Tag: Thirunnavaya

മുക്കുപണ്ടം പകരം വെച്ച് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം കവര്‍ന്ന പൂജാരി പിടിയില്‍
Malappuram

മുക്കുപണ്ടം പകരം വെച്ച് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം കവര്‍ന്ന പൂജാരി പിടിയില്‍

തിരൂര്‍ : തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും മുക്കുപണ്ടം പകരം വെച്ച് അഞ്ചു പവനോളം വരുന്ന തിരുവാഭരണം കവര്‍ന്ന പൂജാരിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ മുന്‍ജീവനക്കാരനും പാലക്കാട് നെന്മാറ സ്വദേശിയുമായ മനക്കല്‍ ധനേഷ്(32) നെയാണ് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ജോലിക്ക് വന്ന ഇയാള്‍ അഞ്ചു പവനോളം വരുന്ന ആഭരണം കൈക്കലാക്കി അതേ മാതൃകയില്‍ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു. ക്ഷേത്രോത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.ഐ ഷിജോ.സി തങ്കച്ചന്‍, പ്രതീഷ് കുമാര്‍ സി.പി.ഒ മാരായ അരുണ്‍, സതീഷ് കുമാര്‍ എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ...
Obituary

വിവാഹമുറപ്പിച്ച 19 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുന്നാവായ: കല്യാണമുറപ്പിച്ച പെൺകുട്ടിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം സ്വദേശിയും കോന്നല്ലൂരിൽ താമസക്കാരനുമായ കുറ്റിപ്പറമ്പിൽ മുസ്ത്ഥ ഖദീജ ദമ്പതിമാരുടെ മകൾ മാജിത സുൽത്താന (19) നെയാണ് സ്വന്തം വീടിൻ്റെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മാതാപിതാക്കൾ പുറത്ത് പോയി തിരിച്ചു വന്നപ്പോഴായാണ് പെൺകുട്ടിയെ മുറികത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൂന്ന് മാസം മുൻപാണ് മാജിതയുടെ വിവാഹം ഉറപ്പിച്ചത്. ജൂൺ മാസത്തിലാണ് മാജിത സുൽത്താനയുടെ വിവാഹം നടക്കേണ്ടിരുന്നത്. മരിച്ച മാജിതയ്ക്ക് നാല് സഹോദരങ്ങളുണ്ട്. കൽപകഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് പുലർച്ചെ ഒന്നരയോടെ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ...
Other

എആർ നഗറിലും ഊരകത്തും ഉൾപ്പെടെ ഉപ തിരഞ്ഞെടുപ്പ് 28 ന്

കരുളായി പഞ്ചായത്തിൽ ഭരണം തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിൽ ഈ മാസം 28ന് 0ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 9 വരെ സമർപ്പിക്കാം. 10ന് സൂക്ഷ്മ പരിശോധന. പ്രതിക 13 വരെ പിൻവലിക്കാം. വോട്ടെണ്ണൽ മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ട പഞ്ചായ ത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റ ചട്ടം ബാധകമായിരിക്കും. മലപ്പുറം ജില്ലയിൽ 4 പഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെപ്പ് നടക്കുന്നത്. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് - 07.കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്ത് - 12.ചക്കിട്ടാമല, തിരുനാവായ ഗ്രാമപഞ്ചായത്ത് - 11.അഴക...
Other

ഉത്സവത്തിനിടെ തണ്ണിമത്തൻ ജ്യൂസ് കഴിച്ചവർക്ക് അസ്വസ്ഥത, 200 പേർ ചികിത്സ തേടി

തിരുനാവായ: വൈരങ്കോട് ക്ഷേത്ര ത്തിൽ തീയ്യട്ടു ഉത്സവത്തിൽ പങ്കെടുത്ത 200 പേർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. വൈരങ്കോട് ക്ഷേത്രത്തിനടുത്ത് പട്ടര്‍നടക്കാവ് എന്ന സ്ഥലത്തെ ബേക്കറിയില്‍ നിന്ന് തണ്ണിമത്തന്‍ ജ്യൂസ് കഴിച്ചവരെയാണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛർദി, വയറിളക്കം എന്നിവയാണ് ബാധിച്ചത്. ഇതേ തുടർന്ന്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ബേക്കറിയില്‍ നിന്ന് വെള്ളം ശേഖരിക്കുകയും രാസ പരിശോധനക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ശുദ്ധമായ പാനീയങ്ങളെ സംബന്ധിച്ച് ബോധവത്ക്കരണ പോസ്റ്ററുകള്‍ തയാറാക്കുന്നതിനും പഞ്ചായത്തിലും ക്ഷേത്ര പരിസരങ്ങളിലും ബോധവത്ക്കരണ നടത്തുന്നതിനും മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ ...
error: Content is protected !!