Tag: Tirurangadi thaluk

തടസ്സങ്ങൾ നീങ്ങി;  കൊളപ്പുറത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും
Malappuram

തടസ്സങ്ങൾ നീങ്ങി; കൊളപ്പുറത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും

വേങ്ങര : നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ കൊളപ്പുറത്ത് സ്ഥാപിക്കും. കെട്ടിട നിർമാണത്തിന് തടസ്സമായിരുന്ന സാങ്കേതിക പ്രശ്നം പരിഹരിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായതോടെയാണ് പ്രശ്‌നത്തിന് പരിഹാരം ആയത്. തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. കൊളപ്പുറം തിരൂരങ്ങാടി പനമ്പുഴ റോഡില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ റീ.സ നമ്പര്‍ 311-ല്‍ ഉള്‍പ്പെട്ട 40 സെന്റ് ഭൂമിയിലാണ് ഫയർ സ്റ്റേഷൻ നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എൻ ഒ സി നൽകിയിരുന്നെങ്കിലും സമീപത്തേക്കുള്ള വഴി തടസ്സപ്പെടുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിബന്ധമായി. സാങ്കേതിക പ്രയാസം മറികടക്കുന്നതിനാണ് അധിക ഭൂമിക്കായി ശ്രമങ്ങളാരംഭിച്ചത്.ഈ ഭൂമിയോട് ചേര്‍ന്ന് ഭൂമിയുള്ള പി അബ്ദുല്‍ കരീം എന്ന വ്യക്തി ഭൂമിയുടെ തെക്കേഭാഗത്ത് രണ്ട് മീറ്റര്‍ വീതിയിലും 25 മീറ്റര്‍ നീളത...
Other

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; തിരൂരങ്ങാടിയിൽ 9 പേരുടെ സ്വത്ത് കണ്ടുകെട്ടി

തിരൂരങ്ങാടി : പോപുലർ ഫ്രണ്ടിന്‍റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനകം നടപടി പൂര്‍ത്തീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ നിര്‍ദേശം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കള്‍ കൂട്ടത്തോടെ കണ്ടുകെട്ടുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തരുതെന്ന ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ നീളുന്നതിൽ സർക്കാറിന് ഹൈകോടതിയുടെ വിമർശനവും നേരിടേണ്ടിവന്നു. നോട്ടീസ് പോലു...
Malappuram

കാത്തിരിപ്പിന് വിരാമം; പെരുവള്ളൂരിൽ 72 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു

പെരുവള്ളൂരിലെ പുതിയ വില്ലേജ് ഓഫീസ് നിര്‍മാണത്തിന്50 ലക്ഷം രൂപ നല്‍കും: മന്ത്രി കെ.രാജന്‍ പെരുവള്ളൂരിലെ പുതിയ വില്ലേജ്  ഓഫീസ് നിര്‍മാണത്തിന് 50 ലക്ഷം രൂപ റവന്യൂ വകുപ്പ് നല്‍കുമെന്നും കെട്ടിടത്തിന്റെ നിര്‍മാണം ജനുവരിയില്‍ തന്നെ തുടങ്ങി നാലോ അഞ്ചോ മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തുമെന്നും റവന്യൂ - ഭവന നിര്‍മാണ വകുപ്പ് മന്ത്രി  കെ.രാജന്‍ അറിയിച്ചു. തിരൂരങ്ങാടി താലൂക്ക്, പെരുവള്ളൂര്‍ വില്ലേജിലെ പട്ടയമേളയുടെ ഉദ്ഘാടനം  പറമ്പില്‍ പീടിക ജി.എല്‍.പി സ്‌കൂളില്‍  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭൂമിയില്ലാത്ത എല്ലാ മനുഷ്യര്‍ക്കും ഏതെങ്കിലും വിധത്തില്‍ ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനുവരി 2023 മുതല്‍ നാല് മേഖലകളിലായി നാലു ഡെപ്യൂട്ടി  കലക്ടര്‍മാരെ നിയമിച്ച് ഭൂമി പ്രശ്‌നങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്യും. ഇതുവഴി അന്യാധീനപ്പെട്ട 2000ത്ത...
Local news

ഓഫീസിൽ വരുന്നില്ല, ഫോണെടുക്കുന്നുമില്ല; വില്ലേജ് ഓഫീസറെ കൊണ്ട് ദുരിതത്തിലായി നാട്ടുകാർ

നന്നമ്പ്ര: ഓഫീസിൽ സ്ഥിരമായി വില്ലേജ് ഓഫീസർ വരാത്തത് കാരണം ജനങ്ങൾ ദുരിതത്തിൽ. പുതുതായി ചുമതലയേറ്റ വിലേജ് ഓഫീസറാണ് തോന്നുമ്പോൾ മാത്രം ഓഫീസിൽ വരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നത്. ഇവർ ഔദ്യോഗിക ഫോൺ എടുക്കാത്തത് ദുരിതം ഇരട്ടിയാക്കുന്നു. https://youtu.be/iWlrXTWj6Ts പഴയ വില്ലേജ് ഓഫീസർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് ഏറെക്കാലം ഓഫീസർ ഇല്ലായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടർന്നാണ് ഓഫീസർ ചുമതലയേറ്റത്. തുടർന്ന് അവധിയിൽ പോകുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N സ്കോളർഷിപ്പിനുള്ള വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ് ഇവർ അവധി യിൽ പോയത്. പ്രതിഷേധം ഉണ്ടായതോടെ ഇടക്ക് ഓഫീസിൽ വന്നെങ്കിലും ഇടക്കിടെ വീണ്ടും അവധി യായി. വീട്ടിലിരുന്ന് അപേക്ഷകൾ നോക്കുകയാണ് എന്നാണ് ഓഫീസിൽ വരുന...
Local news

