Tag: Tirurangadi

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം
Job, Local news, Other

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2460372 ...
Local news, Other

കക്കാട് റേഷന്‍ കടയില്‍ മോഷണ ശ്രമം ; ഇത് രണ്ടാം തവണ

തിരൂരങ്ങാടി : കക്കാട് റേഷന്‍ കടയില്‍ മോഷണ ശ്രമം. തിരൂരങ്ങാടി സപ്ലൈകോക്ക് കീഴിലുള്ള കക്കട്ടെ എ ആര്‍ ഡി 41 നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് രാവിലെ ജീവനക്കാരി വന്നപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്. കടയുടെ പൂട്ടു തകര്‍ത്ത നിലയിലായിരുന്നു. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ രണ്ടാം തവണയാണ് മോഷണ ശ്രമം നടക്കുന്നത്. കഴിഞ്ഞ മാസം തൊട്ടടുത്തുള്ള ഹബീബ ജ്വല്ലറിയിലും മോഷണ ശ്രമം നടന്നിരുന്നു. ...
Local news, Other

തിരൂങ്ങാടി താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹീം പൂക്കത്ത് എ പി അബൂബക്കര്‍ വേങ്ങര എന്നിവര്‍ ചേര്‍ന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി. ആശുപത്രിയിലെ റോഡുകളിലെ കുഴികള്‍ മൂലം ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന രോഗികള്‍ ബുദ്ധിമുട്ടുകയാണെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നിന്ന് വാര്‍ഡുകളിലേക്കും സ്ത്രീ രോഗ വിഭാഗങ്ങളിലെയും വാര്‍ഡുകളിലേക്കും മറ്റു ലാബ് ടെസ്റ്റുകള്‍ക്കും എക്‌സറേകള്‍ക്കുമായി സ്ട്രക്ചറിലും വീല്‍ചെയറുകളിലും രോഗികളെ മാറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും റോഡിലെ കുഴികള്‍ കാരണം ഓപ്പറേഷനും മറ്റും കഴിഞ്ഞ രോഗികള്‍ സ്ട്രക്ചറിലും മറ്റും പോകുന്നത് വളരെ അധികം വേദന സഹിക്കേണ്ടി വരുന്ന അനുഭവമാണെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നു. രോഗി...
Local news, Other

വീണ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

തിരൂരങ്ങാടി : വീണ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി മാതൃകയായി ഓട്ടോ ഡ്രൈവര്‍. ചെമ്മാട് ബസ്റ്റാന്‍ഡില്‍ നിന്നും നേത്ര കാണാശുപത്രിയിലേക്കുള്ളയാത്രക്കിടയില്‍ കുന്നത്ത് പറമ്പ് സ്വദേശിനിയുടെ നഷ്ട്ടപെട്ട സ്വര്‍ണ്ണഭരണമാണ് ചെമ്മാട് ഓട്ടോ ഡ്രൈവറായ കബീര്‍ തിരിച്ചേല്പിച്ചത്. തിരുരങ്ങാടി പോലീസ് മുഖതരമാണ് സ്വര്‍ണ്ണാഭരണ ഉടമയായ കുന്നത്ത് പറമ്പ് സ്വദേശിനിക്ക് തിരിച്ചു ഏല്പിച്ചത്. ...
Local news, Other

“രുചിയോടെ കൊതിയോടെ” പലഹാരത്തിൽ വിസ്മയം തീർത്ത് കുരുന്നുകൾ

തിരൂരങ്ങാടി: പന്താരങ്ങാടി എ . എം എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലെ കുഞ്ഞു കുരുന്നുകൾ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാരമേള സംഘടിപ്പിച്ചു. വിവിധങ്ങളായ പലഹാരങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്നു. വിവിധ പലഹാരങ്ങൾ രുചിച്ചറിഞ്ഞത് കുരുന്നുകൾക്ക് നവ്യാനുഭവമായി. എണ്ണയിൽ വേവിച്ചവ, ആവിയിൽ വേവിച്ചവ, മധുരമുള്ളത്, എരുവുള്ളത് എന്നിവ ഏതെല്ലാമെന്ന് മനസ്സിലാക്കാനും കുഞ്ഞു മനസ്സുകൾക്ക് കഴിഞ്ഞു. .സ്കൂൾ പ്രധാന അധ്യാപിക വനജ.എ ഉദ്ഘാടനം ചെയ്തു . സ്റ്റാഫ് സെക്രട്ടറി പുഷ്പ കെ.പി,എസ് ആർ ജി കൺവീനർ തംജിദ അധ്യാപകരായ റീജ നജ്മുന്നീസ, സീമ, തിരൂരങ്ങാടി എസ് എസ് എം.ഒ.അധ്യാപക വിദ്യാർത്ഥികളായ മുഹ്സിന അഫ്ന റുമാന സഫിന ഫിസ . ഫാറൂഖ് എന്നിവർ നേതൃത്വം നൽകി. ...
Local news, Other

കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍

തിരൂരങ്ങാടി : കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍ പെരുവള്ളൂര്‍ കൊല്ലംചിന ഭാഗത്തുനിന്നും 1.100 കിലോഗ്രാം കഞ്ചാവുമായി പെരുവള്ളൂര്‍ ദുര്‍ഗാപുരം സ്വദേശി സുധീഷ് എടപ്പരുത്തി (36) യെ ആണ് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും പെരുവള്ളൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് , പുതുവത്സര ആഘോഷങ്ങള്‍ക്കായുള്ള ലഹരി മരുന്ന് ഈ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നതായി ഉള്ള രഹസ്യവിരത്തിന്മേലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീടിന് സമീപമുള്ള പറമ്പുകളില്‍ ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്നും കൂടുതല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്...
Local news, Other

മലപ്പുറം ജില്ലാ- ക്രോസ് കൺട്രി മത്സരം : കാവന്നൂർ സ്പോർട്സ് അക്കാദമി ജേതാക്കൾ

പരപ്പനങ്ങാടി :- 28-ാമത് മലപ്പുറം ജില്ലാ അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ക്രോസ് കൺട്രി മത്സരത്തിൽ കാവനൂർ സ്പോർട്സ് അക്കാദമി ജേതാക്കളായി. ഐഡിയൽ കടകശ്ശേരി രണ്ടാം സ്ഥാനവും ആർ എം എച്ച്. എസ്. എസ്. മൂന്നാം സ്ഥാനവും നേടി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ സ്കൂളിൽ വെച്ച് നടന്ന മത്സരം സ്കൂൾ മാനേജർ മുഹമ്മദ് അഷ്‌റഫ് ഫ്ലാഗ് ഓഫ് ചെയ്തു. പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് മത്സരം സംഘടിപ്പിച്ചത്. പുരുഷൻമാരുടെ 10 കിലോമീറ്ററിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലെ ആദർശ് ഒന്നാം സ്ഥാനം നേടി. ജില്ലാ അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.കെ . രവീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി പോലീസ് അഡീ. സബ് ഇൻസ്പെക്ടർ ജയദേവൻ വിജയികൾക്ക് ട്രോഫികൾ നൽകി. വാക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ. നന്ദിയും അറിയിച്ചു. എ.സുരേഷ്, ...
Other

കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാനായി അപേക്ഷ നല്‍കി; നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ വീഴ്ച ; 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍

തിരൂരങ്ങാടി : പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാനായി നല്‍കിയ അപേക്ഷ സമയം തീര്‍ന്നതായി കാണിച്ച് നിരസിച്ചതിനെതിരേ നല്‍കിയ പരാതിയില്‍ 25,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ അലി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനും എതിരായി സമര്‍പ്പിച്ച ഹരജിയിലാണ് വിധി. പരാതിക്കാരന്‍ പുതുതായി വാങ്ങിയ കാറിന് ഇഷ്ടനമ്പര്‍ ലഭിക്കുന്നതിനായി 5,000 രൂപ കെട്ടിവച്ചിരുന്നു. കൂടുതല്‍പേര്‍ അതേനമ്പറിന് അപേക്ഷിച്ചതിനാല്‍ നമ്പര്‍ ലേലത്തിന് വെക്കുകയും വൈകുന്നേരം അഞ്ചുമണി വരെ ലേലം വിളിക്കാനുള്ള സമയം അനുവദിക്കുകയും ചെയ്തു. 25,000 രൂപയ്ക്ക് ഇഷ്ട നമ്പര്‍ ലേലത്തില്‍ വിളിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും സമയം തീര്‍ന്നതായി കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു. 1 മിനിട്ടും 43 സെക്കന്റും ബാക്കി നില്‍ക്കെയാണ് പരാതിക്കാരന്റെ അപേക്ഷ നിരസിച്ചതെന്നാണ് പരാതി...
Local news, Other

കുടകില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്ന തിരൂരങ്ങാടി സ്വദേശികളെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവര്‍ന്നു

