Saturday, January 10

Tag: Tirurangadi

പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ സംഘർഷാവസ്ഥ
Breaking news, Obituary

പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ സംഘർഷാവസ്ഥ

സി.പി.എം എല്‍.സി സെക്രട്ടറിയുടെ ഇടപെടല്‍മൃതദേഹം താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിൽ ഒത്തു കൂടിയവർ. തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടത്തില്‍ രാജേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.സി ഇബ്രാഹീംകുട്ടി ഇടപെട്ട് താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മരണ കാരണം വ്യക്തമാക്കാത്തതിനാല്‍ ഫോറന്‍സിക് സര്‍ജനുള്ള ആശുപത്രികളില്‍ മാത്രമേ പോസ്റ്റ് മോര്‍ട്ടത്തിന് സാധിക്കൂവെന്ന് പറഞ്ഞാണ് ആസ്പത്രി അധികൃതര്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാ...
Local news, Sports

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും. ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്. ഫുട്ബോൾ ഗ്രൗണ്ട്, ഓപ്പൺ സ്റ്റേഡിയം, ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ, ഡ്രൈനേജ്, ടോയ്‌ലറ്റ്‌ ത...
error: Content is protected !!