അധികൃതരുടെ അവഗണന; തിരൂരങ്ങാടി താലൂക്കിലെ ഏക ആയുർവേദ ആശുപത്രി തകർച്ചയിൽ

എം എൽ എ യുടെ ഉറപ്പ് പാഴ്‌വാക്കായി മൂന്നിയൂർ ∙ ഏതുനിമിഷവും അടർന്ന് തലയിൽ പതിക്കാവുന്ന സീലിങ്, പൊട്ടിപ്പൊളിഞ്ഞ തറ, കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടങ്ങൾ. വേനൽ കാലമായൽ വെള്ളമില്ല, ആവശ്യത്തിന് മരുന്നുമില്ല. വെളിമുക്ക് ആയുർവേദ ആശുപത്രി അസൗകര്യങ്ങൾക്കു നടുവിൽ. പടിക്കൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇപ്പോഴും. 1981ൽ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. താലൂക്കിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള ആയുർവേദ ആശുപത്രിയാണ്.  20 കിടക്കകളുള്ള ആശുപത്രിയിൽ 5 പേവാർഡ് കിടക്കകളുമുണ്ട്.  3 സ്ഥിരം ഡോക്ടർമാരും എൻആർഎച്ച്എം പദ്ധതിയിൽ ഒരു ഡോക്ടറും അടക്കം 4 പേർ ഇവിടെയുണ്ട്. കൂടാതെ പ്രത്യേക പദ്ധതിയിൽ നേത്രവിഭാഗത്തിലും  മനോരോഗ വിഭാഗത്തിലും ഓരോ ഡോക്ടർമാർ ആഴ്ചയിൽ ഒരു ദിവസം ആശുപത്രിയിലെത്തുന്നുണ്ട്. ഉച്ചവരെയാണ് ഒപിയുള്ളത്. മുഴുവൻ സമയവും നഴ്സുമാരും ഉണ്ടാകും. ദിവസം നൂറ്റൻ...
Local news

തിരൂരങ്ങാടി താലൂക്കിലെ പ്രൈവറ്റ് ബസ് സർവീസ് നിർത്തിവെക്കുമെന്ന ഉടമകൾ

തിരുരങ്ങാടി താലൂക്കിലെ ബസ് ഉടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപനം നടത്തി. ഇന്ധന വിലക്കയറ്റവും കോവിഡ് മഹാമാരി മൂലം യാത്രക്കാരുടെ ഗണ്യമായ കുറവും ബസ്സുകളുടെ മുമ്പിൽ നടത്തുന്ന സമാന്തര സർവീസും കാരണം വളരെയധികം സാമ്പത്തിക പ്രധിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്കു വർദ്ധിപ്പിക്കുക, ബസ് ചാർജ് വർദ്ധിപ്പിക്കുക, കോവിഡ് തീരുന്നതു വരേക്കും Road Tax പൂർണ്ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഈ മാസം 6ന് നടത്തുന്ന മലപ്പുറം കളക്ടറേറ്റ് ധർണയും 9ന് നടക്കുന്ന അനിശ്‌ചിതകാല സമരം നടത്താനും തീരുമാനിച്ചു. ജില്ലാ കമ്മറ്റി മെമ്പർ പക്കീസ കുഞ്ഞിപ്പ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഫീഖ് പടിക്കൽ,സലേഷ് VP, മലയിൽ നാസർ എന്നിവർ സംസാരിച്ചു ...
Local news

തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷൻ കടകളിൽ വതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍

തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷന്‍ കടകളിലൂടെ എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്)  കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 20 കിലോഗ്രാം പുഴുക്കലരിയും 10 കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ഗോതമ്പ്, ഒരു കിലോഗ്രാം ആട്ട, പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക് കാര്‍ഡ്)  ഒരംഗത്തിന് രണ്ട് കിലോഗ്രാം പച്ചരി, രണ്ട് കിലോഗ്രാം കുത്തരി, ഒരു കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ ഒരു കിലോഗ്രാം ആട്ടയും എന്‍.പി.എസ് കാര്‍ഡ് (നീല കാര്‍ഡ്)  ഒരംഗത്തിന് ഒരു കിലോഗ്രാം പുഴുക്കലരിയും ഒരു കിലോഗ്രാം കുത്തരി നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) എന്‍.പി.എന്‍.എസ് കാര്‍ഡ്(വെള്ള കാര്‍ഡ്)  കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്), എന്‍.പി.ഐ കാര്‍ഡ് (ബ്രൗണ്‍ കാര്‍ഡ്) കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം ആട്ടയും ലഭിക്കും. എ.എ.വൈ, പി.എച്ച്.എച...
error: Content is protected !!