Tag: Tirur news

വെറ്ററൻസ് ഫുട്ബോൾ മത്സരം തിരുരിൽ
Sports

വെറ്ററൻസ് ഫുട്ബോൾ മത്സരം തിരുരിൽ

തിരൂർ: ഖത്തർ ലോകകപ്പിന്റെ ആരവുമായി തിരുരിൽ വെറ്ററൻസ് ഫുട്ബോൾ മത്സരം നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നവംബർ 6 ന് ഞായാറാഴ്ചതാഴെപ്പാലം രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം.മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെവൈറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ (വി - ഫാറ്റ് ) തിരുരാണ് സംഘാടകർ. തിരുർ താലുക്ക് പരിധിയിലുള്ള 40 വയസ്സ് കഴിഞ്ഞ 200 ലധികം പഴയകാല ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയാണ് വി-ഫാറ്റ് .സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ പഴയ കാല ഫുട്ബോൾ താരങ്ങളുടെ വിപുലമായ കുട്ടായ്മയുംഅവരുടെ ഫുട്ബോൾ മത്സരവും നടക്കുന്നത്. തിരുർ വെറ്ററൻസ് ലീഗ്(ടി.വി. എൽ) എന്ന് നാമകരണം ചെയ്ത മത്സരത്തിൽ ലീഗ് കം നോകൗട്ടിൽ 4 ടീമുകൾപങ്കെടുക്കും. ടീമുകളുടെ സെലക്ഷൻ ഇതിനകം പൂർത്തിയായി.മത്സരം വൈകിട്ട് 4 മണിക്ക് ഫീഷറിസ് കായിക വകുപ്പ് മന്ത്രിവി. അബ്ദുറഹിമാൻഉദ്ഘ...
Accident

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂർ ആലത്തിയൂർ അമ്പലപ്പടിസ്വാദേശി മജീദ് ആണ് മരിച്ചത്. തിരൂർ പുളിഞ്ചോട് വെച്ചാണ് അപകടം. കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് യുവാവിനെ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും  മരണപ്പെട്ടു....
Other

തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും; ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ ‘പറക്കുംതളിക’ പിടിയിൽ

സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്യും. തിരൂർ : തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും . ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ 'പറക്കുംതളിക'യെ കണ്ട് ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. നിയമത്തെ വെല്ലുവിളിച്ചുംവിദ്യാർത്ഥികളുടെ യാത്രയ്ക്ക് സുരക്ഷ കൽപ്പിക്കാതെയും സർവീസ് നടത്തിയ സ്കൂൾ ബസ്സിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം.എൻഫോഴ്സ്മെന്റ് എംവിഐ പി കെ മുഹമ്മദ് ഷഫീഖ് എ എം വി ഐ പി ബോണി എന്നിവരുടെ നേതൃത്വത്തിൽ ആലത്തിയൂരിൽ ഓപ്പറേഷൻ ഫോക്കസ് ത്രീയുടെ ഭാഗമായി പരിശോധന നടത്തുന്നതിനിടെയാണ് ബസ് പിടിയിലായത്.കെ. എച്ച്. എം. എച്ച്. എസ് എസ് ആലത്തിയൂർ എന്ന സ്കൂൾ ബസ്സിനെതിരെയാണ് നടപടി എടുത്തത്.45 സീറ്റ് കപ്പാസിറ്റിയുള്ള സ്കൂൾ ബസ്സിൽ 70 സ്കൂൾ കുട്ടികളെ കുത്തിനിറച്ച് ഡോർ അടക്കാതെയും ഡോർ അറ്റൻഡർ ഇല്ലാതെയും ആണ് സർവീസ് നടത്തിയത്. കൂടാതെ ബസ...
Crime

തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേര്‍ന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടി. ചെന്നൈ മംഗലാപുരം മെയിൽ എക്സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദര്‍മാൻ സ്വദേശി എസ്. കെ സെയ്ഫുദ്ദീൻ (23) എന്നയാളി‍ൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഓണത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു. തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി.ആര്‍ രാജേഷ് കുമാർ, ...
error: Content is protected !!