച് കേസ് ഫയല്‍ കൈമാറണം. താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ഡയറിയും മറ്റ് രേഖകളും ഉടൻ തന്നെ സി.ബി.ഐക്ക് കൈമാറാൻ ക്രൈം ബ്രാഞ്ചിനോട്‌ ഹൈക്കോടതി നിർദേശിച്ചു. കേസ് അന്വേഷണത്തിന് സി.ബി.ഐക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി ഉത്തരവിൽ നിർദേശമുണ്ട്. അന്വേഷണം ഏറ്റെടുക്കാന്‍ വൈകുന്നത് നിരവധി കേസുകള്‍ ഉള്ളതിനാലാണെന്നാണ് സിബിഐയുടെ പൊതുന്യായീകരണം. ഉന്നത പൊലീസുകാര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് അന...
Breaking news

താനൂർ കസ്റ്റഡി മരണം സി ബി ഐ ക്ക് വിട്ടു

തിരുവനന്തപുരം : താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. പോലീസ് അല്ലാത്ത മറ്റേതെങ്കിലും ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും സി ബി ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നും ഇവർ പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഒരു ങ്ങുകയായിരുന്നു കുടുംബം. സർവ കക്ഷി യോഗവും ചേരാൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ് സി ബി ഐ ക്ക് വിട്ടു ഉത്തരവയത്. സി ബി ഐ ക്ക് വിട്ടതിൽസന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു ...
error: Content is protected !!