തൊഴിൽതീരം ; തിരുരങ്ങാടി നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു
പരപ്പനങ്ങാടി : മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽതീരം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലത്തിൽ നടപ്പാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം പരപ്പനങ്ങാടി മുനിസിപ്പൽ ഹാളിൽ വെച്ച് പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ ഉസ്മാന്റെ അധ്യക്ഷതയിൽ ചേർന്നു .
തിരുരങ്ങാടി മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട തൊഴിലന്വേഷകരെ കേരള നോളജ് ഇക്കണോമി മിഷൻ നൈപുണ്യ പരിശീലനം നൽകി വൈജ്ഞാനിക തൊഴിൽ രംഗത്തേയ്ക്ക് കൊണ്ട് വരാനുള്ള പ്രത്യേക പദ്ധതിയാണ് തൊഴിൽതീരം. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷഹർ ബാനു സ്ഥിരംസമിതി അധ്യക്ഷന്മാർ തുടങ്ങിയവർ സംസാരിച്ചു .
യോഗത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ നൗഫൽ സി ടി സ്വാഗതം പറഞ്ഞു റീജിയണൽ പ്രോഗ്രാം മാനേജർ സുമി പദ്ധതി വിശദീകരണവും ചർച്ചയും ഏകോപിപ്പിച്ചു. യോഗത്ത...