ഇരിട്ടി: മൈസൂരുവില്‍ സ്വര്‍ണ്ണം വിറ്റ് കാറില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന തിരൂരങ്ങാടി സ്വദേശികളെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവര്‍ന്നു. തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോണ്‍ട്രാക്ടറുമായ കെ. ഷംജദ് (38 ) ഇദ്ദേഹത്തിന്റെ സുഹൃത്തും വിദ്യാര്‍ത്ഥിയുമായ അഫ്‌നു (22 ) എന്നിവരെയാണ് തങ്ങള്‍ സഞ്ചരിച്ച കാറടക്കം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. കുടകിലെ തിത്തിമത്തി ഭദ്രഗോളക്ക് സമീപം വെച്ച് ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയ ഇവരെ പിന്നീട് വിജനമായ സ്ഥലത്ത് വിട്ടയക്കുകയായിരുന്നു. ഷംജദിന്റെ പരാതിയില്‍ കുടക് പോലീസ് അന്വേഷണം ആരംഭിച്ചു. മൈസൂരുവില്‍ ഷംജദിന്റെ പക്കലുണ്ടായിരുന്ന 750 ഗ്രാം സ്വര്‍ണ്ണം വിറ്റ് നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ തിത്തിമത്തി ഭദ്രഗോളിക്ക് സമീപം എത്തിയപ്പോള്‍ റോഡരികില്‍ ബ്രേക്ക് ഡൗണായ നിലയില്‍ ലോറി കിടക്കുന്നതു കണ്ടു. കാര്‍ നിര്‍ത്തിയപ്പോള്‍ ചി...
Local news, Other

ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം ; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ

തിരൂരങ്ങാടി (ഹിദായ നഗർ): രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ നിർബന്ധിത സാമൂഹിക സേവനവും പൂർത്തിയാക്കിയ 212 യുവ പണ്ഡിതരാണ് ഹുദവി ബിരുദം നേടിയത്. ഇതിൽ 15 പേർ വാഴ്സിറ്റിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷന് കീഴിൽ പഠനം നടത്തിയ കേരളതര വിദ്യാർത്ഥികളാണ്. ഇതോടെ സർവകലാശാലയിൽ നിന്ന് ബിരുദപട്ടം സ്വീകരിച്ചവരുടെ എണ്ണം 3029 ആയി. മൂന്നുദിവസം നീണ്ടുനിന്ന ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന്റെ സമാപനം സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വാഴ്സിറ്റി ചാൻസലർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. യുവ പണ്ഡിതർക്കുള്ള ബിരുദദാനവും അദ്ദേഹം നിർവഹിച്ചു. വൈസ്ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ...
Local news, Other

സാന്ത്വന മാസം രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി എസ് വൈ എസ്

തിരൂരങ്ങാടി: തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ നവംബർ 16 ഡിസംബർ 15 കാലയളവിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന മാസ കാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി സോൺ എസ് വൈ എസ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ ജനറൽ സെക്രട്ടറി പി അബ്ദു റബ്ബ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. ബാവ മുസ്ലിയാർ നന്നമ്പ്ര, ഹമീദ് തിരൂരങ്ങാടി, സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം, നൗഫൽ എം, ഖാലിദ് തിരൂരങ്ങാടി, ഇസ്ഹാഖ് ഹുമൈദി സയ്യിദ് ഹിബ്ഷി , സയ്യിദ് മുജീബു റഹ്മാൻ ജമലുല്ലൈലി കൊടിഞ്ഞി, മുജീബ് റഹ്‌മാൻ കൊളപ്പുറം , നൗഷാദ് കൊടിഞ്ഞി, ശംസുദ്ദീൻ കക്കാട്, അബ്ദു റഹ്മാൻ ചെമ്മാട് വിതരണത്തിന് നേതൃത്വം നൽകി. സാന്ത്വന മാസം കാമ്പയിന്റെ ഭാഗമായി സാന്ത്വന ക്ലബ് രൂപീകരണം, രോഗീപരിചരണം, രോഗീ സന്ദർശനം, വൃദ്ധജനങ്ങളോടൊത്തുള്ള യാത്ര ...
Accident

കൊടിഞ്ഞിയിൽ വണ്ടിയിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു

തിരൂരങ്ങാടി : വണ്ടിയിടിച്ച് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പിലാശ്ശേരി പോക്കരിന്റെ ഭാര്യ വിറ്റാട്ടിൽ ഖദീജയാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോറ്റത്തങ്ങാടിയിൽ കോഴിക്കടക്ക് മുമ്പിൽ വെച്ച് ക്രൂയിസർ ഇടിച്ചു പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിരുന്നു. ഇന്ന് മരണപ്പെട്ടു. കബറടക്കം ഇന്ന് കൊടിഞ്ഞി പള്ളിയിൽ. മക്കൾ: മുസ്തഫ , ഹുസൈൻ, റഹീം, ...
Local news, Other

