Tag: Train death

ട്രെയ്നിൽ നിന്നും വീണ് കോഴിക്കോട് സ്വദേശി മരിച്ചു
Accident

ട്രെയ്നിൽ നിന്നും വീണ് കോഴിക്കോട് സ്വദേശി മരിച്ചു

തിരൂർ : ട്രെയിനിൽ നിന്നും വീണ് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. തിരുനാവായക്കും തിരൂർ തെക്കൻ കുറ്റൂരിനും ഇടയിലുള്ള സ്ഥലത്താണ് വീണത്. കോഴിക്കോട് നടുവട്ടം സ്വദേശി ശങ്കു ബാലൻ കണ്ടി പ്രമോദിന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 നാണ് സംഭവം. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. ...
Accident

കൊടിഞ്ഞി സ്വദേശിയെ പാലക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പറളിയിൽ മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ തേനൂരിലാണ് മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി കൊടിഞ്ഞി കടുവളളൂർ സ്വദേശി പത്തൂർ അലവിയുടെ മകൻ പത്തൂർ ഹൈദർ അലി (46) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1:45ഓടെ ആണ് സംഭവം. ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ട്രയിനിൽ നിന്നും വീണതാണെന്ന് സംശയിക്കുന്നു. മൃദദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ...
Accident

ട്രെയിൻ യാത്രക്കിടെ പരപ്പനങ്ങാടിയിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി : ട്രെയിൻ യാത്രക്കിടെ യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു. വള്ളിക്കുന്ന് ബാലാതിരുത്തി സ്വദേശിയും മലപ്പുറം സപ്ലൈകോ ബീവറേജിൽ ജീവനക്കാരനായ മടവപട്ടം സജീഷ്‌കുമാർ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ന് കോയമ്പത്തൂർ ട്രെയിനിൽ വെച്ചാണ് സംഭവം. തിരൂരിലേക്ക് പോകുമ്പോഴായിരുന്നു ഇദ്ദേഹം. വള്ളിക്കുന്ന് എത്തുന്നതിന് മുമ്പ് അസ്വസ്ഥത ഉണ്ടായ ഇദ്ദേഹത്തിന് സഹയാത്രികർ പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. പരപ്പനങ്ങാടിയിൽ വെച്ച് ട്രോമ കെയർ പ്രവർത്തകർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ...
Accident

പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

പരപ്പനങ്ങാടിക്കും ചെട്ടിപ്പടിക്കും ഇടയിൽ കൊടപ്പാളി മോഡേൺ ബേക്കറിയുടെ അടുത്ത് യുവാവ് ഗുഡ്സ് ട്രയിൻ തട്ടി മരണപ്പെട്ടു. നെടുവ പൂവത്താൻ കുന്നിലെ പരേതനായ ഗോപാലകൃഷ്ണൻ്റെ മകൻ പ്രസിദ്കുമാർ (49) ആണ് മരണപ്പെട്ടത്മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരപ്പനങ്ങാടി പോലീസ് ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മ: സത്യവതി സഹോദരങ്ങൾ: പ്രജിത, പ്രബിത  ...
Obituary

നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനിൽ മരിച്ചു

തിരൂരങ്ങാടി: ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടയാൾ വഴിമധ്യേ ട്രെയിനിൽ മരിച്ചു. നന്നമ്പ്ര കുണ്ടൂർ അത്താണിക്കൽ സ്വദേശി അനയം ചിറക്കൽ സൈദലവി (72) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/H6TofbCwL5P2Ul3oxkS3C1 സംസാര ശേഷി ഇല്ലാത്ത ഇദ്ദേഹം ചെന്നൈയിൽ ഹോട്ടലിൽ പൊറോട്ട ജീവനക്കാരനാണ്. 22 ന് (വ്യാഴം) രാത്രി 8.10 ന് ചെന്നൈയിൽ നിന്നും താനൂരിലേക്ക് മംഗലാപുരം മെയിലിൽ പുറപ്പെട്ടതായിരുന്നു. ഇന്നലെ രാവിലെ ഉപ്പയെ കൊണ്ടു പോകാൻ മകൻ താനൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിനിൽ പിതാവ് ഇല്ലാത്ത വിവരം അറിഞ്ഞത്. ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് സേലത്ത് ഗവ.ആശുപത്രിയിൽ മൃതദേഹം ഉള്ളതായി അറിഞ്ഞത്. അന്വേഷണത്തിൽ സേലത്ത് ട്രെയിനിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി മരിച്ചതിനെ തുടർന്ന് റയിൽവേ പോലീസ് ആശുപത്രിയിൽ ...
error: Content is protected !!