Tag: Tirurangadi police station

ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവന്‍ രേഖകളുമായി ഹാജരാകണം ; തിരൂരങ്ങാടി പോലീസ് അറിയിപ്പ്
Kerala, Malappuram

ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവന്‍ രേഖകളുമായി ഹാജരാകണം ; തിരൂരങ്ങാടി പോലീസ് അറിയിപ്പ്

തിരൂരങ്ങാടി ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിനിരയായതിന് പിന്നാലെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി തിരൂരങ്ങാടി പൊലീസ്. സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എല്ലാ രേഖകളുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചുവരുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ബയോഡേറ്റ, കെട്ടിട ഉടമയുടെ കെട്ടിട നമ്പര്‍ സഹിതം ഞായറാഴ്ചക്കു (6/8/2023) 10 മണിക്ക് മുമ്പായി തിരിച്ചറിയല്‍ രേഖയുമായി കെട്ടിട ഉടമ സ്റ്റേഷനില്‍ ഹാജരാകേണ്ടതാണെന്ന് എസ്എച്ച്ഒ കെടി ശ്രീനിവാസന്‍ അറിയിച്ചു....
Local news

പോലീസ് സ്റ്റേഷൻ നവീകരണം തൊണ്ടി മണൽ ഉപയോഗിച്ചെന്ന ആരോപണവുമായി യൂത്ത് ലീഗ്

തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിന് തൊണ്ടി മണല്‍ ഉപയോഗിച്ചെന്ന് ആക്ഷേപം. വിഷയത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന നവീകരണത്തിനാണ് തൊണ്ടി മണല്‍ ഉപയോഗിച്ചതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ജില്ലാ പൈതൃക മ്യൂസിമായ ഹജൂര്‍ കച്ചേരി വളപ്പില്‍ പോലീസ് പിടിച്ചു നിര്‍ത്തിയ ലോറിയിലെ മണലുകളാണ് നവീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയിലാണ് ഈ ലോറികള്‍ പിടികൂടിയത്. ലോറി നിറയെ മണലുണ്ടായിരുന്നു. ഒന്നര യൂണിറ്റോളം മണല്‍ നിറച്ച ലോറികളായിരുന്നു പിടികൂടിയിരുന്നത്. ഇപ്പോള്‍ ഒരു ലോറിയില്‍ പേരിന് മാത്രമാണ് മണലുള്ളത്.18 ലക്ഷം രൂപയുടെ നവീകരണമാണ് സ്റ്റേഷനില്‍ നടക്കുന്നത്. നാല് പതിറ്റാണ്ട് കാലംമുമ്പ് നിര്‍മ്മിച്ചതാണ് സ്റ്റേഷന്‍ കെട്ടിടം. അടര്‍ന്ന് വീണുകൊണ്ടിരുന്ന ടെറസ് പ...
error: Content is protected !!