പിഎസ്എംഒ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം പ്രൗഢമാക്കി. തിരൂരങ്ങാടി പിഎസ്എംഒ കോളേജ് യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞയോടെ കൂടി ആരംഭിച്ച പരിപാടിക്ക് യൂണിയൻ ജനറൽ സെക്രട്ടറി മറുവ മജീദ് സ്വാഗതം അർപ്പിച്ച് സംസാരിച്ചു. യൂണിയൻ ചെയർമാൻ അർഷദ് ഷാന്റെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് യൂണിയൻ അഡ്വൈസറുമായ ബാസിം എംപി പ്രിൻസിപ്പൽ അഡ്രസ് കർമ്മം നിർവഹിച്ചു എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റി സെ നറ്റ്‌ മെമ്പർ റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തി തുടർന്ന് പി എസ് എം ഓ കോളേജ് സ്ഥാപക നേതാവായ എം കെ ഹാജി അനുസ്മരണ പ്രഭാഷണം ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ടി കെ എം ബഷീർ നിർവഹിച്ചു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി എച്ച് മഹ് മൂദ് ഹാജി ഐക്യുഎസ് സി കോഡിനേറ്റർ അനീഷ് എം എച...
Local news, Other

അഭിമാന നേട്ടം : ആദ്യ സമ്പൂര്‍ണ പുകയില മുക്ത പഞ്ചായത്തായി എആര്‍ നഗര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തിരൂരങ്ങാടി : എല്ലാവിദ്യാലയങ്ങളും സമ്പൂര്‍ണ പുകയില മുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി എ ആര്‍ നഗര്‍ പഞ്ചായത്ത് പ്രഖ്യാപിക്കപ്പെടുന്നതിന്റെ മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുകയുടെ അധ്യക്ഷതയില്‍ മലപ്പുത്ത് ജില്ലാ തല യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി ഡി. എം ഒ മാരായ ഡോ. നൂന മര്‍ജ, ഡോ. ഷുബിന്‍. സി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി ടി. മുഹമ്മദ് കുട്ടി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി. ദിനേശ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1.സി കെ സുരേഷ് കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മാസ്സ് മീഡിയ ഓഫീസര്‍ പി. എം ഫസല്‍ നന്ദിയും പറഞ്ഞു. ...
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിൽ അഡ്‌ഹോക്ക് വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ഗൈനക്കോളജി പി.ജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 11ന് രാവിലെ പത്തിന് ആശുപത്രി ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകൾ സഹിതം ഹാജരാവണം.
Local news, Other

വീട്ടിലേക്ക് വിരുന്ന വന്ന 8 വയസുകാരനെ ലൈംഗീക പീഡനത്തിനിരയാക്കി ; വേങ്ങര സ്വദേശിയായ 22 കാരന് 50 വര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: വീട്ടിലേക്ക് വിരുന്ന വന്ന എട്ടുവയസ്സുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടന്‍ ഫജറുദ്ദീനെയാണ് (22) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി അധികതടവ് അനുഭവിക്കണം. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് വിരുന്നു വന്ന കുട്ടിയെ രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. വേങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് പോക്സോ വകുപ്പുകളിലായി ഇരുപതുവര്‍ഷം വീതം കഠിന തടവും ഒരുലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം സാധാരണ തടവുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാ...
Local news, Other

സമ്മേളന പ്രചരണം ജീവ കാരുണ്യ പ്രവര്‍ത്തനമാക്കി പിഡിപി

തിരൂരങ്ങാടി : കോട്ടക്കലില്‍ അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പിഡിപിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പിഡിപി തിരുരങ്ങാടി ടൗണ്‍ കമ്മറ്റി തിരുരങ്ങാടി താലൂക്ക് ആശുപത്രിക്ക് ജീവന്‍ രക്ഷ ഇഞ്ചക്ഷന്‍ മരുന്നുകള്‍ കൈമാറി. ടൗണ്‍ പ്രസിഡന്റ് അസൈന്‍ പാപത്തിയുടെ സാന്നിധ്യത്തില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, നെഴ്‌സിംഗ് സുപ്രണ്ട് ശൈലജ എന്നിവര്‍ക്കാണ് കൈമാറിയത്. മുസമ്മില്‍ സി സി, ഇല്യാസ് എം കെ, സലാം സി കെ നഗര്‍, മുല്ലക്കോയ എം എസ് കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ...
Crime, Local news, Other

