Tag: ThirurangAdi

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആള് മാറി ജപ്‌തി ചെയ്ത നടപടി റദ്ദാക്കി
Other

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആള് മാറി ജപ്‌തി ചെയ്ത നടപടി റദ്ദാക്കി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമത്തിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടി ആള് മാറി ജപ്തി ചെയ്ത നടപടി തഹസിൽദാർ റദ്ദാക്കി. താലൂക്കിൽ എടരിക്കോട് പഞ്ചായത്ത് അംഗം ചെട്ടിയാം തൊടി അഷ്റഫ്, ചെമ്മാട് സി കെ നഗർ പള്ളിയാളി മൊയ്‌ദീൻ കുട്ടി എന്നിവരുടെ വീടും സ്ഥലവും ജപ്തി ചെയ്ത നടപടിയാണ് റദ്ദാക്കിയത്. അഷ്റഫ് മുസ്ലിം ലീഗ് പ്രവർത്തകനും മൊയ്‌ദീൻ കുട്ടി കാന്തപുരം വിഭാഗം സുന്നി പ്രവർത്തകനുമാണ്. പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത തങ്ങളുടെ സ്വത്തുക്കൾ ജപ്തി ചെയ്തതിനെതിരെ ഇരുവരും പരാതി നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് നൽകിയ പട്ടികയിൽ ഉൾപ്പെട്ടത് കൊണ്ടാണ് നടപടി എന്നാണ് പറഞ്ഞിരുന്നത്. പരാതിയെ തുടർന്ന് നടത്തിയ പുന പരിശോധന യിൽ ആണ് ഇവർ നിരപരാധികൾ ആണെന്ന് വ്യക്തമായത്. ഇതേ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ പി.ഒ.സാദിഖ് ജപ്തി നടപടി റദ്ദാക്കി ഉത്തരവിറക്കി. ഇന്ന് വില്ലേജ് ഓഫീസർമാർ ഇരുവർക്കും ഉത്തരവ് കൈമാറും...
Crime

ഫുട്ബോൾ ടൂർണമെന്റിലെ തർക്കം; ഒരു സംഘം ക്ലബ്ബ് ഓഫീസിൽ കയറി അക്രമം നടത്തി

നന്നമ്പ്ര: ഫുട്‌ബോൾ ടൂര്ണമെന്റിനിടയിലെ തർക്കത്തെ തുടർന്ന് ഒരു സംഘം ക്ലബ് ഓഫീസിൽ കയറി യുവാവിനെ മർദ്ദിച്ചതായി പരാതി. കുണ്ടൂർ ടൌൺ ടീം ക്ലബ്ബ് ഓഫീസിൽ കയറിയാണ് അക്രമം നടത്തിയത്. ഓഫീസിലുണ്ടാ യിരുന്ന ക്ലബ് പ്രവർത്തകനെ മർദിക്കുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IaZnYZJu71N95A64AFiVCL കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഫുട്ബാൾ ടൂർണമെന്റിന്റെ തുടർചയാണ് അക്രമ സംഭവങ്ങൾ. വ്യാഴാഴ്‌ച ചെമ്മാട് ടർഫിൽ ടൌൺ ടീം കുണ്ടൂരും ശിൽപ പയ്യോളിയും തമ്മിലുള്ള മത്സരം ഉണ്ടായിരുന്നു. അധിക സമയം അനുവദിക്കാതെ കളി നിർത്തിയതുമായി ബന്ധപ്പെട്ട് കളിക്കാരും റഫറിയുമായി തർക്കമുണ്ടായിരുന്നു. ഈ വിഷയത്തിൽ കരിപറമ്ബ് ഭാഗത്തെ ക്ലബ്ബ് പ്രവർത്തകർ ഇടപെടുകയും തർക്കം രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായ 2 ദിവസം മുമ്പ് രാത്രി 9.30 ന് കരിപറമ്പിൽ നിന്നുള്ള പത്തിലേറെ വരുന്ന സംഘം ബൈക്കുകളിലെത്തി കുണ്ടൂരിൽ ക്ലബ്...
error: Content is protected !!