Tag: tirurangadi rto

വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ; സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ബുധനാഴ്ച ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Local news

വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ; സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ബുധനാഴ്ച ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരൂരങ്ങാടി: പുതിയ അധ്യായന വര്‍ഷത്തിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഈ മാസം ഇരുപത്തിയൊന്നാം തീയതി നടക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 7 മണിക്ക് വികെ പടി അരീത്തോട് ഫിറ്റ്‌നസ് ഗ്രൗണ്ടില്‍ വച്ചാണ് പരിശോധന നടക്കുക. സ്‌കൂള്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് യാന്ത്രിക ക്ഷമത ഉറപ്പുവരുത്താന്‍ പരിശോധനക്കായി വാഹനത്തിന്റെ എല്ലാ രേഖകളും സഹിതം ഹാജരാക്കി സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്നും അന്നേദിവസം ഉച്ചക്ക് 12 മണിക്ക് സ്‌കൂള്‍ ബസ്സിലെ ജീവനക്കാര്‍ക്കുള്ള പരിശീലന ക്ലാസ് നല്‍കുന്നതാണെന്നും പരിശോധനയില്‍ പങ്കെടുക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു....
Local news

ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെങ്കില്‍ നടപടി ; ബസ് ഉടമകളെ വിളിച്ചുവരുത്തി ജോയ്ന്റ് ആര്‍ ടി ഒ

തിരൂരങ്ങാടി : ബസുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്ന പരാതിയില്‍ ബസ് ഉടമകളെയും പരാതിക്കാരനെയും തിരൂരങ്ങാടി ജോയ്ന്റ് ആര്‍ ടി ഒ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി. ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് കാരണം വിദ്യാര്‍ഥികള്‍ വലയുന്നതായി മോട്ടോര്‍ ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി ( മാപ്‌സ്) ആണ് പരാതി നല്‍കിയത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള ലംഘനമാണെന്നും ബസ്സുകള്‍ നിര്‍ബന്ധമായും സ്റ്റോപ്പുകളില്‍ നിര്‍ത്തണമെന്നും അല്ലാത്തപക്ഷം നടപടിയെടുമെന്നും പറഞ്ഞു. പരപ്പനങ്ങാടിയില്‍ നിന്നും ബസ് എടുത്താല്‍ മൂന്ന് സ്റ്റോപ്പ് കഴിയുമ്പോഴേക്കും ബസ്സുകള്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ട് നിറയുകയാണെന്നും കുട്ടികള്‍ വീണ്ടും തള്ളിക്കയറിയാല്‍ ബസ്സില്‍ നിന്നും വീഴാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ത്താത്തതെന്നും ബസ് മാനേജര്‍മാര്‍ പറഞ്ഞു. ജോ. ആര്‍ ടി ഒ ശ്രീ വിനു കുമാര്‍, മാപ്‌സ് ജില്ലാ...
Local news, Other

പുതിയ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ചുമതലയേറ്റു

തിരൂരങ്ങാടി: തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ആയി കോഴിക്കോട് പന്നിയങ്കര സ്വദേശി സി പി സക്കരിയ ചുമതലയേറ്റു. കോഴിക്കോട് നിന്ന് പ്രമോഷനായാണ് സി പി സക്കരിയ എത്തുന്നത്. ഇദ്ദേഹം പാലക്കാട്, തിരൂര്‍, തിരൂരങ്ങാടി, വടകര, കണ്ണൂര്‍, മലപ്പുറം ഓഫീസുകളില്‍ വിവിധ തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. 2013 മുതല്‍ 2018 വരെ തിരൂരങ്ങാടിയിലും ജോലി ചെയ്തു. അപകടരഹിതമായ തിരൂരങ്ങാടി ലക്ഷ്യം വെച്ച് കൂടുതല്‍ മേഖലയിലേക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം എത്തിക്കുമെന്നും, നിരത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ചുമതലയേറ്റ ശേഷം സി പി സക്കരിയ പറഞ്ഞു. മലപ്പുറം ജില്ലയില്‍ ഏറ്റവും തിരക്കുള്ള ഓഫീസായ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ദീര്‍ഘകാലമായി ജോയിന്റ് ആര്‍ടി ഒ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് കാരണം പൊതുജനങ്ങളും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രയാസമനുഭവിച്ചിരുന്നു. പൊതുജനങ്ങളുട...
error: Content is protected !!