ഡ്യൂട്ടിയിലിരിക്കെ ചെട്ടിപ്പടിയിൽ ഹോം ഗാർഡിനെ അടിച്ചു പരിക്കേൽപിച്ചു ; പ്രതി പിടിയിൽ

പരപ്പനങ്ങാടി :ചെട്ടിപ്പടി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്റ്റേഷനിലെ ഹോംഗാർഡിനെ യുവാവ് അടിച്ചു പരിക്കേൽപിച്ചു . വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹോംഗാർഡ് തെന്നാരംവാക്കയിൽ ശിവദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് പിടികൂടി. ചെട്ടിപ്പടി സ്വദേശി പൂവിക്കുരുവൻ്റെ വീട്ടിൽ സക്കറിയ (40) ആണ് പിടിയിലായത്. കോട്ടക്കടവ് വഴി ചെട്ടിപ്പടിയിലെത്തിയ ഒരു ബസ് തടഞ്ഞതുമായി ബന്ധപെട്ടു ,ബസ് തടഞ്ഞ യുവാവുമായി ശിവദാസൻ സംസാരിക്കുകയും പിന്നീട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്നു ഹോംഗാർഡ് ശിവദാസനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത് .പ്രതി ചെട്ടിപ്പടി സ്വദേശിയായ യുവാവിന്റെ ശക്തമായ ഇടിയെ തുടർന്നു ശിവദാസന്റെ മൂക്കിന് സാരമായ പരിക്കേൽക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു . സംഭവത്തിന് ശേഷം അതുവഴി വന്ന പോലീസ് വാഹനത്തിൽ ശിവദാസനെ ആശുപത...
Local news, Other

ദാറുല്‍ ഹുദാ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് നാളെ തുടക്കം കുറിക്കും ; മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് അന്തിമ രൂപമായി

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയുടെ ബിരുദദാന-നേതൃസ്മൃതി സമ്മേളനത്തിന് നാളെ ദാറുല്‍ ഹുദാ ക്യാമ്പസില്‍ തുടക്കം കുറിക്കും. സര്‍വ്വകലാശാലയില്‍ നിന്നും 12 വര്‍ഷത്തെ മത- ഭൗതിക പഠനം പൂര്‍ത്തിയാക്കിയ 26-ാമത് ബാച്ചിലെ കേരളത്തിനകത്തും പുറത്തും നിന്നുള്ള 211 പേര്‍ക്കാണ് ഹുദവി ബിരുദം നല്‍കുന്നത്. നാളെ മുതല്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് അന്തിമ രൂപമായി. നാളെ വെള്ളിയാഴ്ച വൈകുന്നേരം 3. 30 ന് ദാറുല്‍ ഹുദാ ശില്‍പികളായ ഡോ: യു. ബാപ്പുട്ടി ഹാജി, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ ഖബര്‍ സിയാറത്തിന് ശേഷം അസര്‍ നമസ്‌കാരത്തിന് ശേഷം ദാറുല്‍ ഹുദാ കമ്മറ്റി ട്രഷറര്‍ കെ.എം. സൈതലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉല്‍ഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാ...
Local news, Other

തിരൂരങ്ങാടി ജി. എൽ. പി .സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി ജി. എൽ. പി .സ്കൂളിൽ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചിത്വ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഹ്റാബി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ആരോഗ്യമുള്ള സമൂഹത്തിന് ശുചിത്വമുള്ള പരിസരമാണ് വേണ്ടതെന്നും ശുചിത്വ പരിപാലനത്തിലെ പോരായ്മയാണ് 90% രോഗങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു . പരിപാടിയിൽ പി .ടി .എ എക്സിക്യൂട്ടീവ് അംഗം ജാഫർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. പരിപാടിയിൽ രക്ഷിതാക്കളും പി.ടി.എ അഗങ്ങളും പങ്കെടുത്തു. പ്രധാനധ്യാപകൻ സ്വാഗതവും അസ്മാബി ടീച്ചർ നന്ദിയും പറഞ്ഞു. ...
Local news, Other

