Tag: Thirur

ട്രെയ്നിൽ നിന്നും വീണ് കോഴിക്കോട് സ്വദേശി മരിച്ചു
Accident

ട്രെയ്നിൽ നിന്നും വീണ് കോഴിക്കോട് സ്വദേശി മരിച്ചു

തിരൂർ : ട്രെയിനിൽ നിന്നും വീണ് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. തിരുനാവായക്കും തിരൂർ തെക്കൻ കുറ്റൂരിനും ഇടയിലുള്ള സ്ഥലത്താണ് വീണത്. കോഴിക്കോട് നടുവട്ടം സ്വദേശി ശങ്കു ബാലൻ കണ്ടി പ്രമോദിന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 നാണ് സംഭവം. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. ...
Feature, Information

തൊഴിൽതീരം പദ്ധതിക്ക് തിരൂരിൽ മണ്ഡലത്തിൽ തുടക്കം

തിരൂർ : മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ പദ്ധതിയായ തൊഴിൽ തീരത്തിന് തിരൂരിൽ മണ്ഡലത്തിൽ തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് തിരൂർ ഗസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി രജനി അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഇൻ ചാർജ് പി.കെ പ്രിജിത്, റീജിയണൽ പ്രോഗ്രാം മാനേജർ സുമി എന്നിവർ പദ്ധതി വിശദീകരണം നടത്തി. നോളജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സി.ടി നൗഫൽ സ്വാഗതവും കമ്മ്യൂണിറ്റി അംബാസഡർ കെ.എ വൃന്ദ നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കുടുംബശ്രീ, അസാപ്, ഐ.സി.ടി അക്കാദമി പ്രതിനിധികളും പങ്കെടുത്തു. നിയോജകമണ്ഡലത്തിലെ അഭ്യസ്തവിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർഥിക...
Information

ഡൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ ആദരം 2023 സംഘടിപ്പിച്ചു

തിരൂര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ച ടി.സി സുബൈര്‍ മാഷിനെയും സ്റ്റേറ്റ് പോളിടെക്‌നിക്ക് കോളേജ് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ റണ്ണറപ്പായ കെ. മുസൈനെയും ഡൗണ്‍ ബ്രിഡ്ജിന്റെ നേതൃത്വത്തില്‍ ആദരിച്ചു. നടുവിലങ്ങാടി മദ്രസ്സാ ഹാളില്‍ നടന്ന പരിപാടി തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഡൗണ്‍ ബ്രിഡ്ജ് പ്രസിഡന്റ് വി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ കെ. അബൂബക്കര്‍, ഡൗണ്‍ ബ്രിഡ്ജ് രക്ഷാധികാരി ഇസ്ഹാഖ് മുഹമ്മദാലി, സെക്രട്ടറി എ.പി ഷഫീഖ്, വനിത വിങ് സെക്രട്ടറി ഫിദ, യൂത്ത് വിങ് സെക്രട്ടറി സി. ഷാജഹാന്‍, എന്‍.ആര്‍.ഐ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. ഷംസി എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സി.പി നൗഫല്‍, സി. അജ്മല്‍, ടി.ഇ ഹാരിസ്, ജൈസല്‍, സഹല്‍ എന്നിവര്‍ നേതൃത്വം നല്‍കി...
Crime

വ്യാപാരിയുടെ കൊലപാതകം ; ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഒരുക്കിയ ഹണി ട്രാപ്പ്, പ്രതികളെ ചോദ്യം ചെയ്തതില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന ക്രൂരകൃത്യം

മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. മലപ്പുറം എസ് പി സുജിത് ദാസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പൊലീസ് തുടക്കം മുതല്‍ ഹണി ട്രാപ്പ് കൊലപാതകമെന്ന് സംശയിച്ചത് ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മെയ് 18 ന് ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. സിദ്ധിഖിനെ ഫര്‍ഹാനയ്ക്ക് ഒപ്പം നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫര്‍ഹാനയുടെയും ആഷിഖിന്റെയും പദ്ധതി. എന്നാല്‍ മുറിയില്‍ വെച്ച് നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തര്‍ക്കമുണ്ടായി. ഇതിനിടയില്‍ മൂന്ന് പേരും താഴെ വീണു. ഈ സമയത്ത് ഫര്‍ഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരു...
Crime

മൃതദേഹം ശരീരത്തിന്റെ നേര്‍ പകുതിയായി മുറിച്ചു പെട്ടിയിലാക്കി, മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം ; വ്യാപാരിയുടെ കൊലപാതകത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരൂര്‍ സ്വദേശിയായ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൃതദേഹം ശരീരത്തിന്റെ നേര്‍ പകുതിയായി മുറിച്ചാണ് വെട്ടി നുറുക്കി പെട്ടിയിലാക്കിയത്. രണ്ട് ഭാഗങ്ങളും രണ്ട് പെട്ടിയിലാക്കി. തിരക്കില്ലാത്ത അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്നാണ് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. ആഴത്തിലേക്ക് വലിച്ചെറിഞ്ഞതിനാല്‍ പെട്ടി പൊട്ടി മൃതദേഹ ഭാഗങ്ങള്‍ പുറത്തേക്ക് തെറിച്ചിരുന്നു. വെള്ളം ഒലിക്കുന്ന നിലയിലുമാണ് മൃതദേഹം നിറച്ച പെട്ടി കണ്ടെത്തിയത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയില്‍ നിന്ന് കണ്ടെത്താനായത്. ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മൃതദേഹം എവിടെയെന്ന് വ്യക്തമായി അറിയാമായിരുന്നു. ഇതിന്...
Crime

തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി ; 3 പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടല്‍ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ കേസില്‍ 3 പേര്‍ പോലീസ് കസ്റ്റുഡിയില്‍. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ മേച്ചേരി സിദ്ദീഖ് ആണ് കൊല്ലപ്പെട്ടത്. സിദ്ദീഖ് നടത്തിയ ഹോട്ടലിലെ ജീവനക്കാരന്‍ ശിബിലി, ശിബിലിയുടെ സുഹൃത്ത് ഫര്‍ഹാന്‍ എന്നിവരാണ് പോലീസ് പിടിയിലുള്ളത്. ഇവര്‍ക്ക് പുറമെ മറ്റൊരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശിബിലിയെ ഹോട്ടല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതാണ് കൊലപാതകത്തിന് കാരണം എന്നാണ് പ്രാഥമിക സൂചന. കസ്റ്റഡിയില്‍ ഉള്ള മൂന്നാമത്തെ ആളെ കുറിച്ച് പോലീസ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെനിന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോയി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചു എന്നാണ് നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ...
Feature

‘കരുതലും കൈത്താങ്ങും’: തിരൂര്‍ താലൂക്കില്‍ തീര്‍പ്പാക്കിയത് 234 പരാതികള്‍

തിരൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി തിരൂര്‍ താലൂക്കില്‍ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തില്‍ തീര്‍പ്പാക്കിയത് 234 പരാതികള്‍. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ തിരൂര്‍ വാഗണ്‍ ഗ്രാജഡി സ്മാരക ടൗണ്‍ ഹാളില്‍ നടത്തിയ അദാലത്തില്‍ 832 പരാതികളാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പരിഗണിക്കാവുന്ന 144 പരാതികളില്‍ അനുകൂലമായ തീര്‍പ്പുണ്ടാക്കി. 58 ഭിന്നശേഷിക്കാരുടെ പരാതികള്‍ ഉള്‍പ്പടെ പുതുതായി 553 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഇതില്‍ 90 പരാതികള്‍ ഉടന്‍ തന്നെ പരിഹരിച്ചു. ശേഷിക്കുന്ന പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി കൈമാറി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി ആവശ്യപ്പെട്ടു. റവന്യൂ വകുപ്പുമായി ബന്ധപ്പെട...
Information

