Tuesday, October 14

Tag: Thrikkulam krishnan kutty

കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിക്ക്‌ സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്കാരം
Kerala

കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിക്ക്‌ സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്കാരം

തിരൂരങ്ങാടി : രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്തെ നിറസാന്നിധ്യമായ തൃക്കുളം കൃഷ്ണൻകുട്ടിക്ക്‌ സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്കാരം. പൂതംകളി കലാരംഗത്തെ അമ്പലപടിക്കൽ നാരായണനോടൊപ്പമാണ് കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിയും അവാർഡിനർഹനായത്. കലാ സാഹിത്യ സാംസ്‌കാരിക മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്കാണ് ഈ അവാർഡ് നൽകുന്നത്. 1972–ലാണ് രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്ത് എത്തിയത്. കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായി പതിനയ്യായിരത്തിലേറെ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. ബീരാൻ കാക്കയും രാമനും തമ്മിൽ ഗ്രാമീണ പശ്ചാത്തലത്തിലെ ചായക്കടയിൽവച്ചു നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളാണ് കഥാപ്രസംഗങ്ങളിലെ ഉള്ളടക്കം. രാഷ്ട്രീയ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുള്ള അവതരണം സദസ്സിനെ കയ്യിലെടുക്കും. 1972–ൽ കേന്ദ്ര സർക്കാർ കേരളത്തിന് അരി തടഞ്ഞപ്പോൾ സംസ്ഥാനത്തുനിന്നുള്ള നിവേദക സംഘം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കാണാൻ പോയ സംഭ...
Crime

കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ കോണ്ഗ്രസ് കൗണ്സിലർ മർദിച്ചെന്ന്

തിരൂരങ്ങാടി. പ്രമുഖ കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ (82) കോണ്ഗ്രസ് നഗരസഭ കൗണ്സിലർ മർദ്ദിച്ചതായി പരാതി. ഇന്ന് വൈകുന്നേരം മുൻസിപ്പാലിറ്റി മുറ്റത്ത് വെച്ചാണ് സംഭവം. പൊതുജനങ്ങളടക്കം ഉപയോഗിക്കുന്ന നഗരസഭ ഓഫീസിന്റെ പുറത്തെ ബാത് റൂമിൽ മൂത്രമൊഴിക്കാൻ വന്നതായിരുന്നു കൃഷ്ണൻ കുട്ടി. ബാത്റൂമിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ വഴിയിൽ തടസ്സമായി ഗ്രോബാഗുകൾ വെച്ചത് ചോദ്യം ചെയ്തപ്പോൾ കൗണ്സിലരായ അലിമോൻ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. താലൂക് ആശുപത്രിയിൽ നിന്ന് ചികിത്സ തേടി. പരാതിയിൽ പോലീസ് കേസ് എടുത്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz അറിയപ്പെടുന്ന രാഷ്ട്രീയ ഹാസ്യ കഥാ പ്രസംഗകനാണ് ഇദ്യേഹം. നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സി പി എം കരുമ്പിൽ ബ്രാഞ്ച് അംഗമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി ചെമ്മാട്ട് പ്രകടനം നടത്തി....
Local news

കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ ആദരിച്ചു.

തിരൂരങ്ങാടി- കഥാപ്രസംഗത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ തൃക്കുള൦ കൃഷ്ണൻകുട്ടിയെ ചെമ്മാട് പ്രതിഭ ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. സോമനാഥൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് തൃക്കുള൦ കൃഷ്ണൻകുട്ടിയെ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു. പ്രതിഭയുടെ സ്നേഹസമ്മാനമായ കാഷ് അവാർഡ് യോഗാധ്യക്ഷൻ വയോജന വേദിയുടെ വൈസ് പ്രസിഡന്റ് ചെമ്മല മോഹൻ ദാസ് നൽകി. പട്ടാളത്തിൽ നാരായണൻ, നിഷ പന്താവൂർ, സോന രതീഷ്, ഡോ. കെ ശിവാനന്ദൻ, വി പ്രസീത ടീച്ചർ, കൈപ്പുറ൦ മുസ്തഫ എന്നിവർ പ്രസംഗിച്ചു. വയോജന വേദി കൺവീനർ കെ രാമദാസ് സ്വാഗതവും ലൈബ്രറി പ്രസിഡന്റ് ബാലകൃഷ്ണൻ പന്താരങ്ങാടി നന്ദിയു൦ പറഞ്ഞു...
error: Content is protected !!