Tag: Thazhekode

ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും: സ്പീക്കര്‍
Education, Information

ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും: സ്പീക്കര്‍

താഴേക്കോട് : ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. താഴേക്കോട് വെള്ളപ്പാറയില്‍ താഴേക്കോട് ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന ബഡ്സ് സ്‌കൂള്‍ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു അധ്യപകരെ അപേക്ഷിച്ച് ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം കുറവാണ്. അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മുഴുവന്‍ ജനങ്ങളും പിന്തുണ നല്‍കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദ പദ്ധതികള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്. പൊന്നോത്ത് പൂക്കോട്ടില്‍ അബ്ദുല്‍ഖാദര്‍ ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. രണ്ട് നിലകളിലായി ക്ലാസ് മുറികള്‍, ഓഫീസ്, വൊക്കേഷനല്‍ റൂം, ഡൈനിങ് ഹാള്‍, ത...
error: Content is protected !!