സല്‍മാ ടീച്ചറുടെ നീര്യാണത്തില്‍ മാപ്‌സ് അനുശോചിച്ചു

തിരൂര്‍ : മലപ്പുറം ജില്ലാ വാഹന അപകട നിവാരണ സമിതി ( മാപ്‌സ്) മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന മുജീബ് താനാളൂരിന്റെ മാതാവായ സല്‍മ ടീച്ചറുടെ വിയോഗത്തില്‍ മലപ്പുറം ജില്ലാ വാനാപകടനിവാരണ സമിതി അനുശോചനം രേഖപ്പെടുത്തി അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഡോ. സൈതലയില്‍ എംപി, അബ്ദുല്‍ റഹിം പുക്കത്ത്, അഷ്‌റഫ് മനരിക്കല്‍, സലാം ഹാജി മച്ചിങ്ങല്‍, പുഴിതറപോക്കര്‍ ഹാജി, കെ കാര്‍ത്തിയാനി എന്നിവര്‍ സംസാരിച്ചു ...
Information

വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം ; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വന്ദേ ഭാരത് ട്രയല്‍ റണ്‍ സമയത്ത് സ്റ്റോപ്പുകള്‍ക്കായി തിരൂര്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകള്‍ റെയില്‍വേ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ട്രെയിനിന് തിരൂരില്‍ സ്ഥിരം ഹാള്‍ട്ട് റെയില്‍വേ അനുവദിച്ചിട്ടില്ല. കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും സൂചിപ്പിച്ചാണ് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. തിരുവല്ല, തിരൂര്‍ സ്റ്റേഷനുകളില്‍ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാല്‍ റെയില്‍വെക്ക് വരുമാനം കൂടാന്‍ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു...
Information

കടുത്ത വേനലില്‍ ജലക്ഷാമം അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി വെള്ളം കൊടുത്ത് മാതൃകയാകുകയാണ് ഒരു കുടുംബം

തിരൂര്‍ : കടുത്ത വേനലില്‍ ജലക്ഷാമം അനുഭവിക്കുന്നവര്‍ക്ക് പുരയിടത്തിലെ 2 കിണറുകളിലെ വറ്റാത്ത ജലസമൃദ്ധി നാട്ടുകാര്‍ക്കുകൂടി ഉപയോഗിക്കാന്‍ മാറ്റിവയ്ക്കുകയാണ് പത്മാവതി അമ്മയും മകള്‍ ഗിരിജയും. തൃപ്രങ്ങോടുള്ള ഇവരുടെ ചെമ്മൂര്‍ വീട്ടില്‍ നിന്ന് പൊന്നാനി നഗരസഭ, തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍, തലക്കാട്, വെട്ടം പഞ്ചായത്തുകളിലേക്കെല്ലാം ദിവസവും ഇരുപത്തിയഞ്ചിലേറെ ലോറികളിലായി ലീറ്റര്‍ കണക്കിനു വെള്ളമാണ് സൗജന്യമായി കൊണ്ടുപോകുന്നത്. 7 വര്‍ഷങ്ങളായി വേനലില്‍ ഇവരുടെ വീട്ടിലേക്ക് ശുദ്ധജല വിതരണ വാഹനങ്ങള്‍ എത്താന്‍ തുടങ്ങിയിട്ട്. പുരയിടത്തിലെ കിണറുകളില്‍ ശുദ്ധജലം ലഭിക്കുന്ന കാലത്തോളം എല്ലാവര്‍ക്കും നല്‍കുമെന്നാണ് ഇരുവരും പറയുന്നത്. വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെനിന്നാണ് ശുദ്ധജലം കൊണ്ടുപോകുന്നത്. ഇതിനായി മോട്ടറുകളുമുണ്ട്. ഇതിന്റെ വൈദ്യുതി ബില്ലും ഇവര്‍ തന്നെയാണ് അടയ്ക്കുന്നത്. കര്‍ഷകയായിരുന്നു പത്മാവതി...
Information

