തൃക്കുളം പന്താരങ്ങാടി ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടികയറി

തിരൂരങ്ങാടി : തൃക്കുളം പന്താരങ്ങാടി പാറപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. തറവാട്ടു കാരണവര്‍ ഏലാ പറമ്പത്ത് കുമാരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോമരപ്പടി കൃഷ്ണന്‍കുട്ടി കോമരം നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണംതച്ചന്‍ അനന്തായൂര്‍ ഷാജി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു.

പതിനാലാം തീയതി ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നാഗങ്ങള്‍ക്ക് പുള്ളുവന്‍ പാട്ടും പതിനാറാം തീയതി വെള്ളിയാഴ്ച ഉത്സവം നടക്കും. ഉത്സവത്തോടനുബന്ധിച്ച് വൈകുന്നേരം 3 മണിക്ക് നാഗകന്യക വെള്ളാട്ട്, 5:30ന് തായമ്പക, ഏഴുമണിക്ക് കലശം എഴുന്നള്ളത്ത് മഞ്ഞതാലപ്പൊലിയും, ഒമ്പതുമണിക്ക് ഭഗവതിറ, പത്തുമണിക്ക് കോമഡി ഷോ, പുലര്‍ച്ചെ മൂന്നുമണിക്ക് അരി താലപ്പൊലി കരിങ്കുട്ടിത്തറ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതാണ് .കൊടിയേറ്റം ചടങ്ങുകള്‍ക്ക് കോമരം പ്രവീണ്‍ പന്താരങ്ങാടി, പട്ടയില്‍ പ്രഭാകരന്‍ കോമരം എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!