Tag: Tourist bus accident

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ബസ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ട് നിരവധിപേർക്ക് പരിക്ക്
Accident

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ബസ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ട് നിരവധിപേർക്ക് പരിക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. തിരൂരങ്ങാടി കെ.സി.റോഡിലെ ഷൈജലിന്റെ ഐഡിഷ് കാറ്ററിംഗ് സർവീസിലെ ജീവനക്കാർ സഞ്ചരിച്ച ബസാണ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. കർണാടകയിലെ ഷിമോഗ റിപ്പൻ പേട്ട യിലേക്ക് കാറ്ററിങ് സർവീസിന് പോകുകയായിരുന്നു ബസിൽ ഉണ്ടായിരുന്നവർ. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു. ബാക്കിയുള്ളവർക്കും പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവശിപ്പിച്ചു. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവരാണ് ബസിലു ണ്ടായിരുന്നത്. ഉടമ ഷൈജൽ ഉൾപ്പെടെ 18 പേർ ബസിൽ ഉണ്ടായിരുന്നു. ...
Malappuram, Other

മഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ ബസ് വൈദ്യുതി കാലില്‍ ഇടിച്ച് 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മഞ്ചേരി : മഞ്ചേരിക്ക് സമീപം ചെങ്ങരയില്‍ വിനോദയാത്രയ്ക്ക് സഞ്ചരിച്ച ബസ് വൈദ്യുതി കാലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബസിലുണ്ടായിരുന്ന 13 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.30 നാണ് സംഭവം. തൊടുപുഴ വിമല പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച 3 ടൂറിസ്റ്റ് ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഘം മൈസൂരുവിലേക്ക് തൊടുപുഴയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ആയിഷ (13), നേഹ (14), ഐറിന്‍ (14), റീമ (14), അനോള്‍ (14), ഹന (13), ആന്‍ഡ്രിയ (14), അല്‍ഫോന്‍സ (14), അനോള്‍ (14), ആന്‍മരിയ (14), സീറ (14), പാര്‍വതി (14), മീനു (14), എലിസ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ 108 ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ബസ് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് സംഘം യാത്ര റദ്ദാക്കി സ്വദേശത്തേക്ക് തിരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്...
Accident

തിരൂർ കോളേജിലെ വിദ്യാർഥികളുടെ ബസ് ഇടുക്കിയിൽ മറിഞ്ഞ് അപകടം; ഒരു വിദ്യാർഥി മരിച്ചു

ഇടുക്കി : പുതുവര്‍ഷം ആഘോഷിക്കാൻ പോയ വിദ്യാർത്ഥി കളുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. തിരൂർ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനം തിങ്കള്‍കാടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. ആതവനാട് ആതവനാട് ചേനാടന്‍ സൈനുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ മിന്‍ഹാജ്(19)ആണ് മരിച്ചത്. 43 പേ‍ക്ക് പരുക്കേറ്റ്. പുലര്‍ച്ചെ ഒന്നരയോടെ മൈലാടും പാറ അടിമാലി പാതയിൽ തിങ്കൾക്കാടിന് സമീപത്തെ കൊടും വളവിലാണ് അപകടം നടന്നത്. തിരൂര്‍ റീജ്യണൽ ഐടിഐയിലെ വിദ്യാ‍ർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടാം വർഷ വിദ്യാർത്ഥികളായ ഇവർ തിരൂരിലുള്ള ക്ലബ്ബിന്‍റെ പേരിലാണ് വിനോദ യാത്രക്കായി പുറപ്പെട്ടത്. കൊടൈക്കനാലും രാമക്കൽമേടും സന്ദശിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ബസിലുണ്ടായിരുന്ന 43 പേ‍ര്‍ക്കും പരിക്കേറ്റു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്...
Accident

മലപ്പുറത്ത് നിന്ന് വിദ്യാർഥികളുമായി ടൂർ പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം

തൃശൂര്‍: വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി തിരുവനന്തപുരം പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അകമല ധർമശാസ്താ ക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബസിൽ ഉണ്ടായിരുന്ന പരിക്കേറ്റ 21ഓളം വിദ്യാർഥിനികളെ ഒട്ടുപാറ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്ഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല. ...
Accident

ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അർധരാത്രി വഴിയിൽ കുടുങ്ങി

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. വാഗമണ്ണിൽ പോയി മടങ്ങുന്ന കൊടുവള്ളിയിലുള്ള സംഘം സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസിന്റെ മുൻഭാഗം തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ബസിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. നാട്ടുകാർ ഇവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. മറ്റൊരു ബസ് എത്തിച്ച് ഇവരെ യാത്രയാക്കി. അപകടത്തിൽ പെട്ട ബസ് ക്രൈൻ ഉപയോഗിച്ചു മാറ്റി. സൂചന ബോർഡ് ഇല്ലാത്ത ഡിവൈഡർ അപകടത്തിന് കാരണമാകുന്നെന്ന വ്യാപക പരാതിയുണ്ട്. vedeo ...
error: Content is protected !!