Tag: tiger attack

വയനാട് വീണ്ടും കടുവ ആക്രമണം ; കാപ്പി പറിക്കാന്‍ പോയ സ്ത്രീയെ കടിച്ചു കൊന്നു, തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയില്‍ : മൃതദേഹം കണ്ടെത്തിയത് മാവോയിസ്റ്റ് തെരച്ചിലിനിടയില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍
Kerala

വയനാട് വീണ്ടും കടുവ ആക്രമണം ; കാപ്പി പറിക്കാന്‍ പോയ സ്ത്രീയെ കടിച്ചു കൊന്നു, തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയില്‍ : മൃതദേഹം കണ്ടെത്തിയത് മാവോയിസ്റ്റ് തെരച്ചിലിനിടയില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍

വയനാട് : വയനാട് വീണ്ടും കടുവ ആക്രമണം. കാപ്പി പറിക്കാന്‍ പോയ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവര്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. മാവോയിസ്റ്റ് തെരച്ചിലിനിടയില്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളാണ് മൃതദേഹം കണ്ടത്. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്. മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള്‍ കാണുന്നുണ്ടെന്നും സമീപവാസികള്‍ പറയുന്നു. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു. മാനന്ത...
Kerala, Other

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം

കല്‍പ്പറ്റ:വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിക്ക് സമീപം വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശി പ്രജീഷ് (36) ആണ് മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇടത് കാലിന്റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രജീഷ് പാടത്ത് പുല്ല് വെട്ടാന്‍ പോയത്. വൈകീട്ട് പാല് കൊടുക്കുന്ന സമയത്തും പ്രജീഷിനെ കണ്ടില്ല. പിന്നാലെ സഹോദരന്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. വൈകിട്ട് 4.30 ഓടെ ആണ...
Kerala, Other

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരന് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തൃശൂര്‍ : വാല്‍പ്പാറ സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരന് പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അസം സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകനാണ് പുലിയുടെ ആക്രമണത്തിന് പരിക്കേറ്റത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹത്തും പരിക്കുകളുണ്ട്. കുട്ടിയെ മലക്കപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
error: Content is protected !!