Tag: Thrikkulam

തൃക്കുളം അമ്പലപ്പടിയിൽ വാഹനങ്ങളുടെ കൂട്ടയിടി
Accident

തൃക്കുളം അമ്പലപ്പടിയിൽ വാഹനങ്ങളുടെ കൂട്ടയിടി

തിരൂരങ്ങാടി : തൃക്കുളം അമ്പലപ്പടിയിൽ വാഹനങ്ങളുടെ കൂട്ടയിടി. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലത്തിന് സമീപത്തു വെച്ചാണ് അപകടം. 3 കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരിക്കേറ്റു.
Local news, Other

ഇന്നവേറ്റിവ് പ്രോഗ്രാം ; അവാര്‍ഡുകള്‍ ഏറ്റുവാങ്ങി ത്യക്കുളം എ എം എല്‍ പി സ്‌കൂള്‍

പരപ്പനങ്ങാടി: ഇന്നവേറ്റിവ് പ്രോഗ്രാം ഉപജില്ല തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ത്യക്കുളം എ എം എല്‍ പി സ്‌കൂളിനുള്ള അവാര്‍ഡുകള്‍ പരപ്പനങ്ങാടി എ ഇ ഒ ശ്രീമതി സക്കീന ടീച്ചറില്‍ നിന്ന് പ്രധാനാധ്യാപിക സി.കെ.സിന്ധു ഏറ്റുവാങ്ങി. ഈ വര്‍ഷം സ്‌കൂളില്‍ നടപ്പിലാക്കിയ കായികപരിപോഷണ പരിപാടിയായ കാല്‍വെപ്പ് പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമായത്. പരപ്പനങ്ങാടി ഉപജില്ലയിലെ വിവിധ എല്‍ പി, യു.പി വിഭാഗങ്ങളില്‍ നിന്നാണ് തൃക്കുളം എഎംഎല്‍പി സ്‌കൂളിന്റെ നൂതന പദ്ധതി കാല്‍വെപ്പ് മികച്ച നേട്ടം കരസ്ഥമാക്കിയത്. ഇന്നലെ നടന്ന എച്ച് എം കോണ്‍ഫറന്‍സിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ബി ആര്‍ സി ട്രൈനര്‍മാരായ റിയോണ്‍ മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, സുധീര്‍ മാസ്റ്റര്‍ ,എച്ച് എം ഫോറം കണ്‍വീനര്‍ കദിയുമ്മ ടീച്ചര്‍ എന്നിവരും പങ്കെടുത്തു. ...
Local news, Other

തൃക്കുളം പന്താരങ്ങാടി ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടികയറി

തിരൂരങ്ങാടി : തൃക്കുളം പന്താരങ്ങാടി പാറപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. തറവാട്ടു കാരണവര്‍ ഏലാ പറമ്പത്ത് കുമാരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോമരപ്പടി കൃഷ്ണന്‍കുട്ടി കോമരം നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണംതച്ചന്‍ അനന്തായൂര്‍ ഷാജി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. പതിനാലാം തീയതി ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നാഗങ്ങള്‍ക്ക് പുള്ളുവന്‍ പാട്ടും പതിനാറാം തീയതി വെള്ളിയാഴ്ച ഉത്സവം നടക്കും. ഉത്സവത്തോടനുബന്ധിച്ച് വൈകുന്നേരം 3 മണിക്ക് നാഗകന്യക വെള്ളാട്ട്, 5:30ന് തായമ്പക, ഏഴുമണിക്ക് കലശം എഴുന്നള്ളത്ത് മഞ്ഞതാലപ്പൊലിയും, ഒമ്പതുമണിക്ക് ഭഗവതിറ, പത്തുമണിക്ക് കോമഡി ഷോ, പുലര്‍ച്ചെ മൂന്നുമണിക്ക് അരി താലപ്പൊലി കരിങ്കുട്ടിത്തറ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതാണ് .കൊടിയേറ്റം ചടങ്ങുകള്‍ക്ക് കോമരം പ്രവീണ്‍ പന്താരങ്ങാടി, പട്ടയില്‍ ...
Accident

തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം; 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു

തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം. മിനി ലോറിയും ബൈക്കുകളും അപകടത്തിൽ പെട്ട് 2 പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് അപകടം.  പരപ്പനങ്ങാടി നിന്ന് ചെമ്മാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിൽ ബൈക്ക് ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിച്ച് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ പതിനാറുങ്ങൽ സ്വദേശി കണ്ണംപറമ്പത്ത് ഇബ്രാഹിം കുട്ടി (37), പന്താരങ്ങാടി വടക്കുംപറമ്പത്ത് ജാഫറിനെ (49) യുംതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ അപകടങ്ങൾ പതിവായിരിക്കുകയാണ്. ...
Accident

തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം, കാറാണ് അപകടത്തിൽ പെട്ടത്

തിരൂരങ്ങാടി :തൃക്കുളം അമ്പലപ്പടിയിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ യാണ് സംഭവം. കോട്ടക്കൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇന്നലെ പുലർച്ചെയും ഇവിടെ അപകടം ഉണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്കാരിരുന്ന്. കഴിഞ്ഞ മാസം ബൈക്ക് മറിഞ്ഞു ഒരാൾ മരിച്ചിരുന്നു. ...
Accident

തൃക്കുളത്ത് വീണ്ടും അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : തൃക്കുളം അമ്പലപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം. പന്താരങ്ങാടി പതിനാറുങ്ങൽ നിന്നും ജോലി കഴിഞ്ഞു കൊണ്ടോട്ടിയിലേക്ക് പോവുന്ന വർക് ഷോപ്പ് തൊഴിലാളികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ മതിലിലും തെങ്ങിലും ഇടിച്ചു അപകടം ഉണ്ടായത്. കൊണ്ടോട്ടി സ്വദേശി സിനാൻ ഉൾപെടെ 3 യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരേ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ പെട്ട ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിക്ക് സമീപം അപകടങ്ങൾ തുടർകഥ ആകുകയാണ്. ഏതാനും ദിവസം മുൻപ് ഇവിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചിരുന്നു. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണം അശാസ്ത്രീയമായി നടത്തിയ ഭാഗത്താണ് അപകടം പതിവായിരിക്കുന...
error: Content is protected !!