Tag: Traffic control

ഒതുക്കുങ്ങൽ-വേങ്ങര റോഡിൽ ഗതാഗത നിയന്ത്രണം
Local news

ഒതുക്കുങ്ങൽ-വേങ്ങര റോഡിൽ ഗതാഗത നിയന്ത്രണം

ഒതുക്കുങ്ങൽ-വേങ്ങര റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മാർച്ച് ഏഴ്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണമുണ്ടാകും. വാഹനങ്ങൾ കുഴിപ്പുറം-ആട്ടീരി-കോട്ടക്കൽ, കോട്ടക്കൽ-പറപ്പൂർ-വേങ്ങര എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
കുഴിപ്പുറം – ആട്ടീരി – കോട്ടക്കല്‍ റോഡില്‍ ഗതാഗത നിയന്ത്രണം
Malappuram

കുഴിപ്പുറം – ആട്ടീരി – കോട്ടക്കല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

കുഴിപ്പുറം - ആട്ടീരി - കോട്ടക്കല്‍ റോഡില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 10 മുതല്‍ പണി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ കോട്ടക്കല്‍ - പറപ്പൂര്‍ - വേങ്ങര റോഡില്‍ ഇരിങ്ങല്ലൂര്‍ വഴി തിരിഞ്ഞു പോകണമെന്ന് മഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു....
മഴകാരണം തടസ്സപ്പെട്ട പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് റോഡ് പ്രവൃത്തി ഇന്ന് തുടങ്ങും; ഗതാഗതം നിരോധിച്ചു
Local news

മഴകാരണം തടസ്സപ്പെട്ട പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് റോഡ് പ്രവൃത്തി ഇന്ന് തുടങ്ങും; ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി: തിരൂര്‍കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം. പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (തിങ്കള്‍) മുതല്‍ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. നേരത്തെ രണ്ടുതവണ ഗതാഗത നിയന്ത്രണ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും മഴകാരണം പ്രവൃത്തി തുടങ്ങാനായിരുന്നില്ല. മഴനിലച്ചതോടെ പ്രവൃത്തി ഇന്ന് തുടങ്ങും. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ് പരപ്പനങ്ങാടിപാറക്കടവ് റോഡ് വഴി പരപ്പനങ്ങാടിഅരീക്കോട് റോഡില്‍പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിപോകണം. കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന് ...
Local news

പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ഗതാഗത നിയന്ത്രണം

പരപ്പനങ്ങാടി : തിരൂര്‍-കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം. പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന് (ബുധൻ) മുതൽ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ്-പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിപോകണം. കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്പ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന് ഇരുമ്പോത്തിങ്ങല്‍-കൂട്ടുമൂച്ചി-അത്താണിക്കല്‍ റോഡ് വഴി കൂട്ടുമൂച്ചിയില്‍ നിന്നും തയ്യിലപ്പടി-ഇരുമ്പോത്തിങ്ങല്‍റോഡ്, പരപ്പനങ്ങാടി-പാറക്കടവ് റോഡ് ...
Malappuram, Other

വിവിധ ഇടങ്ങളില്‍ ഗതാഗതം നിരോധിച്ചു

തൃക്കലങ്ങോട് -വണ്ടൂര്‍-കാളികാവ് റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി 24) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മഞ്ചേരിയില്‍നിന്നും വണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവാലി-കമ്പനിപ്പടി വഴിയും വണ്ടൂരില്‍നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങള്‍ എളങ്കൂര്‍ വഴിയും തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. --------------------- വെട്ടിച്ചിറ- കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കഞ്ഞിപ്പുര-കാടാമ്പുഴ, കാടാമ്പുഴ-ചേലക്കുത്ത്-രണ്ടത്താണി, കാടാമ്പുഴ-ചേലക്കുത്ത്-പൂവന്‍ചിന-രണ്ടത്താണി തുടങ്ങിയ റോഡുകളിലൂടെ പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു....
Malappuram

കൊണ്ടോട്ടി ടൗണിൽ 14 മുതൽ ഗതാഗത നിയന്ത്രണം

കൊണ്ടോട്ടി : കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നവംബര്‍ 14 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട് ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊളത്തൂരില്‍ നിന്നും തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി ടൗണിലൂടെ പോകണം. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്നും കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു....
error: Content is protected !!