അറബി കയ്യെഴുത്ത് ശില്പശാലയും കാലിഗ്രാഫി പരിശീലനവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ലോക അറബി ഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി കക്കാട് ജി .എം.യു.പി സ്കൂൾ അറബി ക്ലബ് സംഘടിപ്പിച്ച അറബി കയ്യെഴുത്ത്- കാലിഗ്രാഫി ശില്പശാല തിരൂരങ്ങാടി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇക്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു പ്രഥമ അധ്യാപകൻ എം.ടി അയ്യൂബ് അധ്യക്ഷനായി ടി.ടി മുഹമ്മദ് ബദവി പരിശീലനത്തിന് നേതൃത്വം നൽകി. അധ്യാപകരായ ടി.പി അബ്ദുസലാം, ഒ.കെ മുഹമ്മദ് സാദിഖ്, പി.പി സുഹ്റാബി, കെ.ഇബ്രാഹീം, എം.ടി ഫവാസ് ,എ .ഒ പ്രശാന്ത് പ്രസംഗിച്ചു ...
Local news, Other

വൈദേശികതയുമായുള്ള സമന്വയമാണ് സംസ്കാരങ്ങളെ സമ്പന്നമാക്കുന്നത് : ഡോ. എൻസെങ് ഹോ

തിരൂരങ്ങാടി: ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള സംസ്കാരങ്ങളുടെ ദേശാന്തര ഗമനങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്ന വൈദേശികരുടെ സാന്നിധ്യവും അവയുമായുള്ള പ്രാദേശിയതയുടെ സമന്വയവും കൊണ്ട് ആ ദേശങ്ങളെ പരസ്പരം സമ്പന്നമാക്കുകയാണ് ചെയ്തത്. വിദേശികൾ എന്നൊരു വിഭാഗത്തെ ഉൾകൊണ്ടുകൊണ്ടല്ലാതെ ഒരു സമൂഹത്തിനും അവരുടെ വിഭവ-ശേഷീ പൂർണ്ണത ആർജ്ജിക്കുവാൻ കഴിയുകയില്ല എന്ന് അമേരിക്കയിലെ ഡൂക്ക് യൂണിവേഴ്സിറ്റിയിലെ കൾച്ചറൽ ആന്ത്രോപോളജി വിഭാഗം പ്രൊഫെസ്സർ ഡോ. എങ്സെങ് ഹോ അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടത്തിയ ദ്വിദിന അന്തർദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 4, 5 തിയ്യതികളിലായി 'സംസ്കാരങ്ങളുടെ നാല്കവല: ഡായസ്പോറ, ദേശാന്തര പ്രവാഹം, വിജ്ഞാനത്തിന്റെ ദ്രവത്വം എന്നിവയെ അടയാളപ്പെടുത്തൽ' എന്ന വിഷയത്തിൽ നടത്തിയ സ...
Local news, Other

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പത്താം നമ്പര്‍ അങ്കണവാടിക്ക് വേണ്ടി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം താനൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മത്ത് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പി.സി.അഷ്‌റഫ്, ജസ്‌ന ടീച്ചര്‍, പൊതുവത്ത് ഫാത്തിമ, ആബിദ ഫൈസല്‍, സാജിദനാസര്‍, ശംസു പുതുമ, ജുബൈരിയ അക്ബര്‍, കളത്തിങ്ങല്‍ മുസ്ഥഫ, കുഞ്ഞിമൊയ്തീന്‍, ചോലയില്‍ ഇസ്മായില്‍, ഷാജു കാട്ടകത്ത്, സഫുവാന്‍ പാപ്പാലി പ്രസംഗിച്ചു. ...
Local news, Other

ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുരുന്നുകളുടെ സൗഹൃദ മതിൽ

തിരൂരങ്ങാടി: പുകയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു.വെല്ലുവിളി നേരിടുന്ന സഹോദരങ്ങളുടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലൂന്നി സൗഹൃദ മതിൽ തീർത്തുകൊണ്ടാണ് കുരുന്നുകൾ ദിനാചരണത്തിന്റെ ഭാഗമായത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പരിപാടിയുടെ ഭാഗമായി.അധ്യാപകരായ കെ.റജില, സി.ശാരി, കെ.രജിത, പി.ഷഹന, സി.ടി അമാനി, പി.വി ത്വയ്യിബ, എ.കെ ഷാക്കിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ...
Obituary, Other

സലാലയിൽ വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം; ചികിത്സയിലായിരുന്ന മൂന്നിയൂർ സ്വദേശി മരിച്ചു.