പ്രണയാഭ്യര്‍ഥന നിരസിച്ച 16 കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു; യുവാവ് പിടിയില്‍

തിരുവനന്തപുരം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വര്‍ക്കലയില്‍ 16 കാരിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. വിളഭാഗം സ്വദേശി കൃഷ്ണരാജ് (23) എന്ന യുവാവാണ് വര്‍ക്കല വെട്ടൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. കൃഷ്ണരാജിനെ പൊലീസ് പിടികൂടി. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ട്യൂട്ടോറിയല്‍ കോളേജില്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്തതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം കടയ്ക്കാവൂരില്‍ ട്യൂഷന് പോയി ബസ്സില്‍ തിരികെ വീട്ടിലേക്ക് വരുമ്പോള്‍ യുവാവ് കൂടെ കയറുകയും വിദ്യാര്‍ത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യില്‍ പിടിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. എന്നാല്‍ പെണ്‍ക്കുട്ടി പ്രണയം നിരസിക്കുകയും ഇതിന്റെ വൈരാഗ്യ...
Information

വന്ദേഭാരതിനു തിരൂര്‍ സ്റ്റോപ്പില്ല,റെയില്‍വേ സ്റ്റേഷനില്‍ സമരങ്ങളുടെ പ്രവാഹം

തിരൂര്‍ : വന്ദേഭാരതിനു സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സമരങ്ങളുടെ പ്രവാഹം. 'ജില്ലയെ കേന്ദ്രസര്‍ക്കാരും റെയില്‍വേയും അവഗണിക്കുകയാണെന്നായിരുന്നു എല്ലാ സമരത്തിലെയും പ്രധാന മുദ്രാവാക്യം'. രാവിലെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയാണ് സമരവുമായി ആദ്യമെത്തിയത്. പ്രകടനം സ്റ്റേഷനു മുന്‍പില്‍ പൊലീസ് തടഞ്ഞു. സമരം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ ആധ്യക്ഷ്യം വഹിച്ചു. മുസ്തഫ അബ്ദുല്‍ ലത്തീഫ്, വെട്ടം ആലിക്കോയ, ഫൈസല്‍ ബാബു, സലാം ആതവനാട്, ഷരീഫ് വടക്കയില്‍, നിഷാജ് എടപ്പറ്റ, ടി.പി.ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയാണ് പിന്നീട് സമരവുമായി വന്നത്. 'വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ തട്ടകത്തിലെ സ്റ്റോപ്പാണു റെയില്‍വേ എടുത്തു കളഞ്ഞതെന്നതു നാണക്കേടാണെന്ന് 'സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ...
Information

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ കൈയ്യോടെ പിടികൂടി ; പ്രതി പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ കൈയ്യോടെ പിടികൂടിയപ്പോള്‍ പ്രതി പറഞ്ഞത് കേട്ട് അമ്പരന്ന് പൊലീസ് ഉദ്യോഗസ്ഥര്‍. പിടിയില്‍ നിന്നും രക്ഷപ്പെടാനായി പൊലീസിന് കൈക്കൂലിയാണ് പ്രതി ഓഫര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല പൊട്ടിച്ചോടിയ തമിഴ്‌നാട് സ്വദേശിയായ തമിഴരശന്‍ (23) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ്സ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നേരത്താണ് സംഭവം. പെണ്‍കുട്ടി നിലവിളിച്ചതോടെ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും സഹായത്തോടെ ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍, എ എസ് ഐ പ്രമോദ്, കോണ്‍സ്റ്റബിള്‍മാരായ വി എന്‍ രവീന്ദ്രന്‍, ഇ സതീഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ ഓടിച്ചിട...
error: Content is protected !!