Tag: TRaffic

നിര്‍മാണ പ്രവൃത്തി ; വിവിധ ഇടങ്ങളില്‍ ഗതാഗതം തടസ്സപ്പെടും
Information, Other

നിര്‍മാണ പ്രവൃത്തി ; വിവിധ ഇടങ്ങളില്‍ ഗതാഗതം തടസ്സപ്പെടും

ഗതാഗതം തടസ്സപ്പെടും നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലമ്പൂർ ബ്ലോക്കിലെ മുട്ടിക്കടവ്-പള്ളിക്കുത്ത്-വടക്കേകയി റോഡിൽ നാളെ(ജനുവരി ഒന്ന് മുതൽ) മുതൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ----------------- നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലമ്പൂർ ബ്ലോക്കിലെ മുപ്പിനി- വെള്ളാടിമുണ്ട-വടക്കേകയി റോഡിൽ ഇന്ന് (ഡിസംബർ 31) മുതൽ വാഹന ഗതാഗതം തടസ്സപ്പെടും. വരക്കോട് എന്ന സ്ഥലത്ത് കലുങ്ക് പണി നടക്കുന്നതിനാൽ മുപ്പിനി ഭാഗത്തുനിന്നും വടക്കേകയി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സീതിപ്പടിയിൽനിന്നും മരംവെട്ടിച്ചാൽ -മൂത്തേടം വഴിയും വടക്കേകയി ഭാഗത്തുനിന്നും മുപ്പിനി ഭാഗത്തേക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വരക്കോട്നിന്നും മൂത്തേടം വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ------------- നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ മങ്കട ബ്ലോക്കിലെ വറ്റല്ലൂർ-നെച്...
Information

വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം

താനൂർ ബീച്ച് റോഡിൽ കനോലി കനാലിന് കുറുകെയുള്ള താനൂർ അങ്ങാടിപ്പാലം (കൂനൻ പാലം) വഴി വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി അസി. എഞ്ചിനീയർ അറിയിച്ചു. താനൂർ വാഴക്കത്തെരു അങ്ങാടി, ഉണ്ണിയാൽ, ഒട്ടുംപുറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ താനൂർ ബ്ലോക്ക്‌ ജങ്ഷനിൽ നിന്നും ബീച്ചിലേക്കുള്ള റോഡ് വഴി തിരിഞ്ഞുപോകേണ്ടതാണ്. ...
Information

അമിത തിരക്കും വാഹനാപകടങ്ങളും ; പൊന്നാനി നിളയോര പാതയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും

പൊന്നാനി നിളയോര പാതയില്‍ അടിയന്തര നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പി.നന്ദകുമാര്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. ഹാര്‍ബര്‍ പാലം തുറന്ന് കൊടുത്താല്‍ ഉണ്ടായേക്കാവുന്ന അമിത തിരക്ക് കൂടി മുന്നില്‍ കണ്ടാണ് നിയന്ത്രണം. കൂടാതെ അടുത്തിടെ നിരവധി പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെടുന്നത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് എം.എല്‍.എ നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി യോഗം വിളിച്ചുചേര്‍ത്തത്. യാത്രാ വാഹനങ്ങളല്ലാത്ത മുഴുവന്‍ ചരക്ക് വാഹനങ്ങള്‍ക്കും നിളയോര പാതയില്‍ പ്രവേശനം നിരോധിക്കാന്‍ യോഗത്തില്‍ ധാരണയായി. ഇതിന്റെ ഭാഗമായി അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടാതെ ഇടവിട്ട് സ്പീഡ് ബ്രേക്കറുകളും ഡിവൈഡറുകളും സ്ഥാപിക്കും. വാഹനങ്ങള്‍ക്ക് നിളയോര പാതയില്‍ സ്പീഡ് ലിമിറ്റ് നിശ്ചയിച്ച് പ്രദര്‍ശിപ്പിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്യും. പെരുന്നാളടക്കമുള്ള വിശേഷ ദിവസങ്ങളില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണ...
Information

അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ജില്ലയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ വേങ്ങര അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചു നാളെ വെള്ളിയാഴ്ച വേങ്ങരയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലിസ് അറിയിച്ചു. ഉച്ചക്ക് 2 മുതല്‍ കൂരിയാട് നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്ന യാത്രാ വാഹനങ്ങള്‍ മണ്ണിപ്പിലാക്കല്‍ നിന്ന് തിരിഞ്ഞ് പാണ്ടികശാല, പുത്തനങ്ങാടി ചെനക്കല്‍ - ബ്ലോക്ക് റോഡ് വഴിയും മലപ്പുറം ഭാഗത്തുനിന്നും കൂരിയാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബ്ലോക്ക് റോഡ് വഴി മുകളിലുള്ള സ്ഥലങ്ങള്‍ വഴിയും തിരിഞ്ഞു പോവേണ്ടതാണെന്നും മലപ്പുറം ഭാഗത്ത് നിന്നുള്ള ചരക്കു വാഹനങ്ങള്‍ എട്ടാം കല്ലില്‍ നിന്ന് പറപ്പൂര്‍-കോട്ടക്കല്‍ വഴിയും കൂരിയാട് ഭാഗത്തു നിന്നുള്ള കൊളപ്പുറം, കുന്നുംപുറം, അച്ചനമ്പലം, ചേറൂര്‍ വഴിയും ഗതി മാറി സഞ്ചരിക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു ...
Local news

താനൂർ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു; സിപിഎമ്മും ബിജെപിയും വിട്ടു നിന്നു

താനൂർ : നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ് നഗരസഭാധ്യക്ഷൻ പി.പി. ഷംസുദ്ദീൻ നാടിന്‌ സമർപ്പിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി തെയ്യാല റോഡ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി പുതിയ സ്റ്റാൻഡിൽ സമാപിച്ചു. താനൂരിലെ പ്രമുഖ വസ്ത്രവ്യാപാരിയായിരുന്ന പരേതനായ എ.പി. ബാപ്പു ഹാജിയുടെ മകൾ സി.പി. ആയിഷ അബൂബക്കർ 2012-ൽ 50 വർഷത്തേക്ക് പാട്ടത്തിന് നഗരസഭയ്ക്ക് വിട്ടുനൽകിയ 60 സെന്റ് ഭൂമിയിലാണ് ബസ്‌ സ്റ്റാൻഡ് നിർമിച്ചത്. പൂതേരി കുഞ്ഞിബാവു ബസ് സ്റ്റാൻഡിലേക്കുള്ള വഴിക്ക് വേണ്ടി ഒന്നരസെന്റ് ഭൂമിയും സൗജന്യമായി വിട്ടുനൽകി. ഭൂമി വിട്ടുനൽകിയ സി.പി. ആയിഷ അബൂബക്കർ, മുൻ പഞ്ചയത്ത് പ്രസിഡന്റ് എം.പി. അഷറഫ്, മുൻ വൈസ് ചെയർമാൻ സി. മുഹമ്മദ് അഷറഫ്, കുന്നത്തേരി അബ്ദുസ്സമദ്, കെ.കെ. ഭരതൻ, ചെറിയേരി സിദ്ധീഖ്, ഹംസ ബാവ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉദ്‌ഘാടനചടങ്ങിൽ ഉപാധ്യക്ഷ സി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. സി.പി.എമ്മും ബി.ജെ.പി.യും ...
Local news

താനൂര്‍ – തെയ്യാല മേല്‍പ്പാലം പ്രവൃത്തി: ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം

താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിന് മുന്നോടിയായി ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. റെയില്‍വെ ഗേറ്റ് അടച്ചിടുന്നത് യാത്രക്കാരെ അറിയിക്കാന്‍ എല്ലാ ജംഗ്ഷനുകളിലും ഡൈവെര്‍ഷന്‍ ബോര്‍ഡ് സ്ഥാപിക്കണം. റെയില്‍വെ മേല്‍പാലം പൈലിംഗ് പ്രവൃത്തി സമയത്ത് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിനും പൈലിംഗ് പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നതിനും തീരുമാനമായി. തെയ്യാല ഭാഗത്തു നിന്ന് വരുന്ന ബസുകള്‍ക്കും ഓട്ടോകള്‍ക്കും കാട്ടിലങ്ങാടി റോഡില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാനും ഗുഡ്സ് വാഹനങ്ങളുടെ പാര്‍ക്കിങ് പ്രശ്ന പരിഹാരത്തിനായി താനൂര്‍ നഗര സഭാ ചെയര്‍മാന്‍, പോലീസ് അധികൃതര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. നിലവിലുള്...
error: Content is protected !!