മൂന്നിയൂർ: ഒമാനിലെ സലാലയിൽ വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം ഉണ്ടായ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് സ്വദേശി പരേതനായ തട്ടാഞ്ചേരി സൈതുവിന്റെ മകൻ യൂനുസ് (40) ആണ് മരിച്ചത്. നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപത്തുവച്ചാണ് സംഭവം. വാഹനത്തിൽ വെച്ച് പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടവും ഉണ്ടായിരുന്നു. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. 2007 മുതൽ സലാലയിൽ ഉണ്ട്. മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൂന്നുമാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഭാര്യ: സഹ് ലമക്കൾ : ഫാത്തിമ തസ്‌നി, മുഹമ്മദ്‌ നിയാസ്, യമിൻ ഹൈസിൻ .സഹോദരങ്ങൾ: കരീം, ശംസുദ്ദീൻ, താഹിർ , ഇൽയ...
Local news, Other

എസ് വൈ എസ് ‘സ്കഫോൾഡ് ‘ ഭിന്നശേഷി സംഗമം സമാപിച്ചു

തിരൂരങ്ങാടി: ഭിന്നശേഷി വിഭാഗത്തെ ശാക്തീകരിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടു വരികയും ചെയ്യുന്നതിനായി ഡിസംബർ 3 ന് ആചരിക്കുന്ന ലോക ഭിന്നശേഷി ദിനത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം തിരൂരങ്ങാടി സോൺ കമ്മിറ്റി സ്കഫോൾഡ് എന്ന പേരിൽ ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടി ലൈബ്രറി പ്രവർത്തകൻ ഹനീഫ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാരനായ താൻ വായനയിലൂടെ ലോകത്തെക്കുറിച്ച് ധാരാളം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത അനുഭവം അറിയപ്പെട്ട വായനക്കാരൻ കൂടിയായ ഹനീഫ ശ്രോതാക്കളുമായി പങ്കുവെക്കുകയും വായന ഒരു ശീലമാക്കി മാറ്റണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. സോണിന്റെ വ്യത്യസ്ത യൂണിറ്റുകളിൽ നിന്നായി പരിപാടിയിൽ പങ്കെടുത്ത ഭിന്നശേഷിക്കാർ അവരുടെ കലാ സാഹിത്യ കഴിവുകൾ പ്രദർശിപ്പിച്ചു. സംഘാടകർ മധുരം നൽകിയും ഭക്ഷണം വിതരണം ചെയ്തും സമ്മാനം നൽകിയും ഭിന്നശേഷിക്കാർക്...
Local news, Other

പി എസ് എം ഒ കോളേജ് അധ്യാപകർക്ക് യൂണിവേഴ്സിറ്റി ഓഫ് കേലെനിയയുടെ കോൺഫറൻസിലേക്ക് ക്ഷണം

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് അധ്യാപകർക്ക് യൂണിവേഴ്സിറ്റി ഓഫ് കേലെനിയയുടെ കോൺഫറൻസിലേക്ക് ക്ഷണം. ശ്രീലങ്കയിലെ കേലെനിയ യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പ്രബന്ധം അവതരിപ്പിക്കാൻ പി എസ് എം ഒ കോളേജ് അധ്യാപകരായ ഡോ. ഷിബിനു എസ്, മുഹമ്മദ് ഹസീബ് എൻ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. മലബാറിൽ നിന്നുള്ള കുടിയേറ്റവും, പ്രവാസി ജീവിതവും ഇന്ന് കാണുന്ന കേരളത്തെ എങ്ങനെ വാർത്ത എടുത്തു എന്നതും, കേരളത്തിന്റെ വികസന മാതൃകയിൽ സ്ത്രീകളുടെ സ്വാധീനവും, മാപ്പിള സാഹിത്യം പ്രവാസ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും ,ഇന്ത്യൻ മഹാസമുദ്ര പശ്ചാത്തലത്തിൽ മാപ്പിളപ്പാട്ടിന്റെയും, മാപ്പിള കലകളുടെയും സഞ്ചാരവും പ്രബന്ധത്തിൽ ചർച്ച ചെയ്യും. ഡിസംബർ 4 മുതൽ 9 വരെ നടക്കുന്ന സമ്മേളനത്തിലേക്കാണ് ഗവേഷകർക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ശബ്ദം, സംഗീതം, ന്യൂനപക്ഷം എന്ന വിഷയത്തിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. തദ്...
Local news, Other

