Tag: Tobacco

മൂന്നേക്കാല്‍ ടണ്‍ നിരോധിത പുകയില ഉത്പന്നം പിടികൂടി കൊണ്ടോട്ടി എക്‌സൈസ്.
Information

മൂന്നേക്കാല്‍ ടണ്‍ നിരോധിത പുകയില ഉത്പന്നം പിടികൂടി കൊണ്ടോട്ടി എക്‌സൈസ്.

കൊണ്ടോട്ടി : ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3360 കിലോ നിരോധിത പുകയില ഉത്പനം കൊണ്ടോട്ടി എക്‌സൈസ് പിടികൂടി. ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കാര്‍ത്തികേയനെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി അഴിഞ്ഞിലത്ത് രാത്രി നടത്തിയ വാഹന പരിശോധനയിലാണ് മൂന്നേക്കാല്‍ ടണ്‍ നിരോധിത പുകയില ഉത്പന്നം പിടികൂടിയത്. രാമനാട്ടുക്കര അഴിഞ്ഞിലത്ത് വാഹന പരിശോധനക്കിടെ ലോറിയില്‍ ഹോര്‍ലിക്‌സ്, ബൂസ്റ്റ്, ന്യൂഡില്‍സ് എന്നിവയ്ക്ക് അടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 85 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നം പിടികൂടിയത്. പിടികൂടിയ നിരോധിത പുകയില ഉത്പന്നം ബാംഗ്ലൂരില്‍ നിന്നും വളാഞ്ചേരിയിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നാണ് ഡ്രൈവര്‍ എക്‌സൈസിനോട് പറഞ്ഞത്. ഉത്തരമേഖല കമ്മീഷണറുടെ സ്വകാഡും മലപ്പുറം എക്‌സൈസ് റെയ്ഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പനം പിടികൂടിയത്. പിടിച്ചെടുത്ത വാഹനവും ലഹരി ഉല്‍പ്പന്...
Crime, Malappuram

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

തിരൂർ: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവും 5 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടി. വ്യാഴാഴ്ച രാവിലെ ഏഴോടെ യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവും നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടിയത്. എന്നാൽ, ആളെ കണ്ടെത്താനായില്ല. സംസ്ഥാന സർക്കാരിന്റെ എൻഡിപി എസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധന നടത്തിയത്.ആറുലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വില വരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങളുമാണ് പരിശോധനയിൽ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ പ്രദുൽ ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി നടത്തുമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു. ...
error: Content is protected !!