തൃക്കുള൦ ശിവക്ഷേത്രത്തിൽ അഖണ്ഡ നാമയജ്ഞ൦ സമാപിച്ചു

തിരൂരങ്ങാടി : തൃക്കുള൦ ശിവക്ഷേത്രത്തിൽമണ്ഡല മഹോത്സവത്തോടനുബന്ധിച്ചുള്ള ശനിയാഴ്ച രാവിലെ ആരംഭിച്ച അഖണ്ഡ നാമയജ്ഞ൦ സമാപിച്ചു. ഭൂതനാഥ മന്ത്രത്തിന്റെ അകമ്പടിയോടെയുള്ള സ്വാമിമാരുടെ നൃത്തം 24 മണിക്കൂർ നീണ്ടു നിന്നു. അതിന് ശേഷം പാറക്കടവ് പുഴയിലേക്ക് നടന്ന ആറാട്ട് ഘോഷയാത്രയെ താലപ്പൊലി, വാദ്യഘോഷങ്ങൾ തുടങ്ങിയവ അകമ്പടി സേവിച്ചു. യജ്ഞത്തിന്റെ ഭാഗമായി മുഴുവൻ സമയ അന്നദാനവും നടന്നു..ഗുരുസ്വാമിമാരായ പി ശങ്കരനുണ്ണി, കുന്നത്ത് ചന്ദ്രൻ, വി പി ശങ്കരൻ, ജീർണ്ണോദ്ധാരണ കമ്മിറ്റി അംഗങ്ങളായ സി പി മനോഹരൻ, പി രാജാഗോപാലൻ, കെ വി ഷിബു, തുടങ്ങിയവർ നേതൃത്വം വഹിച്ചു. ...
Local news, Other

“ക്രിയാത്മക കൗമാരം- കരുത്തും കരുതലും” ; ഹൈസ്ക്കൂൾ അധ്യാപകർക്കുള്ള ത്രിദിന ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാകേരള പരപ്പനങ്ങാടി ബി.ആർ.സിക്ക് കീഴിൽ ക്രിയാത്മക കൗമാരം- കരുത്തും കരുതലും" ഹൈസ്ക്കൂൾ അധ്യാപകർക്കുള്ള ത്രിദിന ശില്പശാല - സംഘടിപ്പിച്ചു. നവംബർ 30, ഡിസംബർ 1, 2 തിയതികളിലായി നടക്കുന്ന പരിശീലനം തിരൂരങ്ങാടി ഡി ഇ ഒ വിക്രമൻ . ടി.എം ഉദ്ഘാടനം ചെയ്തു . ബി പി സി സുരേന്ദ്രൻ .വി .എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി മുഖ്യാതിഥി ആയി. പ്രധാനാധ്യാപിക ബീനാ റാണി വി, ബി ആർ സി ട്രെയിനർമാരായ കൃഷ്ണൻ.പി , സുധീർ.കെ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ട്രെയിനർ റിയോൺ ആന്റണി . എൻ സ്വാഗതവും ക്ലസ്റ്റർ കോഡിനേറ്റർ റീജിത്ത് .പി നന്ദിയും പറഞ്ഞു . ...
Local news, Other

നവകേരള സദസ് ; എസ്എംഎ ബാധിച്ച 18 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ; നന്ദി അറിയിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം ജുവല്‍ റോഷന്‍ എത്തി

തിരൂരങ്ങാടി : എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് 18 വയസ്സു വരെയുള്ള ചികിസ സൗജന്യമാക്കിയ സര്‍ക്കാര്‍ നടപടിക്ക് മുഖ്യമന്ത്രിയെ കണ്ട് നന്ദി അറിയിക്കാന്‍ ജുവല്‍ റോഷന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തി. പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശിയാണ്. നവകേരള സദസ്സിന്റെ ഭാഗമായി പരപ്പനങ്ങാടി എത്തിയപ്പോള്‍ നവകേരള സദസ് തിരുരങ്ങാടി മണ്ഡലം ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിന്റെ വീട്ടില്‍ വച്ചായിരുന്നു പ്രസ്തുത കൂടികാഴ്ചക്ക് അവസരമൊരുങ്ങിയത്. ജനിതക ഘടനയിലെ തകരാറു മൂലം ജന്‍മനാ സംഭവിക്കുന്ന ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ എസ്എംഎ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗികളായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണ് നവകേരള സദസ്സിലെ ചര്‍ച്ചകള്‍ക്കിടയില്‍ ഗവണ്‍മെന്റ് കൈകൊണ്ട ഈ തീരുമാനം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് അപൂര്‍വ്വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 18 വയസ്സുവരെയുള്ളവരുടെ ച...
error: Content is protected !!